വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ  തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ  ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച്  ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും. 

കേരളം

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍. എല്ലാ താലൂക്കിലേയും പ്രധാന വില്‍പ്പന ശാല സപ്ലൈകോയിലാവും ഫെയര്‍ സംഘടിപ്പിക്കുക. ഏപ്രില്‍ 14 വിഷു, ഏപ്രില്‍ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയര്‍ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.  

കോട്ടയം

വെള്ളികുളത്ത് നാളെ മോക്ഡ്രിൽ

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നാളെ (ഏപ്രിൽ 11)മോക്ക്ഡ്രിൽ നടത്തും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലെ കോസ്‌വേ ബ്രിഡ്ജ്, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം എന്നിവിടങ്ങളിൽ യഥാക്രമം വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ എന്നിവ ആസ്പദമാക്കിയാണ് മോക്ക്ഡ്രിൽ നടത്തുന്നത്. രാവിലെ എട്ടിന് ആരംഭിച്ച് 12 മണിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് വിലയിരുത്തൽ നടത്തും. മോക്ഡ്രില്ലിനു മുന്നോടിയായുള്ള ടേബിൾ ടോപ്പ് യോഗം ചൊവ്വാഴ്ച സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ ഓൺലൈനായി നിരീക്ഷിച്ചു. ദുരന്ത പ്രതികരണ തയാറെടുപ്പിൽ നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കാനുംപോരായ്മകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ വിലയിരുത്താനും മോക് ഡ്രിൽ സഹായിക്കും.

ഇൻഡ്യ

ആധാർ പകർപ്പ് ഇനി കൈയിൽ കൊണ്ടു നടക്കേണ്ടി വരില്ല; ആധാർ ആപ്പ് വരുന്നു

ന്യൂഡൽഹി: ആധാർ സംവിധാനം കൂടുതൽ സുരക്ഷിതവും സൗകര്യ പ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഫെയ്സ് ഐഡി ഓതന്റിക്കേഷനും നിർമിത ബുദ്ധിയും അടങ്ങുന്ന ഡിജിറ്റൽ ആധാർ പൗരൻമാർക്കു ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുമായി സഹകരിച്ച് നിർമിച്ച ഈ ആപ്ലിക്കേഷൻ ക്യു.ആർ കോഡ് വെരിഫിക്കേഷൻ, ഫേസ് ഐഡി ഓതന്റിഫിക്കേഷൻ എന്നീ സൗകര്യങ്ങളാണുള്ളത്. ഇതിലൂടെ ആധാർ പകർപ്പുകൾ കൈയിൽ കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധി മുട്ടൊഴിവാക്കാം. യു.പി.ഐ പണമിടപാടു പോലെ തന്നെ ആധാർ വെരിഫിക്കേഷനും ഇനി എളുപ്പമാകും എന്നാണ് മന്ത്രി പറയുന്നത്. ആധാർ ആപ്പ് വരുന്നതോടെ യാത്ര ചെയ്യുമ്പോഴും, ഹോട്ടൽ ചെക്-ഇന്നിനുമൊന്നും ഇനി പകർപ്പ് നൽകേണ്ടി വരില്ല. ഉടൻതന്നെ ദേശീയ തലത്തിൽ ആപ്പ് വ്യാപകമാക്കുമെന്ന് മന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.  

കോട്ടയം

സാഹോദര്യ കേരള പദയാത്ര: ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു.പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും FlTU സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സണ്ണി മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ ബാഷ സ്വാഗതവും,ജില്ലാ ട്രഷറർ PK മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.VA ഹസീബ് (പ്രചരണo)അർച്ചന പ്രജിത് (പ്രോഗ്രാം)അൻവർ ബാഷ (മീഡിയ)സാജിദ് ഈരാറ്റുപേട്ട ( സോഷ്യൽ മീഡിയ)നിസാർ അഹമ്മദ് ( ട്രാൻസ്പോർട്ടേഷൻ)KH ഫൈസൽ (ഫുഡ് & അക്കോമഡേഷൻ)PA നിസാം (പ്രതിനിധിPK മുഹമ്മദ് ഷാഫി ( സാമ്പത്തികം )ഷിയാസ് ഈരാറ്റുപേട്ട ( പദയാത്ര)ബൈജു സ്റ്റീഫൻ (ഭൂസമര പോരാളികളുടെ സംഗമം)എന്നിവർ കൺവീനർമാരായി സംഘാടക സമിതി രൂപവത്കരിച്ചു.  

കോട്ടയം

കേന്ദ്ര -സംസ്ഥാന സർക്കാർ ജനദ്രോഹം: യു.ഡി.എഫ് രാപ്പകൽ സമരം നടത്തി

മൂന്നിലവ്. രൂക്ഷമായ വില കയറ്റം മൂലം നട്ടം തിരിയുന്ന സാധരണ ജനത്തിന്മേൽ പാചക വാതക വില അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരും . ഭൂനികുതി വർ ദ്ധിപ്പിച്ചും .വൈദുതി ചാർജും. സേവന നികുതിയും. വർദ്ധിപിച്ചും സാധാരണ മനുഷ്യരുടെ ജീവിതം ദുരിതപൂർണമാക്കുന്ന രണ്ട് സർക്കാരുകൾ . ഇവർക്കെതിരെ ജനകിയ സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസു അഭിപ്രായപ്പെട്ടു. മൂന്നിലവ് മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് . പയസ് തോമസ് ചൊവാറ്റു കുന്നേൽ അദ്യക്ഷത വഹിച്ച യോഗത്തിൽ . ഷാബു. മുണ്ടാ നാട്ട് . ടോമിച്ചൻ കുരിക്കപറമ്പിൽ . ജോയി കുളത്തിനാൽ . അൻ വിൻ മധു. ജോസ് ചേമ്പളാ നിക്കൽ. ജോയി പുത്തൻ വീട്ടിൽ . ജോയിഎബ്രാഹം. സബാസ്റ്റ്യൻ ചേ ബ്ലെ നിക്കൽ . ബാബു കൊടി പാകത്ത്. എന്നിവർ സംസാരിച്ചു.

പ്രാദേശികം

മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലി‍ല്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത്കുമാര്‍.ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമന ഗോപാലന്‍, മിനി സാവിയോ, ജെറ്റോ ജോസ്, വാര്‍ഡ് മെമ്പര്‍ എല്‍സി തോമസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി.ആര്‍, സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശികം

ചരിത്രി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കുന്നു

ഈരാറ്റുപേട്ട :  ചരിത്രി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കുന്നു. ഏപ്രിൽ 12 മുതൽ 21 വരെ ദിവസവും രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും 7നും വിശുദ്ധ കുർബാന, നൊവേന. ഏപ്രിൽ 22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന, 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം. 7ന് വിശുദ്ധ കുർബാന, നൊവേന.  ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാന, 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. തുടർന്ന് 10നും 12നും 1.30നും 2.45നും വിശുദ്ധ കുർബാന, നൊവേന. 4.30നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം.   പ്രധാന തിരുനാൾ ദിനമായ 24 ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാന, 10ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ  പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും  വിശുദ്ധ  കുർബാന, നൊവേന..  4.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 7ന് തിരുസ്വരൂപ പുനപ്രതിഷ്ഠ, 7.30ന് ഫ്യൂഷൻ പ്രോഗ്രാം. ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 27ന് രാവിലെ 5.30നും 6.45നും  10.30നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന, 4.45ന് വല്യച്ചൻമലയിൽ  പുതുഞായർ തിരുനാൾ കൊടിയേറ്റ്, 5നു വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 6.30ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. 4ന് ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും.  മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.