വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പുതിയ അധ്യായന വർഷത്തിൽ പുത്തൻചുവടുകൾ ഒരുക്കി അരുവിത്തുറ കോളേജിൽ അക്കാഡമിക് റിട്രീറ്റ്

അരുവിത്തുറ :ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാഡമിക് റിട്രീറ്റിന് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ തുടക്കമായി.എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രൊഫ. ഡോ. റോബിൻ്റ് ജേക്കബ് അക്കാഡമിക് റിട്രീറ്റ് ഉദ്ഘാടനവും കോളേജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്‌ഡ് ഇൻറർനാഷണൽ ജേർണലായ ജെമ്മിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.

കോട്ടയം

ബാങ്ക് ബോര്‍ഡ് അംഗങ്ങളും യുഡിഎഫ് തല്പരകക്ഷികളും ചേര്‍ന്ന് കോടിക്കണക്കിന് രൂപ കട്ട് മാറ്റിയ പൂഞ്ഞാര്‍ സര്‍വീസ് സഹകരണബാങ്കില്‍ അടിയന്തരമായി ഇലക്ഷന്‍ നടത്തുക. എംജി ശേഖരന്‍

പൂഞ്ഞാർ: ബാങ്ക് ഭരണാധികാരികളും യു.ഡി.എഫ് നേതാക്കന്മാരും ജീവനക്കാരും ചേർന്ന് ഏഴ് വർഷങ്ങൾക്കു മുമ്പ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ. നിക്ഷേപകരുടെ പണം കട്ട് മാറ്റി കൊണ്ടുപോയതാണ്. പണം ലഭിക്കേണ്ടവർ ഇന്നും നിസ്സഹായരായി പെരുവഴിയിൽ നിൽക്കുന്നു. സഹകരണ ബാങ്കുകളിൽ ജനങ്ങൾ വിശ്വസിച്ചിട്ട പണം തട്ടിപ്പ് നടത്തിയും ഇഷ്ടക്കാരായ അനർഹർക്ക് പരിധിവിട്ട് വായ്പ കൊടുത്ത് ബാങ്ക് തകർക്കുകയും ചെയ്ത കുറ്റവാളികളായ കള്ളന്മാരെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടി വിറ്റ് ജനങ്ങളുടെ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാത്തത് ആരാണ് തടസ്സമെന്ന് അധികാരികൾ ഉത്തരം പറയണം. മൂന്നിലവ് സഹകരണ ബാങ്കിലെ എൽ.ഡി.എഫ് ഭരണസമിതി എടുത്ത നടപടികൾ എങ്കിലും പൂഞ്ഞാറിൽ എടുക്കാൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. കർശന നടപടികൾ കള്ളന്മാരായ കുറ്റവാളികൾക്കെതിരെ സ്വീകരിച്ചേ പറ്റൂ. ജനങ്ങൾ സത്യങ്ങളും കള്ളന്മാരെയും തിരിച്ചറിയട്ടെ. മാന്യന്മാരുടെ മുഖംമൂടി മാറ്റി ജനങ്ങളെ കാണിക്കണം -എം.ജി. ശേഖരൻ ആവശ്യപ്പെട്ടു.

കോട്ടയം

കൂടെയുണ്ട് കരുത്തേകാൻ... ഹയർ സെക്കന്ററി അധ്യാപക പരിശീലനം തുടങ്ങി

കാളകെട്ടി :കേരള സർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കന്ററി വിഭാഗം ദ്വി-ദിന അധ്യാപക പരിശീലനം "കൂടെയുണ്ട് കരുത്തേകാൻ "ജില്ലാ തല ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സഹാനുഭൂതിയുടെയും സർഗ്ഗാത്മകതയുടെയും വഴിയിൽ തിരിച്ചു വരണം എന്നു പറഞ്ഞു.10 - 11 തിയതികളിലാണ് പരിശീലനം.നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ, രാഹുൽ ആർ,പദ്ധതി വിശദീകരണം നടത്തി.കാളകെട്ടി എ എം എച്ച് എസ് എസ്  പ്രിൻസിപ്പാൾ ,ഡോ. ബിനോയ് എം ജേക്കബ് അധ്യക്ഷത വഹിച്ചു.കാളകെട്ടി എ എം എച്ച് എസ് എസ് മാനേജർ, റവ. ഫാ., ആൻറ്റണി മണിയങ്ങാട്ട്അനുഗ്രഹ പ്രഭാഷണം നടത്തി.കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ,ജില്ലാ കോർഡിനേറ്റർ,ജ്യോതിഷ് കുമാർ ബി.,എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ, ബിനോ കെ തോമസ്,വിദ്യാഭ്യാസ ജില്ലാ  കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ കൺവീനർ,സോണി ജോസഫ്, എന്നിവർ പ്രസംഗിച്ചു.  

ജനറൽ

കോവിഡ് വ്യാപനം രൂക്ഷം, പുതിയ വകഭേദം എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി (XFG)യും വ്യാപിക്കുകയാണ്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

കേരളം

തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു; 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകരമായ സാധനങ്ങൾ കപ്പൽ ചരിഞ്ഞു തുടങ്ങി

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.  കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരം. അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്. മൂന്നാഴ്ചക്കിടെ 2 വൻ കപ്പൽ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളിൽ ഉള്ള ടൺ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലിൽ കലരുമെന്ന് ആശങ്കയുണ്ട്.

കോട്ടയം

ഈരാറ്റുപേട്ട KSRTC ഡിപ്പോയിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന കൈപ്പള്ളി.അടിവാരം തലനാട്. ചേന്നാട് വെള്ളികുളം ട്രിപ്പുകൾ പുനരാരംഭിക്കണം :എം ജി ശേഖരൻ

ഈരാറ്റുപേട്ട:കേരളത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയ കെഎസ്ആർടിസി മുമ്പ് വരുമാനത്തിൽ മുൻനിരയിൽ നിന്നിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര ബസ്സുകൾ പൂർണമായും പുനരാരംഭിച് ജനങ്ങളെ സഹായിക്കണം. മലയോര മേഖലകളിലെ തൊഴിലാളികൾക്ക് അടക്കം യാത്രക്കാർക്ക് സഹായമായി മുമ്പ് ഉണ്ടായിരുന്ന സ്റ്റേബസുകൾ അടിയന്തരമായി പുനരാരംഭിച്ചുo ജനങ്ങളെ സഹായിക്കുന്നതിന് വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും അധികാരികളും ഇടപെട്ട് ഉത്തരവ് ഇറക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എംജി ശേഖരൻ (സിപിഐ) 

കോട്ടയം

മീനടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ ബോഡി കണ്ടെത്തി

കോട്ടയം: മീനടത്തു നിന്നും കഴിഞ്ഞദിവസം കാണാതായ ആളുടെ ബോഡി 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന്‌ കണ്ടെടുത്തു

പ്രാദേശികം

പഠനോപകരങ്ങൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട .വനിതാ ലീഗ് നഗസഭ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ കടുവാമൂഴി പി .എം.എസ്.എ പൂക്കോയ തങ്ങൾ എൽപി സ്കൂളിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെവിതരണോദ്ഘാടനംനഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ നിർവ്വഹിച്ചു. വനിത ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സുനിത ഇസ്മായിൽ, നഗരസഭാ മസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.വിപി നാസർ, കൗൺസിലർമാരായ റുബീന നാസർ,ഫാസില അഫ്സാർ,ഹെഡ്മിസ്ട്രസ് ജ്യോതി എന്നിവർ സംസാരിച്ചു