വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നാടിന്റെ നോവായി രഞ്ജിത, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം..സംസ്‌കാരം വൈകിട്ട്

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച  രഞ്ജിത. ജി.നായരുടെ മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദർശനത്തിന് വച്ചപ്പോൾ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.എൻ വാസവൻ  അന്ത്യോപചാരം അർപ്പിക്കുന്നു തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അ‍ർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

പ്രാദേശികം

അയൽക്കൂട്ട അംഗങ്ങൾക്ക് താൽക്കാലിക നിയമനം

കേന്ദ്രാവിഷ്കൃത പദ്ധതികളായ AMRUT, NULM എന്നിവയുടെ സംയോജന പദ്ധതിയായ അമൃത് മിത്ര പദ്ധതി പ്രകാരം ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് ജോലികള്‍ക്കായി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ഒരു വർഷത്തേക്ക് താത്കാലികമായി നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം  വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ്    - 3 അപേക്ഷിക്കുന്നതിനുള്ള യോഗ്യത 1. അപേക്ഷകര്‍ ഈരാറ്റുപേട്ട നഗരസഭയിലെ അയല്‍ക്കൂട്ടാംഗം ആയിരിക്കണം. 2. നഗരസഭാ പരിധിയില്‍ യാത്ര ചെയ്ത് ജോലി നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടാവണം. 3. അപേക്ഷകര്‍ 45 വയസ്സിന് താഴെ പ്രയമുള്ളവരായിരിക്കണം. 4. അപേക്ഷകര്‍ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 5. അപേക്ഷകര്‍ ഡിജിറ്റല്‍ സാക്ഷരത ഉള്ളവരായിരിക്കണ. 6. അപേക്ഷകക്ക് സജീവമായ ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം. 7. ക്രിമിനല്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാവാന്‍ പാടില്ല. 8. സമാനമായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. 9. പദ്ധതിയുടെ ഭാഗമായുള്ള പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധരായിരിക്കണം. മേല്‍ പറഞ്ഞ യോഗ്യതകള്‍ പാലിക്കുന്നവര്‍ നഗരസഭാ കുടുംബശ്രീ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം 30.06.2025 വൈകീട്ട് 4 മണിക്കകം കുടുംബശ്രീ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.     (ഫോ :-9446932283) അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ 1. ആധാര്‍ കാര്‍ഡ് പകര്‍പ്പ്. 2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകര്‍പ്പ്. 3. ADS ചെയർപേഴ്സൺ നൽകുന്ന അയൽക്കൂട്ട അംഗം ആണെന്ന സാക്ഷ്യപത്രം

കോട്ടയം

ഈരാറ്റുപേട്ട സ്വദേശിയുൾപ്പടെ ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി.

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ   വിമാനത്തിൽ  14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി  ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത് ,മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ  കാസർഗോഡ്  വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ , കോഴിക്കോട് കൊയിലാണ്ടി സ്വദേശി  ഫാത്തിമ ഹന്ന പാണോളി , മലപ്പുറം കോട്ടയ്ക്കൽ സ്വദേശി  ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി  ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി  സ്വദേശി റെനാ ഫാത്തിമ, കാസർഗോഡ് നായന്മാർ മൂല സ്വദേശി  നസ്രാ ഫാത്തിമ മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ  വി ,കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി  അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ  സ്വദേശി  മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.  വിവിധ വിമാനങ്ങളിലായി ഇവർകൊച്ചി,  കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും ,പാലക്കാട്  സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും  ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.

കോട്ടയം

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം ജൂലൈയിൽ തുടങ്ങും

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫിസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷി ഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.ഈ വർഷം മാർച്ച് അഞ്ചിനാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി.

പ്രാദേശികം

റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും

കോട്ടയം: ഈ അധ്യയനവർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ വഴി ഈവർഷം മുന്തിയ പരിഗണന നൽകുന്ന മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ. പറഞ്ഞു.ജില്ലയിൽ പ്രവർത്തിക്കുന്ന 140 യൂണിറ്റുകളിൽ നിന്നായി 240 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളുംഉൾപ്പെട്ടതായിരുന്നു ശിൽപശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയപ്രചാരണ രംഗത്ത് സ്‌കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.  വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ. വിശദീകരണം നൽകി. കൈറ്റ് കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ തോമസ് വർഗീസ്, ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഫെയ്സ് മ്യൂസിക് ക്ലബ് ഉൽഘാടനം ചെയ്തു.

ഈരാറ്റുപേട്ട.ഫൈൻ ആർട്ട്സ് ക്ലബ് (ഫെയ്സ് )ന്റെ കീഴിൽ മ്യൂസിക് ക്ലബ് പ്രശസ്ത ഗായകനും ഐഡിയാ സ്റ്റാർ സിംഗർ ഫെയിമുമായ നന്ദു കിഷോർ ബാബു ഉൽഘാടനം ചെയ്തു.ഫെയ്സ് വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ അദ്യക്ഷത വഹിച്ചു.സീനിയർ വൈസ് പ്രസിഡന്റ് പി.എസ് ജബ്ബാർ, ഫെയ്സ്  ജനറൽ സെകട്ടറി കെ.പി.എ. നടക്കൽ, സെകട്ടറി ഹാഷിം ലബ്ബ ട്രഷറർ തസ്നിം കെ മുഹമ്മദ്, സാഹിത്യവേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാവേദി പ്രസിഡന്റ് മൃദുലാ നിഷാദ്, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി ഹാഷിം ഡയറ എന്നിവർ സംസാരിച്ചു. നറുക്കെടുപ്പിലൂടെ കുടുംബസമേതം ഒരു സിങ്കപ്പൂർ യാത്ര! -------------------------------------------- KSFE ഭരണങ്ങാനം ബ്രാഞ്ചിൽ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. ----------------------------------------------- 10,000 X 60 മാസം = 6 ലക്ഷം. രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ7750 രൂപ അടവ്. ----------------------------------------------- ✨✨എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി? 🌟🌟 പ്രതിമാസം 4 പേർക്ക് ചിട്ടിപ്പണം ലഭിക്കുന്നു. 👑👑ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 95% (5.70 ലക്ഷം) പണം ലഭിക്കുന്നു. 🌾🌾ലേലത്തിലൂടെ 3 പേർക്ക് 3.90 ലക്ഷം രൂപ വീതം ലഭിക്കുന്നു. 🌱🌱ചിട്ടിപ്പണം നിക്ഷേപിച്ചാൽ 3517/-* രൂപ മാത്രം മാസത്തവണ. 🧚🧚ചിട്ടിത്തുക നിക്ഷേപമാക്കിയാൽ 9% നിരക്കിൽ പ്രതിമാസം 4233/-* രൂപവരെ ലഭിക്കുന്നു. 🌈🌈ചിട്ടി ലഭിക്കാത്തവർക്ക് 3* ലക്ഷം വരെ ലോൺ സൗകര്യം. 💃💃ദിവസപിരിവ് സംഖ്യ 310 - 400 വരെ. 🪄🪄സൗജന്യ ഡോർ കളക്ഷൻ സൗകര്യം. 🙏🙏എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും കെഎസ്എഫ്ഇ പവർ ആപ്. കെഎസ്എഫ്ഇ ഭരണങ്ങാനം ചിട്ടികൾ ഏറ്റവും ലാഭകരം ഏറ്റവും സുരക്ഷിതം. 👑👑സമ്പാദ്യത്തിലൂടെ സമ്പന്നനാകാം 💐💐നിങ്ങളുടെ ഇഷ്ട നമ്പറുകൾ ഉടൻ ഉറപ്പുവരുത്തൂ....  

കോട്ടയം

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

അടുക്കം ഗവൺമെന്റ് H.S.S ലെയും.വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്ത് തന്റെ കാലഘട്ടത്തിൽ  ട്രിപ്പിൾ ഐടിയും സയൻ സിറ്റിയും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും  ജോസ് കെ മാണി എംപി പറഞ്ഞു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ട് യൂത്ത് ഫണ്ട് എം ചെയ്യുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിതരണ ഉദ്ഘാടനം  ജോസ് കെ മാണി എംപി നിർവഹിച്ചു.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്ശ്രീ തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ  പ്രൊഫ. ലോപ്പസ് മാത്യു,കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളിൽ, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം സെക്രട്ടറി ജയിംസ് പൂവത്തോലി, പഞ്ചായത്ത് മെമ്പർ വത്സമ്മ ഗോപിനാഥ്, ജോണി ആലാനി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു , ഔസേപ്പച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട  സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി. പോലീസ് ,വ്യാപാരി പ്രതിനിധികൾ, ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ , സമീപവാസികൾ,സ്കൂൾ മേലധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.