വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം.മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിച്ചിരുന്നു. അപകടത്തിൽ ജിതിന്റെ കാലിന്ഒടുവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

കോട്ടയം

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില്‍ അഭിലാഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബൈക്കിന്റെ മുന്‍ചക്രത്തിന്റെ റിം പൊട്ടിത്തകര്‍ന്നു. എന്‍ജിന്‍ ഭാഗങ്ങളടക്കം അപകടത്തില്‍ തകര്‍ന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കോട്ടയം

സ്വകാര്യബസ് ജീവനക്കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ മാറാടി സ്വദേശി സനീഷ് (35) ആണ് മരിച്ചത്. ഭരണങ്ങാനം വട്ടോളിക്കടവിൽ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ ജീവനക്കാരനാണ്

കോട്ടയം

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്.ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്(53) ഇരട്ട ജീവപര്യന്തം. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാർച്ച്‌ ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.*

കോട്ടയം

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ “ ഈരാറ്റുപേട്ട പ്രീമിയർ ലീഗ് സീസൺ -3 “ സംഘടിപ്പിക്കുന്നു

ദുബൈ: ഡിസംബർ 22 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കു നടക്കുന്ന ആദ്യ മത്സരത്തിൽ Al Mamzar Auto Spare parts സ്പോൺസർ ചെയ്യുന്ന തെക്കേക്കര കിംഗ്സ് Blaze care സ്പോൺസർ ചെയ്യുന്ന വടക്കേക്കര വാരിയേഴ്സുമായി ഏറ്റുമുട്ടുകയാണ്.7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ calicut spices Trading സ്പോൺസർ ചെയ്യുന്ന നടക്കൽ റോയലസ് , vibco star സ്പോൺസർ ചെയ്യുന്ന ഈരാറ്റുപേട്ട സെൻട്രൽ ചലഞ്ചേഴ്‌സിനെ നേരിടുന്നു9 മണിക്ക് EPL ന്റെ മൂന്നാം സീസണിന്റെ ചാമ്പ്യനെ നിശ്ചയിക്കുന്ന ഗ്രാൻഡ് ഫൈനൽ.

കോട്ടയം

മൂന്നിലവിൽ കഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെത്തി

ഈരാറ്റുപേട്ട .മൂന്നിലവ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടെന്ന പരാതിയിൽ വഴിത്തിരിവ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറ്റംകുഴിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ  വ്യാഴാഴ്ച കണ്ടെത്തി. അഞ്ചു ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. കളത്തൂകടവ് സ്വദേശിയായ ജോൺസൺ മാസങ്ങളായി പഞ്ചായത്തിലും അധികാരകേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തുന്നത്. ഈ വർഷം മാർച്ചിൽ ആണ് വിഷയങ്ങൾക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് തിരക്കിട്ട് ടൈൽ പണി നടത്തിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കെട്ടിടത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയിലിട്ട് നികത്തിയ ശേഷമാണ് ആണ് ടൈൽ ഇട്ടത് എന്നായിരുന്നു ആരോപണം.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കുഴിയിൽ തള്ളിയത് ആരാണെന്ന് കണ്ടെത്തും. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.    

കോട്ടയം

കാട്ടുമൃഗങ്ങളുടെ ശല്യം - ശക്തമായ നടപടികളുമായി തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും.             ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, വില്ലേജ്,പഞ്ചായത്ത്, കൃഷി ഡിപ്പാർട്ട്മെന്റ് എന്നിവരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കും. ഗ്രാമപഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിതെളിക്കുവാൻ ജനപ്രതിനിധികൾ വഴി സ്ഥലഉടമകളോട് ആവശ്യപ്പെടും. വർഷങ്ങളായി കാട് തെളിക്കാതിരിക്കുന്ന സ്ഥല ഉടമകൾക്ക് പഞ്ചായത്ത് നിയമാനുസൃത നോട്ടീസ് നൽകും. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് കൃഷി-ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വഴി അർഹതപ്പെട്ട ധനസഹായം ലഭിക്കുന്നതിന് കൃഷിക്കാർക്ക് അറിയിപ്പ് നൽകും. ജനവാസമേഖലയിൽ കർഷകർക്ക് നാശനഷ്ടം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ശക്തമായ ഇടപെടലുകളും നടപടികളും സ്വീകരിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.            ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ അമ്മിണി തോമസ് , സിബി രഘുനാഥൻ, ദീപാ സജി , നജീമ പരികൊച്ച്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ അഞ്ചു ആർ, സെക്ഷൻ ഓഫീസർ സന്ധ്യാമോൾ റ്റി എസ് , ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി പി റ്റി ,കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഷഹീദ് , സ്പെഷ്യൽ വില്ലേജ് ഓഫീസർ ദിലീപ് ജോസഫ്, സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഡയറക്ടർ തോംസൺ കെ ജോർജ് , താലൂക്ക് വികസന സമിതി അംഗം പീറ്റർ പന്തലാനി , കർഷക പ്രതിനിധികൾ, ഷൂട്ടർമാർ തുടങ്ങിയവർ പങ്