വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

സമസ്ത : പണ്ഡിത ശില്പശാല ഒക്ടോ. 30 ന്. കോട്ടയത്ത്.

കോട്ടയം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലിയുടെ ഭാഗമായി ജില്ലാ തലത്തിൽ നടക്കുന്ന പണ്ഡിത ശില്പ ശാല     ഈ മാസം 30 വ്യാഴാഴ്ച കോട്ടയത്ത്‌ സമസ്ത കോട്ടയം ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്യും. ആദർശം, സാമ്പത്തിക വിനിമയത്തിന്റെ ഇസ്ലാമിക മാനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി ക്‌ളാസിന് നേതൃത്വം നൽകും. തുടർന്ന് ചർച്ചകൾ നടക്കും ജില്ലയിലെ വിവിധ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികൾ പങ്കെടുക്കും. സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി റിപ്പോർട്ട് അവതരിപ്പിക്കും.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുൽ സലാം ബാഖവി,അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, ഹാരിസ് സഖാഫി, മുഹമ്മദ് ലബീബ് അസ്ഹരി,മുഹമ്മദ് കുട്ടി മിസ്ബാഹി, സിയാദ് അഹ്സനി,ത്വാഹാ യാസീൻ നുസരി സംസാരിക്കും.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആരോഗ്യ- വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലന്‍, മേഴ്‌സി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ബിനോയി ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. രതീഷ്,ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിറ്റി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോള്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഡേവിഡ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോര്‍ജ്്, വ്യാപാരി വ്യവസായി പ്രതിനിധി എ.ജെ. ജോര്‍ജ് അറമത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കല്‍, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യന്‍, പി.വി. ലാലി എന്നിവര്‍ പങ്കെടുത്തു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആരോഗ്യ- വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലന്‍, മേഴ്‌സി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ബിനോയി ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. രതീഷ്,ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിറ്റി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോള്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഡേവിഡ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോര്‍ജ്്, വ്യാപാരി വ്യവസായി പ്രതിനിധി എ.ജെ. ജോര്‍ജ് അറമത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കല്‍, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യന്‍, പി.വി. ലാലി എന്നിവര്‍ പങ്കെടുത്തു.

കോട്ടയം

പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഉദ്ഘാടനം ചെയ്തു

പാലാ: സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമെന്നത് വളര്‍ച്ചയക്കുള്ള താക്കോലാണെന്നും പാലാ സെന്റ് തോമസ് കോളജ് അപ്രകാരം 75 വര്‍ഷങ്ങള്‍ അപ്രകാരം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദ്രൗപതി മുര്‍മ്മു പറഞ്ഞു. മനുഷ്യരെ പരുവപ്പെടുത്തിയെടുക്കുന്ന ഇടങ്ങളാണ് കലാലയങ്ങളെന്നും സെന്റ് തോമസ് കോളജ് അപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു ഗവർണർ രാജേന്ദ്ര അർലെക്കർ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി വി എൻ വാസവൻ, മാണി സി കാപ്പൻ MLA തുടങ്ങിയവർ പങ്കെടുത്തു.    

കോട്ടയം

പൂഞ്ഞാർ വളതൂക്കിൽ ആടിനെ കടിച്ചു കൊന്നത് കുറുനരി. വനം വകുപ്പ് സ്ഥാപിച്ച ക്യാമെറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.

പൂഞ്ഞാർ വളതൂക്കിൽ ആടിനെ കടിച്ചു കൊന്നത് കുറുനരി.വനം വകുപ്പ് സ്ഥാപിച്ച ക്യാമെറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പൂഞ്ഞാർ പഞ്ചായത്ത് വളതൂക്ക് കൃഷിഭവന് സമീപം കീരംചിറയിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസൊളം പ്രായമുള്ള ആടിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. പുരയിടത്തിൽ തീറ്റാനായി വിട്ടിരുന്ന ആടിനെ അഴിക്കാൻ ചെന്നപ്പോഴാണ് ആടിനെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തിയത്. ആടിൻ്റെ ശരീരം പകുതിയോളം കടിച്ചു തിന്ന നിലയിൽ ആയിരുന്നു. തള്ളയാടിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. തീറ്റയ്ക്കായി അഴിച്ചുവിട്ടിരുന്ന ആടിനെയാണ് കൊലപ്പെടുത്തിയത്. ഏതു മൃഗമാണ് അക്രമിച്ചതെന്ന് സംശയം ഉയർന്നതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് രാത്രി 9 മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ക്യാമറ സ്ഥാപിച്ചു. പിന്നീട് രാത്രിയിലും ആടിനെ അജ്ഞാത ജീവി തിന്നുകയായിരുന്നു..ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് കുറുനരി ആണെന്ന് മനസ്സിലായത്.

കോട്ടയം

നാടിനെ നടുക്കിയ ഐങ്കൊമ്പ് ബസ് ദുരന്തത്തിന് ഇന്ന് 27 വർഷം

കോട്ടയം/ പാലാ: നാടിനെ നടുക്കി ഒരു പിഞ്ചുകുഞ്ഞടക്കം 22 ജീവനുകൾ ബസ്സിലിരുന്നു കത്തിയെരിഞ്ഞിട്ട് ഇന്ന് 27 വർഷം തികയുന്നു.1998 ഒക്ടോബർ 22നാണ് നാടിനെ നടുകിയ ഐങ്കൊമ്പ് ബസ് ദുരന്തം ഉണ്ടാവുന്നത്.പാലാ -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രശാന്ത് എന്ന സ്വകാര്യ ബസിന് തീ പിടിച്ചാണ് യാത്രക്കാർക്ക് ദാരുണമായ അന്തൃ० സംഭവിച്ചത്.ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലഫോൺ തൂണിലിടിച്ചശേഷം വലതുവശത്തെ തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിക്കുകയായിരുന്നു. രാവിലെ 11.15ന് ഐങ്കൊമ്പിന സമീപം ആറാം മെെലിലാണ് അപകടം സംഭവിച്ചത്. 16 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.അപകടത്തിൽ 34 പേർക്കു പരുക്കേറ്റിരുന്നു. സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം.   ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി. ഇതേത്തുടർന്ന് കൊല്ലപ്പള്ളിയിൽ പെട്രോൾ പമ്പ് അനുവദിച്ചു. ഒരു പിഞ്ചുകുഞ്ഞും അപകടത്തിൽ മരണമടഞ്ഞു. ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ചികിത്സ തേടി. മൃതദേഹങ്ങൾ പലതും ദിവസങ്ങളെടുത്താണു തിരിച്ചറിഞ്ഞത്.തുടർന്നാണ് ബസുകളിൽ എമർജൻസി വാതിലുകൾ നിർബന്ധമാക്കിയത്. അന്ന് മരിച്ചവരിൽ 19 പേരും സ്‌ത്രീകളായിരുന്നതിനാൽ സ്‌ത്രീകളുടെ സീറ്റ് ബസിന്റെ പിൻവശത്തേക്കു മാറ്റി. സ്‌ത്രീകളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് സീറ്റ് മുന്നിലേക്കുതന്നെ മാറ്റുകയായിരുന്നു. ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ കേസ് നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. മരിച്ചവരുടെ ആഭരണങ്ങൾ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് ഏറെക്കാലം സൂക്ഷിച്ചശേഷം സർക്കാരിലേക്കു കണ്ടുകെട്ടി. 100 ഗ്രാമിനു മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളി ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.

കോട്ടയം

കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം. ജോബ് മൈക്കിൾ എംഎൽഎ.

പൂഞ്ഞാർ ; പട്ടയം ലഭിച്ച ഭൂമിയുടെ സമ്പൂർണ്ണ വിനിയോഗ അവകാശം, വന്യജീവി ആക്രമണം നേരിടുന്നതിനു ഉള്ള നിയമഭേദഗതി എന്നിവ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആവശ്യപ്രകാരം ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കിയ നിയമ നിർമ്മാണങ്ങൾ ആണെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ. വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർ സോണിൽ സമ്പൂർണ്ണ നിർമ്മാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഫലപ്രദമായി ഇടപെട്ട് അവ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണ്. കേരള കോൺഗ്രസ് (എം) ൻറെ ഇടതുപക്ഷ മുന്നണി പ്രവേശനം മധ്യതിരുപതാംകൂറിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചു. വഞ്ചിച്ച് പുറത്താക്കിയ മുന്നണിയിലേക്ക് ഇനി തിരികെയില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കേരള കോൺഗ്രസിന് പ്രബലമായ സ്ഥാനവും അംഗീകാരവും ഉണ്ടെന്നും പാർട്ടി പ്രതിനിധാനം ചെയ്യുന്ന കർഷകരുടെയും അധ്വാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ ഇടതുമുന്നണി ഉയർത്തിപ്പിടിക്കും എന്നും കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉണ്ടായിട്ടുള്ള വികസന പ്രവർത്തനങ്ങൾ  സമാനതകൾ ഇല്ലാത്തതാണ്  മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ പറഞ്ഞു.   വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് നുണയും വിദ്വേഷപ്രചരണവും തൊഴിലാക്കിയവർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.  കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ സാജൻ കുന്നത്ത്, സണ്ണി വടക്കേ മുളഞ്ഞാൽ, അഡ്വ ജസ്റ്റിൻ ജേക്കബ്,കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി  സോജൻ ആലക്കുളം, അമ്മിണി തോമസ്,  ബാബു വർക്കി മേക്കാട്ട്, ഡേവിസ് പാംമ്പ്ലാനിയിൽ, ജോസ് കാനാട്ട്, ജോസഫ് ചെങ്ങഴേരിൽ, ജോസുകുട്ടി കലൂർ, ജോസുകുട്ടി വെട്ടിക്കൽ, ടി കെ ബാലകൃഷ്ണൻ, ജോസ് മുത്തനാട്ട്, ജോജോ പുന്നപ്ലാക്കൽ, രോഷ്നി ടോമി, ജോളി സെബാസ്റ്റ്യൻ, സണ്ണി കണിയാംകണ്ടം, ബിനോയി ഇലവുങ്കൽ, വർക്കിച്ചൻ മാന്നത്ത്, സണ്ണി മണ്ണാറകം, സജി വടക്കേൽ, അഡ്വ ഷെൽജി തോമസ്, എന്നിവർ പ്രസംഗിച്ചു

കോട്ടയം

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം ; രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം പോലീസ് പരേഡ്  ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം,   കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും  കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.