വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8,9 തീയതികളില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവായി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ജില്ലയിലെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍(ബ്ലോക്ക് അടിസ്ഥാനത്തില്‍).   വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(ആശ്രമം സ്‌കൂള്‍) വൈക്കം. കടുത്തുരുത്തി- സെന്റ്. മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി. ഏറ്റുമാനൂര്‍- സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അതിരമ്പുഴ. ഉഴവൂര്‍- ദേവമാതാ കോളജ്, കുറവിലങ്ങാട്. ളാലം- കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ , പാലാ. ഈരാറ്റുപേട്ട- സെന്റ.് ജോര്‍ജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ. പാമ്പാടി- ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, വെള്ളൂര്‍. മാടപ്പള്ളി-എസ്. ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശ്ശേരി. വാഴൂര്‍- സെന്റ് ജോണ്‍സ്, ദി ബാപ്റ്റിസ്റ്റ്് പാരിഷ് ഹാള്‍, നെടുംകുന്നം ( ബൈസെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍  സെന്റര്‍) കാഞ്ഞിരപ്പള്ളി- സെന്റ.് ഡൊമനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി. പള്ളം- ഇന്‍ഫന്റ് ജീസസ് ബദനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണര്‍കാട.്   നഗരസഭകള്‍ ചങ്ങനാശ്ശേരി- നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ചങ്ങനാശ്ശേരി. കോട്ടയം- ബേക്കര്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം. വൈക്കം- നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം. പാലാ- നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ. ഏറ്റുമാനൂര്‍- എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂര്‍. ഈരാറ്റുപേട്ട- അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക്.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8,9 തീയതികളില്‍ അവധി

കോട്ടയം

പാലായിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം.

പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച്  08.12.25 തീയതി പാലാ ടൌണിൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം സമയം 6 PM to 11 PM കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ്  റോഡ് വഴി സിവിൽ സ്റ്റേഷൻ  ജംഗ്ഷൻ വഴി പോകേണ്ടതാണ്.  ▶️ കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്.  ▶️ വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്നും  ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.  ▶️ രാമപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയൻ   ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.  ▶️ തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലാ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.   ▶️ പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപാസ്  വഴി തിരിഞ്ഞു പോകേണ്ടതാണ്.  ▶️ തൊടുപുഴ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ശബരിമല പോകുന്ന വാഹനങ്ങളും പ്രവിത്താനം ജംക്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി ഈരാറ്റുപേട്ടക്കും പൈക വഴി ശബരിമലക്കും പോകേണ്ടതാണ്.  ▶️ ഈരാറ്റുപേട്ട ഭാഗത്ത് നിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്.       ▶️ ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന കോട്ടയം ഭാഗത്തേക്കുളള വാഹനങ്ങൾ ഭരണങ്ങാനത്തു നിന്നും തിരിഞ്ഞ് ഇടമറ്റം, പൈക വഴി 12-ം മൈൽ എത്തി കടപ്പാട്ടൂർ ബൈപ്പാസ് റോഡേ പോകേണ്ടതാണ്.

കോട്ടയം

എൻഡിഎ കേരളത്തിൽ തകർന്നു ... അഡ്വ . ജോബ് മൈക്കിൾ എംഎൽഎ ...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്ന് പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎ,  ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ സ് രാജു, അലൻ വാണിയപുര എന്നിവർ പ്രസംഗിച്ചു. രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാട് നിന്ന് ആരംഭിച്ച പര്യടനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു തുടർന്ന് പൂഞ്ഞാർ ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി ഡിവിഷന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും എന്നും ഒപ്പം ഉണ്ടാകുമെന്ന് മിനി സാവിയോ ജനങ്ങളെ നേരിൽ കണ്ട് ഉറപ്പുനൽകി. ഔസേപ്പച്ചൻ കല്ലങ്കാട്ട്, അഡ്വ. വി എസ് സുനിൽ, മുരളീധരൻ, അലക്സാണ്ടർ, എം ജി ശേഖരൻ, അഡ്വ. സിറിയക്  കുര്യൻ, സ്കറിയച്ചൻ പൊട്ടനാനി, സോജൻ ആലക്കുളം, അഡ്വ. ബിജു ഇളംതുരുത്തിയിൽ, ജോസൂട്ടി എബ്രഹാം, അബേഷ് പലാട്ടുകുന്നേൽ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

കോട്ടയം

പൊൻകുന്നത്ത് തീർഥാടകരുടെ ബസ് സ്കൂൾ ബസിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി; ആറ് കുട്ടികൾക്കും തീർഥാടകർക്കും പരിക്ക്

പൊൻകുന്നം :​ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം മൈലിൽ രണ്ടാമത്തെ തച്ചാപ്പുഴ റോഡിനു മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.​റോഡ് സൈഡിൽ നിർത്തി കുട്ടിയെ കയറ്റുന്നതിനിടെയാണ് സ്കൂൾ ബസ്സിൻ്റെ പിന്നിലേക്ക് അമിതവേഗതയിൽ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബസ്സ് റോഡിൻ്റെ മറുവശത്തുള്ള കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്താണ് ഈ ബസ്സ് വന്നിരുന്നതെന്ന് പിന്നാലെയെത്തിയ നിരവധി വാഹനയാത്രക്കാർ പറഞ്ഞു.സംഭവത്തിൽ സ്കൂൾ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികൾക്കും ടൂറിസ്റ്റ് ബസ്സിലെ തീർഥാടകർക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.​അപകടവിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു. തീർഥാടനകാലത്ത് ഈ റൂട്ടിലൂടെയുള്ള തീർത്ഥാടാകരുടെ വാഹനങ്ങളുടെ അമിതവേഗത പതിവായതിനാൽ, ഇത് നിയന്ത്രിക്കുന്നതിനായി പോലീസ് പരിശോധന ശക്തമാക്കണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.  

കോട്ടയം

കേരള വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സ് കയ്യടക്കിയ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം,അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു. മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കേരള വാട്ടർ അതോറിറ്റി നിർമിച്ച ഈ കുഴൽ കിണറും , മോട്ടോറും, പമ്പ് ഹൗസും മറ്റും പി.സി ചാർളി കയ്യടക്കിയത് മൂലം 10 കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പൊതുമുതൽ കയ്യടക്കിയ പി.സി ചാർളിയുടെ നടപടി ക്രിമിനൽ കുറ്റവും, കുടിവെള്ളം മുടക്കിയത് ഉൾപ്പെടെയുള്ള നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് എൽഡിഎഫ് ഈരാറ്റുപേട്ട കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കുടിവെള്ളം മുടക്കിയ ചാർളിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് കുന്നേലും അറിയിച്ചു.

കോട്ടയം

ഇടതു സർക്കാർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന:കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

ഈരാറ്റുപേട്ട  പൂഞ്ഞാർ  ഇടതു സർക്കാർ റബ്ബർ കർഷകർ ഉൾപ്പെടെയുള്ള . മുഴുവൻ കർഷകരെയും വഞ്ചിച്ചു. റബ്ബറിന് ഇരുന്നുറ്റിയമ്പത് രൂപ തറവില നൽകാമെന്ന് വാഗ്ദാനം നൽകിയവർ.ഇപ്പോൾ . പരിഗണിക്കാം. പരിഹരിക്കാം എന്ന് പറഞ്ഞ്. അവരെ പരിഹസിക്കുന്നു. വനാ തൃത്തി പങ്കിടുന്ന പ്രദേശത്തെ കർഷകർ. അവരുടെ ഉപജീവന മാർഗമായ കൃഷിയിടങ്ങളിലേക്ക് പോകുന്നത്. ഭയപ്പാടോടെയാണ്. ഇത്തരം സാഹജര്യങ്ങളിൽ നിരവദി മനുഷ്യർക്ക്. ജീവൻ നഷ്ടപ്പെട്ടു. ഇതിന് ഒരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.. കോട്ടയം ജില്ലയിൽ. പോലും.ഇ അടുത്ത നാളിൽ കാട്ട് പോത്ത്. ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. എന്റെ..നിയോജക മണ്ഡലം ഉൾപ്പെടെയുള്ള കണ്ണൂർ. ജില്ലയിലും. പരിസര പ്രദേശങ്ങളിലും. വന്യമൃഗ ആക്രമണം. നിത്യസംഭവമായി കഴിഞ്ഞു. രൂക്ഷമായ വില കയറ്റം.വൈദുതി ചാർജും. വെള്ളക്കരവും. അനുദിനം വർദ്ധിപ്പിക്കുന്നു. ദൂർത്തിന് ഒരു കുറവും. വരുത്താതെ ഗജനാവ് കാലിയാക്കുന്നു. രാഷ്ടീയ നിയമനങ്ങൾക്ക് വാരി കോ കൊടുക്കുന്നു. പി.എസി. ചെയർമാന്റെ പ്രതിമാസ ശമ്പളം. നാല് ലക്ഷത്തി. പതിനായിരം. സർക്കാർ വക്കീലൻ മാരുടേത് രണ്ട് ലക്ഷത്തിന്മേൽ സാധാരണക്കാരൻ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വഞ്ചിച്ച വരെ ല്ലേ ഇവർ ആദ്യം. സ്ത്രി പ്രവേശനമെന്ന പേരിൽ . ഇപ്പോൾ അവിടെ നിന്നും. കിലോ കണക്കിന്.സ്വർണം. കൊള്ളയടിച്ചു. കമ്മ്യൂണിസ്റ്റ്. നേതാക്കൾ കൂട്ടത്തോടെ. ജയിലിലേക്ക്. പോകുന്നു. ഇനിയും. പല ഉന്നതരും. കുടുങ്ങും. ഇതിനോടെ ല്ലാം പ്രതികരിക്കാൻ. അവസരം കാത്തിരുന്ന ജനതക്ക് കിട്ടിയ അവസരമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യ മുന്നണി. ഒറ്റകെട്ടായി. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിൽ ബഹുഭൂരിപക്ഷം. സ്വീറ്റുകളും പിടിച്ച് ടക്കി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ.ഭരണമാറ്റം ഉറപ്പു വരുത്തും. കെ.പി.സി.സി.പ്രസിഡണ്ട് തുടർന്ന് പറഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് . യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊണ്ട് സംസാരിക്കുക. യായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ജോർജ് സബാസ്റ്റ്വർ അദ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ . അഡ്വ ഫിൽസൺ മാത്യുസ്.പി.എ സലിം..തോമസ് കല്ലാടൻ . അഡ്വ ജോമോൻ ഐക്കര അഡ്വ.സതീഷ് കുമാർ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്. എം സി. വർക്കി. റോജി തോമസ് .എന്നിവർ സംസാരിച്ചു

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്‌സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്‌സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യുകയും ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. പ്രചാരണത്തിൽ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണർ പറഞ്ഞു.

കോട്ടയം

മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടുമണിക്ക് കളത്തുക്കടവ് ആരംഭിച്ച പര്യടന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പനചിക പാറയിൽ സമാപിക്കും സമാപന സമ്മേളനം ഗവ ചീഫ് വിപ്പ് ശ്രീ. ഡോ എൻ ജയരാജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി പര്യടനത്തിന് ജോയ് ജോർജ്, അഡ്വ. വിഎസ് സുനിൽ, പി കെ ഹരിഹരൻ, ശ്രീകുമാർ, സുഭാഷ് വലിയമംഗലം, മജു പ്ലാത്തോട്ടം, അഡ്വ. ബിജു ഇളംതുരുത്തി എന്നിവർ നേതൃത്വം നൽകി.കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ പര്യടന ജാഥ ഇന്ന് 4 12 20 25 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാലിൽ നിന്ന് ആരംഭിക്കുന്ന ജാതയുടെ ഉദ്ഘാടനം സ. ജോയ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് പൂഞ്ഞാർ ടൗണിൽ സമാപിക്കുന്നു ജാഥ സമ്മേളനം ശ്രീ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.