വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ എഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തുകളും യു ഡി എഫിന് പിടിച്ചെടുക്കാനായി. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുമായി ചേർന്ന് മത്സരിച്ചത് യു ഡി എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വൻ വിജയം. പത്തനംതിട്ട ജില്ലയിലെ ഇടത് പക്ഷം ഭരിച്ചിരുന്ന  ഭൂരിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളും, ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും, തിരുവല്ല, അടൂർ, പത്തനംതിട്ട നഗരസഭകളും യു ഡി എഫിന് നേടാനായി.പതിനായിരക്കണക്കിന് വോട്ടുകൾക്ക് ഇടത്പക്ഷ എം എൽ എ മാർ വിജയിച്ച പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റ കീഴിലുള്ള എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത്തവണ യു ഡി എഫ് വൻ വിജയം കരസ്ഥമാക്കി.അതോടൊപ്പം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ കോൺഗ്രസ്‌ സ്ഥാനാർത്ഥി ശ്രീകല ആർ പിടിച്ചെടുത്തത് അഭിമാനകരമായ നേട്ടമാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണം ബി ജെ പി പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് തെറ്റാണ്.  ബി ജെ പി നിലവിൽ ഭരിച്ചുകൊണ്ടിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം അവർ നിലനിർത്തുക മാത്രമാണ് ചെയ്തത്. യു ഡി എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും നന്ദിയും  ആദ്ദേഹം അറിയിച്ചു

കേരളം

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന് ചരിത്ര വിജയം നഗരസഭ യു.ഡി.എഫ് ഭരണം നിലനിർത്തി

ഈരാറ്റുപേട്ട:നഗരസഭയിലെ 29 അംഗ കൗൺസിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ യു.ഡി.എഫ് ഉജ്ജല വിജയം നേടി 16സീറ്റുമായി യു.ഡി.എ ഫ്  ഭരണം നിലനിർത്തി കൊണ്ട് ചരിത്ര വിജയം നേടി16 ഡി വിഷനുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഒമ്പതിടത്തും ഒമ്പത് ഡിവിഷനുകളിൽ മത്സരിച്ച കോൺഗ്രസ് അ ഞ്ചിടത്തും വിജയിച്ചു. രണ്ടിടത്ത് മൽസരിച്ച വെൽഫയർ പാർട്ടി രണ്ടിടത്തും വിജയിച്ചു.2020ലെ തെരഞ്ഞടുപ്പിൽ മുസ് ലിം ലീ ഗിന് 8 ഉംകോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചിരുന്നു. വെൽഫയർ പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.ഇത്തവണ എൽ.ഡി.എഫിന് 10സീറ്റ് ലഭിച്ചു.കഴിഞ്ഞ തവണ എൽ' ഡി.എഫിന് 9 സീറ്റും ഉണ്ടായിരുന്നു' ഇത്തവണ സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ. 2 സീറ്റിലും കേരള കോൺഗ്രസ് (എം)  ഒരു സീറ്റിലും വിജയിച്ചു കഴിഞ്ഞ തവണ എസ്.ഡി.പി.ഐ അഞ്ച് സീറ്റി ൽവിജയിച്ചിരുന്നു. 16 സീറ്റിൽ മൽസരിച്ച എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ 3 സീറ്റിൽ മാത്രമേ ജയിക്കുവാൻ കഴിഞ്ഞുള്ളു.എൽ ഡി എഫ് സ്ഥാനാർത്ഥികളായി കേരളകോൺഗ്രസ് (എം)ടി ക്കറ്റിൽ മൽസരിച്ച മുൻ നഗരസ ഭാ ചെയർമാൻ ടി.എം റഷീദും പി. ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കലും തോറ്റു. ബി.ജെ.പി ടിക്കറ്റിൽ അരുവിത്തുറ ഡിവിഷനിൽ മൽസരിച്ച പി.സി ജോർജിൻ്റെ സഹോദരൻ ചാർലി ജേക്കബ് തേറ്റു. ഇവിടെ എൽ.ഡി.എഫാണ് വിജയിച്ചത്.വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികളും ഡിവിഷനുകളും  കല്ലൂത്താഴം -രസ്ന ഹസീർ   നടൂപ്പറമ്പ്- ബീമാനാസർ , കാരയ്ക്കാട് - അബ്ദുൽ ബാസിത് ,  തേവരു പാറ - അഫ്സൽ വെളളൂപ്പറമ്പിൽ , മുളന്താനം; അമീൻപിട്ടയിൽ കൊല്ലം പറമ്പ്: അബ്‌സാർ, മുരിക്കോലിൽ , സഫാനഗർ: തസ് ലിൻ സിറാജ് , കുഴിവേലി - അഡ്വ.വി.പി.നാസർ ടൗൺ വാർഡ്: അൻവർ അലിയാർ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ: ,  ഈലക്കയം കെ.സുനിൽകുമാർ, മുത്താരംകുന്ന് - അഫ്സൽ ഇജാസ്, ആനിപ്പടി:  ഫാത്തിമ അൻസർ കൊണ്ടുർമല: സിൻറാ വിൻസൻ്റ് ബ്ലോക്ക് ഓഫീസ് വാർഡ്ഷിയാസ് മുഹമ്മദ് വിജയിച്ച വെൽഫയർ പാർട്ടി സ്ഥാനാർത്ഥികൾ മാതാക്കൽ - റൈന ടീച്ചർ നടയ്ക്കൽ - സുറുമി യൂസഫ്

കോട്ടയം

പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്.20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ.40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

കോട്ടയം

മേലുകാവ് പഞ്ചായത്തിൽ‌; റോബിന്‍ ബസ് ഉടമ ഗിരീഷിന് തോല്‍വി

ഈരാറ്റുപേട്ട: റോബിന്‍ ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 73 വോട്ടുകള്‍ മാത്രമേ ഗിരീഷിന് നേടാന്‍ സാധിച്ചുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെറ്റോ ജോസ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഗിരീഷ് മത്സരരംഗത്ത് ഇറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാം തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ ബസ് ഉടമ റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

കോട്ടയം

ഈരാറ്റുപേട്ടയിൽ താമര വിരിഞ്ഞില്ല പി സി ജോർജിന്റെ സഹോദരൻ ചാർലി ജേക്കബ് പരാജയപ്പെട്ടു

ഏറെ ശ്രദ്ധനേടിയ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി. പ്രമുഖ സ്ഥാനാർഥിയായിരുന്ന ചാർളി ജേക്കബ് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജെയിംസ് കുന്നേൽ ആണ് വാർഡിൽ വിജയം നേടിയത്. എൽഡിഎഫ് മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് (എം) ഈ വിജയം നിലനിർത്തിയതോടെ, ഈരാറ്റുപേട്ടയിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.വാർഡിലെ ഫലം ബിജെപി കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശികം

ഫെയ്സ് ഏകദിന ക്യാമ്പും, പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും

ഈരാറ്റുപേട്ട : ഫൈൻ ആർട്ട്സ് ക്ലബ്ബ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14 ന് ഏകദിന ക്യാമ്പ് വാഗമണിൽ നടക്കുകയാണ്.നേതൃപരിശീലന ക്ലാസ്സ്, സാഹിത്യ ശില്പശാല, അവാർഡ് സന്ധ്യ, മെഹ്ഫിൽ രാവ് എന്നിവയാണ് പരിപാടികൾ.ഫെയ്സ് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും ക്യാമ്പിൽ നടക്കും.ഇച്ചിരിപ്പറമ്പിൻ്റെ കഥ എൻ്റെയും' എന്ന നോവലാണ് അവാർഡിന് അർഹമായിട്ടുള്ളത്.ശ്രീ. ഹമീദ് പറപ്പൂരാണ് ഗ്രമ്പകാരൻ.തോമസ് തലനാട്, പൊൻകുന്നം രാധാകൃഷ്ണൻ, കെ.എം. ജാഫർ എന്നിവരാണ് ജൂറി അംഗങ്ങൾ. ചടങ്ങിൽ ഫെയ്സ് ലീഗൽ അഡ്വൈസർ അഡ്വ. വി.പി. നാസർ, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ശ്രീ. അൻഷാദ് അതിരമ്പുഴ, പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുരേഷ് തെക്കീട്ടിൽ, പ്രശസ്ത നോവലിസ്റ്റ് തോമസ് തലനാട്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി ഇമ്മാനുവൽ, സാഹിത്യവേദി പ്രഥമ പുരസ്കാര ജേതാവ് ശ്രീ. ഹമീദ് പറപ്പൂര് എന്നിവർ പങ്കെടുക്കും. ഫെയ്സ് പ്രസിഡൻ്റ് കെ.പി.എ. നടയ്ക്കൽ, ഡയറക്ടർ സക്കീർ താപി, സെക്രട്ടറി ഹാഷിം ലബ്ബ , ട്രഷറർ തസ്നീം കെ. മുഹമ്മദ്, സാഹിത്യവേദി പ്രസിഡൻ്റ് ജാഫർകെ.എം, സെക്രട്ടറി പി.പി.എം. നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കേരളം

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ  രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യം  പോസ്റ്റൽ ബാലറ്റുകള്‍ എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക.   ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ . സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക.  വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. 

വിദ്യാഭ്യാസം

സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ അധ്യയനവര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമുണ്ടാകും. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. സാധാരണ ക്രിസ്മസ് അവധി പത്തു ദിവസമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിനങ്ങളുടെ എണ്ണം കൂടിയത്. ഡിസംബര്‍ 15ന് തുടങ്ങുന്ന ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുക. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം 23നാണ് സ്‌കൂള്‍ അടയ്ക്കുക. പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിന് സ്‌കൂള്‍ തുറക്കും.