വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വിവാഹിതയായ തമിഴ് യുവതിയെ മലയാളി പുജാരി കടത്തിക്കൊണ്ടുപോയി: നരബലി ഭീതിയില്‍ യുവതിയുടെ കുടുംബം

പത്തനംതിട്ട ഇലന്തൂരിലെ നരബലി വാര്‍ത്ത അതിര്‍ത്തിയും കടന്ന് മറ്റു സംസ്ഥാനങ്ങളിലും ഭീതി വിതയ്ക്കുകയാണ്. അത് ഭീകരതയുയര്‍ത്തുന്ന ഈ വാര്‍ത്ത രാജ്യത്തെയൊന്നാകെ പിടിച്ചുകുലുക്കി കഴിഞ്ഞു. ഇപ്പോഴിതാ മൂന്നു മാസം മുന്‍പ് തമിഴനാട്ടിലെ രാജപാളയത്തുനിന്നു കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആശങ്കള്‍ ഉയരുകയാണ്. വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ യുവതിയുമായി മലയാളിയായ പൂജാരി കടന്നുകളഞ്ഞ സംഭവമാണ് യുവതിയുടെ ബന്ധുക്കളില്‍ ആശങ്ക ഉയര്‍ത്തുന്നത്. ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത അയല്‍നാട്ടിലും എത്തിയതോടെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ഭീതിയിലാണ്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട്‌ പൊലീസ്‌ കൈയൊഴിഞ്ഞതായും ഭര്‍ത്താവ്‌ വ്യക്തമാക്കുന്നു. മൂന്നുമാസം മുന്‍പാണ് യുവതിയെ കാണാതായത്. തെങ്കാശി രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരൈ പാണ്ഡ്യന്‍്റെ ഭാര്യ അര്‍ച്ചനാ ദേവിയെയാണ് കാണാതായത്. യുവതിയെ കൊല്ലം സ്വദേശിയായ പൂജാരി സമ്ബത്ത്‌ കടത്തിക്കൊണ്ടു പോയെന്നാണു പാണ്ഡ്യനും ബന്ധുക്കളും പരാതി ഉന്നയിക്കുന്നത്. അര്‍ച്ചനാ ദേവിയും സമ്ബത്തും തമ്മില്‍ ഒരു മാസത്തെ പരിചയം പോലും ഉണ്ടായിരുന്നില്ലെന്നും ഭര്‍ത്താവിന്‍്റെ വീട്ടുകാര്‍ പറയുന്നു. അത്രമാത്രം പരിചയം മാത്രമുള്ള ഒരു വ്യക്തിയോടൊപ്പമാണ് രണ്ടും ആറും വയസുള്ള കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ എംഎ ബിരുദധാരിയായ അര്‍ച്ചന കടന്നുകളഞ്ഞതെന്നുള്ളതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇവര്‍ നാടുവിടുന്നത്. ആദ്യ തവണ ഇവര്‍ നാടുവിട്ടപ്പോള്‍ ദളവാപുരം പൊലീസ്‌ അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തിയിരുന്നു. കണ്ടെത്തിയതിനു പിന്നാലെ പൊലീസ് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ അതിന്‍്റെ പിറ്റേന്നുതന്നെ യുവതി വീണ്ടും സമ്ബത്തിനൊപ്പം നാടുവിട്ടു. വീട്ടിലുണ്ടായിരുന്ന 19 പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടാണ് യുവതി അപ്പോള്‍ പോയത്. ഇതോടെ ദളവാപുരം പൊലീസ് ഈ കേസ് കെെയൊഴിയുകയായിരുന്നു എന്നാണ് പാണ്ഡ്യന്‍ പറയുന്നത്. കേരള പൊലീസില്‍ പരാതി നല്‍കുവാനാണ് അന്ന് ദളവാപുരം പൊലീസ് പാണ്ഡ്യനോട് നിര്‍ദ്ദേശിച്ചത്. മൂന്നുമാസമായി ഭാര്യയെ കുറിച്ച്‌ യാതൊരു അറിവുമില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. പാണ്ഡ്യന്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ തുണി വ്യാപാരം നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന്‌ തുണി കൊണ്ടു വന്ന്‌ കേരളത്തില്‍ ഇന്‍സ്റ്റാള്‍മെന്‍്റായി വില്‍ക്കുകയാണ് പാണ്ഡ്യന്‍്റെ രീതി. റാന്നിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പാണ്ഡ്യന്‍ ഇലന്തൂര്‍ നരബലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭയത്തിലാണ്. അച്ഛനാ ദേവിയെ കൊണ്ടുപോയ വ്യക്തി സമ്ബത്ത് എന്നാണ് പേര് പറഞ്ഞതെന്നും എന്നാല്‍ അത് യഥാര്‍ത്ഥ പേരാണോ എന്ന് അറിയില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. ഭാര്യ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയമാണെന്നും പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പാണ്ഡ്യന്‍ അര്‍ച്ചനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് അര്‍ച്ചനയെ ബിരുദാനന്തരബിരുദം വരെ പഠിപ്പിച്ചതും പാണ്ഡ്യനാണ്. ഇലന്തൂരില്‍ തമിഴ്‌നാട്‌ സ്വദേശിനിയായ പദ്‌മവും നരബലിക്ക്‌ ഇരയായിരുന്നു. ഈ വാര്‍ത്ത കൂടി പുറത്തുവന്നതോടെയാണ് പാണ്ഡ്യന് ഭയപ്പാട് ആരംഭിച്ചതും

ഇൻഡ്യ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ഫലം നാളെ അറിയാം

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. ബുധനാഴ്ച രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണുന്നത്. ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ടെന്നും ചിലയിടത്ത് 100 ശതമാനമുണ്ടെന്നും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കേരളത്തില്‍ 95.76% ആണു പോളിംഗ്. കേരളത്തില്‍ നിന്നടക്കമുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്ഥാനങ്ങളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയായിരിക്കും എണ്ണുക.  

പ്രാദേശികം

എംജി യൂണിവേഴ്സിറ്റി യൂണിയൻ ഉദ്‌ഘാടനം അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജിൽ; കവി മുരുകൻ കാട്ടാക്കട പങ്കെടുക്കും

ഈരാറ്റുപേട്ട : മഹത്മഗാന്ധി സർവകാലശാലയുടെ 2021-22 വർഷത്തെ യൂണിയൻ ഉദ്‌ഘാടനം വ്യാഴാഴ്ച നടക്കും. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന ചടങ്ങിൽ കവി  മുരുകൻ കാട്ടക്കട യൂണിയൻ ഉദ്‌ഘാടനം ചെയ്യും.  സർവ്വകാലശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിയൻ ചെയർപേഴ്സൺ ജിനിഷ രാജൻ, ജനറൽ സെക്രട്ടറി പിഎസ് യെദുകൃഷ്ണൻ,  കോളേജ് മാനേജർ ഫാ ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,എന്നിവർ പങ്കെടുക്കും.

കേരളം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകുന്നേരം 6 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്.  സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഗവർണർക്കെതിരെ നേരത്തെയും രൂക്ഷഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

കേരളം

നിർമ്മാണസാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചു

കോഴിക്കോട്‌: ഒരു കാരണവുമില്ലാതെ സിമന്റിന് വില വർദ്ധിപ്പിച്ച കമ്പനികളുടെ തേപ്പിൽ വീടുപണിയടക്കം പാതിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതൽ 90 രൂപ വരെയാണ്  വർദ്ധിച്ചത്. മുൻനിര ബ്രാൻഡുകളുടെ വിലയിലാണ് കാര്യമായ മാറ്റം. എ ഗ്രേഡ് സിമന്റിന് ചാക്കിന് 480 മുതൽ 510 രൂപ വരെയാണ് വില. രണ്ടാഴ്ച മുമ്പ് വരെ 370 - 400 രൂപയ്ക്കുള്ളിൽ ലഭിച്ച സിമന്റിനാണ് ഇങ്ങനെ വില കൂടിയത്. ബി ഗ്രേഡ് സിമന്റുകൾക്കും വൈകാതെ വില ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷം നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും പിന്നീട് പടിപടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ വിവിധ നിർമ്മാണ സാമഗ്രികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. മഴ വിട്ടുനിന്നതോടെ നിർമ്മാണ പ്രവൃത്തികൾ കൂടുതലായി തുടങ്ങുന്ന സമയത്തെ വില വർദ്ധനവ് നിർമ്മാണ മേഖലയ്ക്ക് ഇടിത്തീയായിട്ടുണ്ട്. ഒരുമാസത്തിനിടെ നിർമ്മാണ സാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചു. ഒരു ചതുരശ്ര അടിക്ക് 30 മുതൽ 50 രൂപ വരെ കൂടിയതിനാൽ അധികച്ചെലവ് ഉടമകൾ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാർ. ടി.എം.ടി കമ്പികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. നേരത്തെ കിലോയ്ക്ക് 65 - 70 രൂപ നിരക്കായിരുന്നെങ്കിൽ ഇപ്പോൾ 72 മുതൽ 80 രൂപ വരെയായി. മുൻനിര ബ്രാൻഡഡ് കമ്പികൾക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഇൻഡസ്ട്രിയൽ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വില വീണ്ടും വർദ്ധിക്കുന്നുണ്ട്. 115 രൂപ വരെ എത്തിയിരുന്ന വില താഴ്ന്ന് 95ൽ എത്തിയിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്. ചെങ്കല്ലിന് 48 മുതൽ 55 രൂപ വരെ നൽകണം. 45 രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ല് കിട്ടിയിരുന്ന സ്ഥാനത്താണിത്.

കേരളം

പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

അടൂര്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫുള്‍ ലോഡ് പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഒമിനി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ നാളെയും മറ്റന്നാളും കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ.

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ  ഒക്ടോബർ 19 ,20 (ബുധൻ, വ്യാഴം) തീയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. ബുധനാഴ്ച്ച രാവിലെ 09.30 നു സ്കൂൾമാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരളാ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, ശാസ്ത്ര ഗണിതശാസ്ത്ര മേളകളും വ്യാഴാഴ്ച സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.00 നു നടക്കുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ് വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിക്കും.

കേരളം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.