വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി. പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു,  ഭൂമിശാസ്ത്രം അധ്യാപിക  ഷെറിൻ സി. ദാസ്, പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പ്രകൃതിദുരന്തങ്ങൾ അടിക്കടി നാശം വിതയ്ക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതലമുറയ്ക്ക്  കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെമുണ്ടക്കയം  മുരിക്കുംവയൽ  സർക്കാർ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.  മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന നോൺ റെക്കോർഡിങ് മഴ മാപിനി, കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ അനിമോ മീറ്റർ, ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, ഒരു പ്രദേശത്തിന്റെ കുറഞ്ഞ താപനിലയും കൂടിയ താപനിലയും അളക്കാൻ ഉപയോഗിക്കുന്ന സിക്സ് മാക്സിമം ആന്റി മിനിമം തെർമോമീറ്റർ, ഇവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്റ്റീഫൻ സൺസ്‌ക്രീൻ, എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ ദിവസവും കാലാവസ്ഥ പരിശോധിച്ച് രേഖപ്പെടുത്തുകയും അറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്.

മരണം

തെക്കേക്കര വലിയവീട്ടിൽ വി.എസ്.ഖാൻ (86) നിര്യാതനായി

ഈരറ്റുപേട്ട . തെക്കേക്കര വലിയവീട്ടിൽ വി.എസ്.ഖാൻ (86) നിര്യാതനായി. ഭാര്യ പരേതയായ കൊല്ലൻ പറമ്പിൽ കുടുംബാഗം ഐഷ . മക്കൾ - വി.കെ.കെ ബീർ ( ഈരാറ്റുപേട്ട നഗരസഭാ മുൻ ചെയർമാൻ) റഷീദ്, ഹുസൈൻ,മുജിബ്, റംല, റജിന , അൻസൽന. മരുമക്കൾ - ഷിബിന, ഷീജ, സാബിറ, സമീറ, റഷീദ്, നൂറുദ്ധിൻ , നാസർ

പ്രാദേശികം

നൂറോളം കുടുംബങ്ങൾക്ക് ദാഹമകറ്റിയ അലി സാഹിബിൻ്റെ കിണർ നവീകരിച്ചു

ഈരാറ്റുപേട്ട: കുടിവെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണർ.  ഈ കിണർ സംരക്ഷണ ഭിത്തി തകരാറായപ്പോർ നാട്ടുകാരുടെ സഹകണത്തോടെ 80 ആയിരം രൂപ മുടക്കി  ഇപ്പോൾ നവീകരിച്ചു. കല്ല് കൊണ്ട് കെട്ടി കയറി സംരക്ഷണ ഭിത്തി നിർമ്മിച്ചു. മോട്ടോർ പമ്പ്‌ വെയ്ക്കാൻ പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കീയിട്ടുണ്ട്.ഇതിനായി 14 ആം വാർഡ് കൗൺസിലർ ഫാസീല അബ്സാറാണ് മുൻകൈയെടുത്തത് 90 ഓളം മോട്ടറുകളാണ് ഈ കിണറ്റിൽ ഇപ്പോഴുള്ളത്. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്. മഴക്കാലത്തും അൻപതോളം മോട്ടറുകൾ ഇവിടെകാണും. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.  പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവയ്ക്കുകയായിരുന്നു. നാളുകൾ പിന്നിട്ട് കുടിവെള്ളം കിട്ടാക്കനിയായപ്പോൾ സമീപവാസികൾ തങ്ങളുടെ വീട്ടിലേയ്ക്കുള്ള മോട്ടറുകൾ ഇവിടേയ്ക്ക് മാറ്റി. രാവും പകലുമില്ലാതെ ആവശ്യക്കാർ മോട്ടർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കുന്നു. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അര മണിക്കൂർ മാത്രം കാത്തിരുന്നാൽ ഒരു ടാങ്കിലേയ്ക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും.  

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അമ്പത്തിയൊമ്പതാമത് വാർഷികം ആഘോഷിച്ചു.

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അമ്പത്തിയൊമ്പതാമത് വാഷികാഘോഷം കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദ്ദീൻ . ഐ. എ .എസ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ.എം.കെ ഫരീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ സീനത്ത്.റ്റി.എസ് നും,  സുലൈഖാബീവി.എം. കെ ക്കും യാത്രയയപ്പും നൽകി. പ്രിൻസിപ്പൽ ഫൗസിയാബീവിയും ഹെഡ്മിസ്ട്രസ് എം.പി ലീനയും വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പി.എം. അബദുൽ ഖാദർ ,  ലിജിസിറിയക്, സുമി എം, ഫാത്തിമ റഹീം, ഫാത്തിമഹുസൈൻ, സുബ്ഹാന ജാസ്മിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്നവർക്കുള്ള മാനേജ്മെന്റ് ഉപഹാരം സെക്രട്ടറി കൊച്ചുമുഹമ്മദ് പൊന്ത നാലും, പി.ടി.എയുടേത് പ്രസിഡന്റ് ബൽ ക്കീസ് നവാസും , പൂർവ്വ വിദ്യാർത്ഥികളു ടെ ഉപഹാരം, താഹിറ . പി.പിയും , ഷിനു മോൾ കെ.എ യും നൽകി. പൂർവ്വവിദ്യാർത്ഥികളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നയന വിശ്വൻ, സിവിൽ പോലീസ് ഓഫീസർ ഗോപിക ജി,  കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഷഹന ബഷീർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. സീനിയർ റ്റീച്ചർ ടെസ്സി മോൾ മാത്യു സ്വാഗതവും, എം.എഫ് അബ്ദുൽ ഖാദിർ നന്ദിയും പറഞ്ഞു.

മരണം

നടയ്ക്കൽ പൊന്തനാൽ ഹമീദു കുട്ടിയുടെ മകൻ പരീക്കുട്ടി (52)അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ പൊന്തനാൽ ഹമീദു കുട്ടിയുടെ മകൻ പരീക്കുട്ടി (52)അന്തരിച്ചു.ഭാര്യ. ഈരാറ്റുപേട്ട നഗര സഭാ കൗൺസിലർ അൻസലന ഖബറക്കം നടത്തി.മക്കൾ. സാബിർ, അർഫാൻ, അഫ്രീൻ, ആമീന

പ്രാദേശികം

പണിപൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി

ഈരാറ്റുപേട്ട:ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുഖേന 2021-2022 വർഷത്തെ 41പി എം എ വൈ വീടുകളിൽ നിർമാണം പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനവും ശ്രീ.ആന്റോ ആന്റണി എം പി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മയൂരി ഫ്ലവർമില്ല് സംഭാവനയായി നൽകിയ അരിപ്പൊടി കിറ്റുകളുടെ വിതരണം വൈസ് പ്രസിഡൻറ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്,ബിന്ദു സെബാസ്റ്റ്യൻ,മിനി സാവിയോ,ശ്രീകല ആർ,ജോസഫ് ജോർജ്ജ്,തുടങ്ങിയവർ പ്രസംഗിച്ചു.ജോയിന്റ് ബി ഡി ഒ രഞ്ജിത് പ്രേംകുമാർ റിപ്പോർട്ടും ബി ഡി ഒ സക്കീർ ഹുസൈൻ ഇബ്രാഹിം നന്ദിയും പറഞ്ഞു.

പ്രാദേശികം

കരുണ പാലിയേറ്റിവ് കുടുംബ സംഗമം .

ഈരാറ്റുപേട്ട:കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേത്യത്വത്തിൽ ഈരാറ്റുപേട്ട നടക്കൽ  ഓഡിറ്റോറിയത്തിൽ  പാലിയേറ്റിവ് രോഗികളുടെ കുടുംബ സംഗമം നടത്തി.കരുണ ചെയർമാൻ എൻ എ .മുഹമ്മദ് ഹാറുൺ അദ്ധ്യക്ഷത വഹിച്ചു, കോതമംഗലം പീസ് വാലി ഡയറക്ടർ ബോർഡ് അംഗം ഷംസുദ്ദീൻ നദ് വി മുഖ്യ പ്രഭാഷണം നടത്തി , നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പാലിയേറ്റിവ് ജില്ല കൻസോഷ്യം പ്രസിഡന്റ് ഡോ ഡായ് എബ്രാഹം, കൗൺസിലർ എസ് കെ നൗഫൽ, അനസ് പാറയിൽ, കരുണ ഡെവലപ്മെന്റ് കമ്മറ്റി സെക്രട്ടറി ഹാഷിർ നദ് വി, എം ഇ എസ് കോളേജ് പ്രിൻസിപ്പാൾ പ്രഫസർ എ എം റെഷീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ് വി, വനിത വിഭാഗം പ്രസിഡന്റ് സക്കീന അഷ്റഫ്, എന്നിവർ സംസാരിച്ചു.കരുണ സെക്രട്ടറി വി പി ഷെരിഫ് സ്വാഗതവും കെ പി ബഷീർ നന്ദിയും പറഞ്ഞു.300 റോളം പേർ പങ്കെടുത്ത കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും നടന്നു.

മരണം

കാരയ്ക്കാട്. മുരുക്കോലിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി.

ഈരാറ്റുപേട്ട: കാരയ്ക്കാട്. മുരുക്കോലിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഖബറടക്കം നാളെ ഞായർ (22/1/2023 ) രാവിലെ 10 മണിക്ക് നൈനാർ പള്ളിയിൽ . ഭാര്യ - ഫാത്തിമ. ഇസ്മായിൽ പറമ്പിൽ കുടുo ബാഗം. മക്കൾ - ഹബീബ, ആബിദ, ഷെഫീഖ്, ഷുഹൈബ്, സാദിഖ്, സാബിർ , മാജിദ് . മരുമക്കൾ - താഹാ പൂവത്തിങ്കൽ, യഹിയ കറുകാഞ്ചേരിൽ , സൗമി , നിഷാന, ഹൻസ , മുഅ്മിന, വഹീദ ,