വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

കരൂർ ദുരന്തം: ടി.വി.കെ. നേതാക്കൾക്ക് ജാമ്യമില്ല, അറസ്റ്റ് ഉടൻ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് (എൻ. ആനന്ദ്), ജോയിന്റ് സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്. ഇതോടെ, നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾക്ക് പോലീസ് വേഗമേകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ടി.വി.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അപകടം നടന്നയുടൻ നേതാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ദുരന്തത്തിൽ പാർട്ടി ദുഃഖം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയവരെ വെറുതെ വിടാനാകില്ല. ഈ അപകടം ലോകം മുഴുവൻ കണ്ടതാണ്," എന്നും ഹൈക്കോടതി പറഞ്ഞു. "സംഘാടകർ എന്ന നിലയിൽ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേ?" എന്നും കോടതി ടി.വി.കെയോട് ചോദിച്ചു. കൂടാതെ, കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.

കേരളം

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർകോട് സ്കൂളിൽ കലോത്സവം നിർത്തിവച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം അവതരിപ്പിച്ചതിനെ തുടർന്ന് കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം തടസ്സപ്പെടുകയും തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന മൈം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഒരു അധ്യാപകൻ കർട്ടിൻ താഴ്ത്തിയതാണ് വിവാദത്തിന് കാരണമായത്. പലസ്തീൻ വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു മൈം. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുൻപിൽ കൊണ്ടുവരുന്നതുമായ രംഗമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. പ്രകടനം പെട്ടെന്ന് നിർത്തിവെച്ചതോടെ ഇന്നത്തെ കലോത്സവ പരിപാടികൾ മാറ്റിവെച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് (MSF) രംഗത്തെത്തി. മൈം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എം.എസ്.എഫ് പ്രവർത്തകർ കുമ്പള ഹയർസെക്കൻഡറി സ്കൂളിലേക്ക് മാർച്ച് നടത്തി.

പ്രാദേശികം

ചുരുങ്ങിയ ചിലവിൽ ഗവി യാത്ര ഒരുക്കി ബഡ്ജറ്റ് ടൂറിസം സെൽ

  കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കാൻ പ്രത്യേക സർവീസ് ഈരാറ്റുപേട്ട:  ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കാൻ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട  കെ.എസ്.ആർ.ടി.സി  ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.  2025 ഒക്ടോബർ 25 ശനിയാഴ്ച ആലപ്പുഴ കലവൂർ കൃപാസനത്തിൽ നിന്നും തുടങ്ങി അർത്തുങ്കൽ പള്ളിയിൽ സമാപിക്കുന്ന ജപമാല മഹാറാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തിൽ  എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.  7 മണിക്ക് കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കായിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽനിന്നുമായിരിക്കും. ടിക്കറ്റ് ചാർജ് ഒരാൾക്ക് 450 രൂപയാണ്. ഇതിനു പുറമെ ഒക്ടോബർ 9 ന് ഗവിയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. സത്രം ഓഫ് റോഡ് ജീപ്പ് സവാരിയും പരുന്തും പാറ സന്ദർശനവും ഈ പാക്കേജിൽ ഉണ്ട്. 1870 രൂപയാണ് ചാർജ്.  പാക്കേജിൽ  ട്രാവൽ ചാർജ്, എല്ലാ എൻട്രി ചാർജുകളും ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ അടക്കമാണ്. ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9847786868 (സുധീഷ്), 9526726383 (സാജു).

ജനറൽ

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി

കേരളം

സപ്ലൈകോയിൽ 13 ഇനങ്ങൾ വൻ വിലക്കുറവിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതു വിപണിയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ സെപ്റ്റംബർ 29ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്. അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ, കുറുവ, മട്ട തുടങ്ങിയ അരികൾ കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. തുവരപ്പരിപ്പിന്, 88 രൂപ, ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവ‍ർഗ്ഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്. മറ്റു അവശ്യ വസ്തുക്കളിൽ, മുളക് 115.50 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര സപ്ലൈകോയിൽ 34.65 രൂപയ്ക്കാണ് ലഭിക്കുന്നത്. പൊതു വിപണിയിൽ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466.38 രൂപ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.  

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നാളെ

പൂഞ്ഞാർ .ഗ്രാമ പഞ്ചായത്ത് 3 കോടി രൂപ മുടക്കി നിർമ്മിച്ചിട്ടുള്ള പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ രാവിലെ 10ന് നിർവ്വഹിക്കും. എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അധ്യക്ഷത വഹിക്കുംആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് മെമ്പന്മാരായ പി.ആർ അനപമ, ജോൺ ജോർജ്, ക്ഷേമകാര്യ സമിതി ചെയർമാൻ മോഹനൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മരായ രമാ മോ ഹ നൻ, അജിത് കുമാർ, മിനി സാവിയോ വിവിധ കക്ഷി നേതാക്കളായ സിജു, ഇ.കെ.മുജീബ്, അഡ്വ സാജൻ കുന്നത്ത്, എബി ലുക്കോസ് എന്നിവർ പ്രസംഗിക്കും.

കോട്ടയം

ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി

പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിൻ്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുനിസിപ്പൽ കൗൺസിലർന്മായ സിജി ടോണി, ആനി ബിജോയി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബെന്നി മൈലാടൂർ, ജോർജ് പുളിങ്കാട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ, മലയാള ഭാഷ വിദഗ്ദസമിതിയംഗം ചാക്കോ സി പൊരിയത്ത്, ജോയി കളരിയ്ക്കൽ, ടോണി തോട്ടം, അനൂപ് കട്ടിമറ്റം, ലിയ മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജീവ് നെല്ലിക്കുന്നേൽ, വിനയകുമാർ പാലാ, വിമൽ ഇടുക്കി, അമേയ അനിൽ, അഖിൽ ടി ജോസഫ്, അജിൻ ബെന്നി, പ്രശാന്ത് പാലാ, ഷൈജു ജോസഫ്, ദീപ എസ് നായർ, ജോയി തോമസ് എന്നിവരെ കെ ഫ്രാൻസിസ് ജോർജ് എം പി ആദരിച്ചു.    

പ്രാദേശികം

ഫലസ്തീൻ. ഐക്യദാർഡ്യ റാലി നടത്തി

ഈരാറ്റുപേട്ട :ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി. പി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ചേന്നാട് കവല,മുട്ടം ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ സമാപച്ചു തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ വിഷയാവതരണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ , സെക്രട്ടറി വി.എസ്. ഹിലാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ, സെക്രട്ടറി ഇസ്മായിൽ കീഴേടം , കെ.യു. സുൽത്താൻ, സി.എച്ച് ഹസിബ്, കെ.എസ് ആരിഫ്, അബ്ദുൽ ലത്തീഫ് കാരയ്ക്കാട് എന്നിവർ നേതൃതം നൽകി