വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കരുണയിലേക്ക് പൊതിച്ചോറുകളുമായി എസ് പി സി കേഡറ്റുകൾ

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ഉച്ചഭക്ഷണം നൽകുന്ന' ഒരുവയറൂട്ടാം ' പദ്ധതിയ്ക്ക് തുടക്കമായി. ലോക ഭക്ഷ്യദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ എസ് പി സി കേഡറ്റുകൾ സമാഹരിച്ച പൊതിച്ചോറുകൾ ഹെഡ്മിസ്ട്രസ് എം പി ലീന കരുണ അഭയകേന്ദ്രം പ്രതിനിധി യൂസഫ് പുതുപ്പറമ്പിലിന് കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, അധ്യാപകനായ മുഹമ്മദ് ലൈസൽ, എസ് പി സി ജൂനിയർ, സീനിയർ കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. കരുണ അഭയ കേന്ദ്രത്തിലേക്കായി 73 പൊതിച്ചോറുകൾ കേഡറ്റുകൾ സമാഹരിച്ചു. തുടർന്ന് എല്ലാ വ്യാഴാഴ്ച്ചകളിലും പൊതിച്ചോറുകൾ ശേഖരിച്ച് നൽകും

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 23 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (എഫ്.എച്ച്.സി) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി  മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും ഗ്രാമപഞ്ചായത്ത് 42 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം,  ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ല നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആശുപത്രിയുടെ ചുറ്റുമതിൽ, കിണർ നവീകരണം, റോഡ്, സോക് പിറ്റ്, ഫർണിച്ചർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ കൂടി ചെലവഴിച്ചിരുന്നു.  തീക്കോയി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്,  പി.ആർ. അനുപമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാമിങ്ങ് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.റ്റി. കുര്യൻ, ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിൾ റോയി, സിബി റ്റി.ആർ, മാളു ബി. മുരുകൻ, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എ.ജെ. ജോർജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ കെ.കെ, രാഷ്ട്രീയ പാർട്ടി   പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ഐസക് ഐസക്,  വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ലാലി പി.വി, മെഡിക്കൽ ഓഫീസർ ഡോ. ലിറ്റി തോമസ് തുടങ്ങിയവർ പങ്കെടുക്കും.  

കോട്ടയം

മുണ്ടക്കയത്തുനിന്ന് വാഗമണ്ണിലേക്ക് പുതിയ റോഡ്; നിർമ്മാണ ഉദ്ഘാടനം 18 ന്

മുണ്ടക്കയം: നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇളംകാടിന് സമീപം വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതുതായി 7 കിലോമീറ്റർ നിർമ്മിച്ചാണ് വാഗമണ്ണിൽ എത്തിച്ചേരുക.ഇതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ടി തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമ്മാണം നടത്തുന്നത്. നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം 18 ശനിയാഴ്ച 4 മണിക്ക് ഇളങ്കാട് ബസ്റ്റാൻഡിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ആന്റോ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് സ്വാഗതം ആശംസിക്കും. കെ.ജെ തോമസ് എക്സ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ അനുപമ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, പി. എസ് സജിമോൻ, കെ.എൻ വിനോദ്, ജെസ്സി ജോസ്, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി. എൻ, സൗമ്യ ഷമീർ, കെ.എസ് മോഹനൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും, സാമൂഹ്യ സാംസ്കാരിക നേതാക്കളുമായ പി.കെ സണ്ണി, ജിജോ കാരക്കാട്, ടി. പി റഷീദ്, പി.സി സൈമൺ, കൊപ്ളി ഹസൻ , സജീവ് കെ. എൻ, സജിമോൻ കൈപ്പൻ പ്ലാക്കൽ, കെ.എം അഷറഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയരാജ് ടി എസ്, രാഗിണി എൽ തുടങ്ങിയവർ പ്രസംഗിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ പി.എം എ വൈ ഭവന പദ്ധതിക്ക് സാക്ഷാത്ക്കാരം .

ഈരാറ്റുപേട്ട നഗരസഭയിൽ ലൈഫ് ഭവനപദ്ധതി പ്രകാരം 2019 -20 കാലഘട്ടത്തിൽ 595 വീടുകൾ ഹഡ്കോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും 10 കോടി 94 ലക്ഷം രൂപ വായ്പ്പ എടുത്ത് തിരിച്ചടവ് കാലാവധി വർഷം 63 ലക്ഷം എന്ന വ്യവസ്ഥയിൽ 13 വർഷത്തേക്ക് എടുക്കുകയാണ് ഉണ്ടായത് .അത് കൊണ്ട് തന്നെ തൊട്ടടുത്ത ഡി.പി ആർ. ൽ ഉൾപ്പെട്ട 347 പേർക്ക് ഭവനസഹായം നൽകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയില്ല .എന്നാൽ ഭവന പദ്ധതി യാത്ഥാർത്ഥ്യം ആക്കുവാൻ നഗരസഭ കൗൺസിൽ ഐക്യ കണ്ഠേന തീരുമാനിച്ച് നഗരസഭ തനത് ഫണ്ടിൽ നിന്നും 6 കോടി 50 ലക്ഷം രൂപയുടെ പ്രൊജക്റ്റ് ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് നൽകുകയും എന്നാൽ ഡി.പി.സി ഈ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ഈ സാഹചര്യത്തിൽ മറ്റു മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുവാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ 4 കോടി 38 ലക്ഷം രൂപ വായ്പ്പ ഇനത്തിൽ തിരിച്ചടക്കുവാനും ഭരണസമിതിക്ക് സാധിച്ചതായി നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.  എന്നാൽ പി.എം.എ വൈ പദ്ധതിയിൽ ഉൾപ്പെട്ട 96 കുടുംബങ്ങളിൽ ഒന്നാം ഘട്ടം 56 പേർക്ക് 2 കോടി 38 ലക്ഷം രൂപ നൽകുവാൻ സാധിച്ചു. രണ്ടാം ഘട്ടം 46 പേർക്ക്  1 കോടി 60 ലക്ഷം രൂപയുടെ ഭവന നിർമ്മാണം നടത്തുന്നതിൻ്റെ തുക കൈമാറ്റം ബഹു. ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കൗൺസിലർമാരായ പി. എം .അബ്ദുൽ ഖാദർ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,എസ്.കെ നൗഫൽ ,ഫാസില അബ്സാർ ,ഷെഫ് ന അമീൻ ,സുനിത ഇസ്മായിൽ ,റുബീന നാസർ ,റിയാസ് പ്ലാമൂട്ടിൽ ,സുനിൽ കുമാർ ,ഫസിൽ റഷീദ് ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എച്ച് നൗഷാദ് ,അനസ് നാസർ ,ഷിയാസ് സി.സി.എം ,റഷീദ് വടയാർ ,കെ.ഇ.എ  ഖാദർ ,അബ്സാർ മുരിക്കോലി ,യൂസുഫ് ഹിബ ,ഹസീബ് വെളിയത്ത് ,ഷെഹീർ കരുണ എന്നിവർ പങ്കെടുത്തു .യോഗത്തിന്  നഗരസഭ സൂപ്രണ്ട് അരുൺകുമാർ  കൃതഞ്ജത അർപ്പിച്ചു.

പ്രാദേശികം

16 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ കൂടി നിശ്ചയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച(ഒക്ടോബര്‍ 16) പൂര്‍ത്തിയാകും. ബുധനാഴ്ച 16 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടന്നു. ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കളക്ടേറ്റില്‍ നിര്‍ണയിച്ചത്. ഇതോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. വാഴൂര്‍, പള്ളം, കാഞ്ഞിരപ്പളളി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 18 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് വ്യാഴാഴ്ച്ച കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടക്കും. ജില്ലയിലെ നഗരസഭകളിലെ സംവരണനറുക്കെടുപ്പ് വ്യാഴാഴ്ച കളക്ടറേറ്റിലെ തൂലിക ഹാളിലാണ്. ബുധനാഴ്ച നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ. (ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്‍റെ നമ്പരും പേരും എന്ന ക്രമത്തില്‍) 1. പൂഞ്ഞാര്‍ പട്ടികജാതി സംവരണം:5-നെല്ലിയ്ക്കച്ചാല്‍. സ്ത്രീ സംവരണം :2 - പെരുന്നിലം ഈസ്റ്റ്,7- തണ്ണിപ്പാറ, 8-പുളിയ്ക്കപ്പാലം, 10 -വളതൂക്ക്, 11 -ചേന്നാട്, 12 -നെടുന്താനം, 14 -മണിയംകുളം. 2 മേലുകാവ് പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം: 10 -കിഴക്കന്‍മറ്റം, 13 -കുരിശിങ്കല്‍. പട്ടികജാതി സംവരണം:12 -ചാലമറ്റം. പട്ടികവര്‍ഗ സംവരണം:9 - കൈലാസം,11 - പയസ്മൗണ്ട്. സ്ത്രീ സംവരണം:2 - വടക്കുംഭാഗം, 5 - മേലുകാവുമറ്റം,6 - കോണിപ്പാട്, 7 - വാകക്കാട്, 14 - കുളത്തിക്കണ്ടം. 3 തീക്കോയി പട്ടികജാതി സംവരണം:9 - വേലത്തുശ്ശേരി. സ്ത്രീ സംവരണം:1 - അറുകോണ്‍മല, 2 -തീക്കോയി ടൗണ്‍,3 - മംഗളഗിരി, 7 - വെള്ളികുളം, 8 - മലമേല്‍, 11 - ചേരിമല, 13 - പഞ്ചായത്ത് ജംഗ്ഷന്‍. 4 മൂന്നിലവ് പട്ടികവര്‍ഗ സ്ത്രീ സംവരണം: 2 -വാളകം,7 -നരിമറ്റം. പട്ടികവര്‍ഗ സംവരണം:6 -മങ്കൊമ്പ്,12 -തഴയ്ക്കവയല്‍. സ്ത്രീ സംവരണം:3 - മേച്ചാല്‍, 4 - പഴുക്കക്കാനം,5 -വെളളറ,11 -പുതുശ്ശേരി,13 - മൂന്നിലവ്. 5 പൂഞ്ഞാര്‍ തെക്കേക്കര പട്ടികജാതി സംവരണം:8 - കുന്നോന്നി സ്ത്രീ സംവരണം:1 - പൂഞ്ഞാര്‍ ടൗണ്‍, 2 - കല്ലേക്കുളം, 3 - പെരിങ്ങളം, 6 - ആറ്റിനാല്‍, 9 - പാതാമ്പുഴ, 10 - ചോലത്തടം,14 - കടൂപ്പാറ, 15 - പാലത്തിങ്കല്‍. 6. തിടനാട് പട്ടികജാതി സംവരണം:1 - അമ്പാറനിരപ്പേല്‍. സ്ത്രീ സംവരണം:2 - കൊണ്ടൂര്‍, 4 - വെയില്‍കാണാംപാറ, 8 - വാരിയാനിക്കാട്, 9 - ചേറ്റുതോട്, 12 - ചേരാനി, 14 - മാടമല,15 - തിടനാട്, 16 - മൂന്നാംതോട്. 7 തലപ്പലം* പട്ടികജാതി സംവരണം:12 - കീഴമ്പാറ സ്ത്രീ സംവരണം :2 - അഞ്ഞൂറ്റിമംഗലം,4 - പൂവത്താനി,5 - ഇളപ്പുങ്കല്‍,6 - ഇടകിളമറ്റം,8 - ഇഞ്ചോലിക്കാവ്,9 - പനയ്ക്കപ്പാലം, 11 - മേലമ്പാറ. 8. തലനാട് പട്ടികവര്‍ഗ സ്ത്രീ സംവരണം: 14 - തലനാട് സെന്‍റര്‍. പട്ടികജാതി സംവരണം:13 - വടക്കുംഭാഗം പട്ടികവര്‍ഗ സംവരണം:9 - തീക്കോയി എസ്റ്റേറ്റ്. സ്ത്രീ സംവരണം:2 - ഇലവുംപാറ,4 - മേലടുക്കം, 7 - വെള്ളാനി,8 - അട്ടിക്കളം,10 - മരവിക്കല്ല്, 12 - അയ്യമ്പാറ. 9 അകലക്കുന്നം പട്ടികജാതി സംവരണം:15 - മണല്‍ സ്ത്രീ സംവരണം:1 - പട്യാലിമറ്റം,4 - കരിമ്പാനി, 5 -ഇടമുള, 7 - കാഞ്ഞിരമറ്റം, 8 - ക്ടാക്കുഴി, 9-ചെങ്ങളം, 10-തെക്കുംതല, 14- മറ്റക്കര. 10 എലിക്കുളം പട്ടികജാതി സംവരണം:2 - ഉരുളികുന്നം സ്ത്രീ സംവരണം:1 - ഞണ്ടുപാറ,3 - വട്ടന്താനം, 8 - വഞ്ചിമല, 9 - പനമറ്റം,10 - വെളിയന്നൂര്‍,12 - രണ്ടാംമൈല്‍, 13 - മഹാത്മാനഗര്‍, 16 -ഇളങ്ങുളം, 17- മടുക്കക്കുന്ന്. 11 കൂരോപ്പട പട്ടികജാതി സംവരണം:6 -മാടപ്പാട് സ്ത്രീ സംവരണം:3 - കണ്ണാടിപ്പാറ,4 - എരുത്തുപുഴ,7 - ഇടയ്ക്കാട്ടുകുന്ന്, 8 - പാനാപ്പളളി, 9 - നടേപ്പീടിക, 10 - പുത്തന്‍കണ്ടം,11 - കോത്തല, 13 - കുപ്പത്താനം, 14-പങ്ങട, 18- കൂരോപ്പട ടൗണ്‍. 12. മണര്‍കാട് പട്ടികജാതി സംവരണം:14 - വെണ്ണാശേരി സ്ത്രീ സംവരണം:2 - കോട്ടമുറി,3 - നടയ്ക്കല്‍, 4 - മാലം, 5 - ചേലകുന്ന്, 9 - പാണ്ഡവര്‍കളരി,11 - ഐ.ടി.സി, 15 - മണര്‍കാട്, 16 - ഐരാറ്റുനട,17 - നിരമറ്റം, 19 - കണിയാംകുന്ന്. 13. പാമ്പാടി പട്ടികജാതി സംവരണം:21 - പത്താഴക്കുഴി. സ്ത്രീ സംവരണം:1 - ഗ്രാമറ്റം,2 - പുറകുളം,4 - പൊന്നപ്പന്‍സിറ്റി,5 - കാട്ടാംകുന്ന്,6 - താന്നിമറ്റം, 7 - പോരാളൂര്‍,9 - ഓര്‍വയല്‍, 14 - കയത്തുങ്കല്‍,15 - പറക്കാവ്, 17 - കുറിയന്നൂര്‍ക്കുന്ന്, 18 - പള്ളിക്കുന്ന്. 14. പള്ളിക്കത്തോട് പട്ടികജാതി സംവരണം:14 - പള്ളിക്കത്തോട് സെന്‍ട്രല്‍ സ്ത്രീ സംവരണം:4 - ആനിക്കാട്,5 - വേരുങ്കല്‍പാറ, 8 - കയ്യൂരി,9 - മന്ദിരം,11 - കൊമ്പാറ, 12 - മൈലാടിക്കര,13 - മുക്കാലി, 15-കല്ലാടംപൊയ്ക. 15 കിടങ്ങൂര്‍ പട്ടികജാതി സംവരണം:16 - പിറയാര്‍ സ്ത്രീ സംവരണം: 1 - പടിഞ്ഞാറെ കൂടല്ലൂര്‍ ,5 കുമ്മണ്ണൂര്‍, 7 - പെരിങ്ങോറ്റി, 8 ചെമ്പിളാവ് , 10- എന്‍ജിനീയറിംഗ് കോളജ്, 11 - കിടങ്ങൂര്‍ സൗത്ത്,14 - ശിവക്കുളങ്ങര, 15 - പുഞ്ചപ്പാടം. 16 മീനടം പട്ടികജാതി സംവരണം:1 - ചീരംകുളം സ്ത്രീ സംവരണം:3 - തകിടി, 4 - മുണ്ടിയാക്കല്‍,6 - മഞ്ഞാടി, 10 - സ്പിന്നിംഗ് മില്‍,11 - പി എച്ച് സി,13 - പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, 14 - ഞണ്ടുകുളം.  

കോട്ടയം

സി.ബി.എസ്.ഇ സഹോദയ കലോത്സവം: ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം ജില്ലാ സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം. മൂന്നു കാറ്റഗറികളിലായി 52 കുട്ടികൾ 77 സ്കൂളുകളുമായി മാറ്റുരച്ച മത്സരത്തിൽ മിന്നും വിജയം നേടി അൽമനാർ ചരിത്രം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. പങ്കെടുത്ത 60 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളടക്കം 36 എ ഗ്രേഡും, 17 ബി ഗ്രേഡും 5 സി ഗ്രേഡും നേടി കാറ്റഗറി ഒന്നിലും സെക്കന്ററി ലെവലിലും അൽമനാർ സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടി.മൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി.ജനപ്രിയ ഇനമായ ഒപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സ്കൂളിന് കഴിഞ്ഞതായി സ്കൂൾ അധികൃതർ അറിയിച്ചു.ഉന്നത വിജയം നേടിയ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജ്മെന്റ് കമ്മിറ്റിയും പി.ടി.എയും അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ്, സെക്രട്ടറി സക്കീർ കറുകാഞ്ചേരി, പ്രിൻസിപ്പൽ റസിയ ടീച്ചർ, വൈസ് പ്രിൻസിപ്പൽ മിനി ടീച്ചർ, ഷാനവാസ് പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു

ഈരാറ്റുപേട്ട ;  ലോക കൈകഴുകൽ ദിനം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു. കൈകൾ ശുദ്ധമാക്കാം എന്ന പരിപാടി ഹെഡ്മിസ്ട്രസ് എം പി ലീന കുട്ടികളുടെ കൈകളിലേക്ക് ഓട്ടുകിണ്ടിയിൽ നിന്ന് ജലം പകർന്നുകൊണ്ട് നിർവഹിച്ചു .കൈകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അധ്യാപിക പ്രീത മോഹനൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, പി ജി ജയൻ, സി എച്ച് മാഹിൻ , ടി എസ് അനസ് തുടങ്ങിയവർ സംസാരിച്ചു .

പ്രാദേശികം

മഹാത്മാഗാന്ധി സർവകലാശാല വോളിബോൾ. അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് കിരീടം.

ഇടുക്കി: മുരിക്കാശ്ശേരി പവനാത്മ കോളേജിൽ വെച്ച് ഒക്ടോബർ 13 മുതൽ 15 വരെ നടന്ന എംജി സർവകലാശാല പുരുഷ വിഭാഗം ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി. സൂപ്പർ ലീഗ് മത്സരങ്ങളിൽ സെന്റ്. ജോർജ് കോളേജ് അരുവിത്തുറ നേരിട്ടുള്ള 3 സെറ്റുകൾക്ക് സെന്റ്. തോമസ് കോളേജ് പാലായെയും, രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് എസ്. എച്ച് കോളേജ് തേവരയെയും, ഒന്നിനെതിരെ 3 സെറ്റുകൾക്ക് ഡിസ്റ്റ് കോളേജ് അങ്കമാലിയെയും കീഴടക്കി പരാജയമറിയാതെയാണ് ജേതാക്കളായത്. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് എം ജി സർവകലാശാല വോളിബോൾ കിരീടം സ്വന്തമാക്കുന്നത്. കിരിടം കരസ്ഥമാക്കിയ കോളേജ് വോളിബോൾ ടീമിനെയും കായിക വിഭാഗം മേധാവി ഡോ.വിയാനി ചാർളിയേയും  കോച്ച് ജേക്കബ് ജോസഫിനേയും.കോളേജ് മാനേജർ വെരി. റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു