വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കെ.എസ്.ഇ.ബി ഓഫീസിന്റെ ശോചനീയാവസ്ഥ; സമരത്തിനിറങ്ങി ഭരണപക്ഷ തൊഴിലാളി യൂണിയൻ

ഈരാറ്റുപേട്ട: കെ.എസ്.ഇ.ബി ഓഫീസിന്റെ ശോചനീയാവസ്ഥക്കെതിരെ സമരത്തിനിറങ്ങി ഭരണപക്ഷ തൊഴിലാളി യൂനിയൻ. ഈരാറ്റുപേട്ട സെക്ഷൻ ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പതിറ്റാണ്ടുകൾ പഴക്കമുള്ളതും ജീർണിച്ച് അപകടവസ്ഥയിലുമാണ്. ചോന്നൊലിക്കുന്നത് മൂലം ഓഫീസ് രേഖകൾ നനഞ്ഞു പോകുന്നു. എന്നാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാതെ ജീവനക്കാരും ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടുന്നു. രാത്രിയിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഈ കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നും, കൂടാതെ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷനായ യോഗത്തിൽ പ്രദീഷ് സി.പി, വിനോദ്, മുജീബ്, രഞ്ജു ടി.ആർ എന്നിവർ സംസാരിച്ചു. ഷെമീർ എം.എ, ഷാനവാസ്‌ പി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അതേ സമയം, ഈരാറ്റുപേട്ടയോടുള്ള ഭരണ പക്ഷത്തിന്റെ അവഗണനയുടെ തെളിവാണ് ഭരണ കക്ഷിക്ക് പോലും അവഗണനക്കെതിരെ സമരത്തിനിറങ്ങേണ്ടി വന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറയുന്നു.  

പ്രാദേശികം

പനയ്ക്കപ്പാലത്ത് മരിച്ച ദമ്പതികളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു

ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് മരിച്ച ദമ്പതികളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണിലെ കോൾ ലിസ്റ്റ് എടുത്ത് പരിശോധിക്കുമെന്ന് സിഐ കെ.ജെ. തോമസ് പറഞ്ഞു. ദമ്പതികളുടെ ബന്ധുക്കളിൽ നിന്നും ഇന്ന് പോലീസ് മൊഴിയെടുക്കുമെന്നും സിഐ പറഞ്ഞു. അതേസമയം ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബാഹ്യ ഇടപെടൽ കണ്ടെത്താൻ ആയിട്ടില്ലെന്നാണ് ഫോറൻസിക് സർജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്

പ്രാദേശികം

തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നും എത്തി കൂലിപ്പണികൾ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണൻ എന്നയാളാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാണെന്നാണ് പ്രാഥമിക സംശയം. പോലീസ് സ്ഥലത്തെത്തി.

പ്രാദേശികം

ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു*

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ല ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ വൃക്ഷവൽക്കരണം പരിപാടി ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു .വിദ്യാർത്ഥികൾ അവരവരുടെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ വച്ച് ചങ്ങാതിമാർക്ക് കൈമാറി . ചങ്ങാതിമാർ നൽകിയ വൃക്ഷത്തൈകളെ അവരെ സ്നേഹിക്കുന്നതുപോലെ പരിപാലിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് പദ്ധതിഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു അധ്യാപകരായ മുഹമ്മദ് ലൈസൽ, കെ എസ് ഷെരീഫ്, പി ജി ജയൻ ,ഷൈനാസ് അബ്ദുൽ വാഹിദ്, ബിലാൽ ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിതം സുകൃതം എന്ന സ്കൂളിലെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് സ്കൂളിൽ ചങ്ങാതിക്കൊരു മരം പരിപാടി നടത്തുന്നത്    

പ്രാദേശികം

ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ ഡെലിവറി സെന്റർ പ്രവർത്തനം ആരംഭിച്ചു

ഈരാറ്റുപേട്ട. രാജ്യത്ത് തപാൽ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ സ്വതന്ത്ര ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം പോസ്റ്റൽ ഡി വിഷനിൽ ആദ്യത്തെ സ്വതന്ത്ര  തപാൽ വിതരണം കേ ന്ദ്രമാണ് ഐ.ഡി.സി ) ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ പ്രവർത്തനം ആരംഭിച്ചത്.  കോട്ടയം ഡിവിഷൻ തപാൽ സുപ്രണ്ട് സ്വാതീർത്ഥ ഐ.ആർ എസ് ഉദ്ഘാടനം ചെയ്തു.പാലാ സബ് ഡിവിഷണൽ ഇൻസ്പക്ടർ എസ്.ജെ ശരത് അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട ,അരുവിത്തുറ, നടയ്ക്കൽ, പൂഞ്ഞാർ ,തിടനാട്' എന്നീ പോസ്റ്റോഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റൽ ജീവനക്കാർ സെൻ്ററിൽ നിന്ന് ഏറ്റുവാങ്ങി പോസ്റ്റ്മാൻമാർ വിലാസക്കാരന് എത്തിച്ചു നൽകും.ഇതോടു കൂടി തപാൽ ഉരുപ്പടികൾ വിലാസക്കാരന് വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു

പ്രാദേശികം

നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് എമർജ് ഹോസ്പിററലിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ;നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് എമർജ് ഹോസ്പിററലിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സീനിയർ ഒഫ്താൽ മോളജിസ്റ്റ് പ്രൊഫ. ഡോ. സുഗുണാദേവി, ഇ.എൻ.റ്റി. സ്പെഷിലിസ്റ്റ് ഡോ. മെരിയാ എന്നിവരെ മാനേജിംഗ് ഡയറക്ടർ ജാഫർ ഈരാറ്റുപേട്ട ആദരിച്ചു. ചടങ്ങിൽ ഡയറക്ടർ അജ്മൽ, മാനേജർ മുഹമ്മദ് അസീബ്, സീനിയർ ഒപ്ടോമെട്രിസ്റ്റ് സൽഹാ ഫാത്തിമ എന്നിവരും മറ്റ് ജീവനക്കാരും പങ്കെടുത്തു

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, അഡ്മിഷൻ സെൽ കൺവീനർ ജോബി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

വിഷ്ണുവിന്റെയും രശ്മിയുടെയും സംസ്ക്‌കാരം നാളെ 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ നടക്കും

ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിഷ്ണുവിന്റെയും രശ്മിയുടെയും സംസ്ക്‌കാരം നാളെ 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെയാണ് ഇരുവരെയും പനയ്ക്കപ്പാലം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉച്ചയോടെ ഫോറൻസിക്, ഇൻക്വസ്റ്റ‌് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനല്കിഇരുവരുടെയും മരണം ആത്മഹത്യയെന്ന് വ്യക്തമാണെങ്കിലും മരണത്തെ സംബന്ധിച്ച ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇവർ താമസിച്ചിരുന്ന വീട്ടിൽ തലേദിവസം ചിലരെത്തിയിരുന്നതായും ഇരുവരുമായി തർക്കമുണ്ടാവുകയും ചെയ്‌തായി വിഷ്ണുവിന്റെ അച്ഛൻ ആരോപിക്കുന്നുണ്ട്. ഇവരുടെ ഭീഷണിമൂലമാണ് ആത്മത്യയെന്നാണ് കുടുംബം പറയുന്നത്. സിറിഞ്ചുകൾ ശരീരത്തിൽ കുത്തിവെച്ച നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രശ്മിയുടെ അമ്മയെ ഏഴാച്ചേരിയിലെ ബന്ധുവീട്ടിൽ കൊണ്ടുചെന്ന് വിട്ട ശേഷം തിരിച്ചെത്തിയായിരുന്നു മരണം. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കും. വീട്ടിലെത്തി എന്ന് പറയുന്നവരെ പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ ക്യാമറകളും പോലീസ് പരിശോധിക്കും.