വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് 10 കോടി രൂപയുടെ ഭരണാനുമതി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്  10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇനി സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷന്റെ പ്ലാനും ഡിസൈനും,എസ്റ്റിമേറ്റും അന്തിമമാക്കുകയും, തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ പുറപ്പെടുവിച്ചാൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സജ്ജമാകും. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ അറിയിച്ചു.2022-23ലെ സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനുവേണ്ടി 10 കോടി രൂപ വകയിരുത്തിയിരുന്നു എങ്കിലും മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നത് മൂലം തുടർനടപടികൾ തടസ്സപ്പെട്ടിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് നിന്നും മിനി സിവിൽ സ്റ്റേഷന്  ആവശ്യമായി വരുന്ന സ്ഥലം ലഭ്യമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലം വിട്ടു തരുന്നതിന് ആഭ്യന്തരവകുപ്പ് തയ്യാറാകാതിരിക്കുകയും കടുത്ത എതിർപ്പ് ഉയർത്തുകയുമായിരുന്നു. തുടർന്ന് എംഎൽഎ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് 50 സെന്റ് സ്ഥലം ആഭ്യന്തരവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് മിനി സിവിൽ സ്റ്റേഷന് വിട്ടു നൽകാൻ ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. സ്ഥല ലഭ്യത ഉറപ്പായതിനുശേഷം മാത്രമാണ് ബഡ്ജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഔപചാരിക നടപടിക്രമങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഭരണാനുമതി  ലഭ്യമായതോടെ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ എല്ലാ തടസ്സങ്ങളും പരിഹരിക്കപ്പെട്ട് സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിൽ പൂഞ്ഞാർ  മാത്രമായിരുന്നു മിനി സിവിൽ സ്റ്റേഷൻ ഇല്ലാതിരുന്ന ഏക നിയോജക മണ്ഡലം. ഭാവിയിൽ പൂഞ്ഞാർ താലൂക്കായി ഉയർത്തുന്നതിന് പരിശ്രമിക്കുമെന്നും ആ ഘട്ടത്തിൽ മിനി സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

നാഷണൽ അവാർഡ് നേടിയ പി.എസ്. മാഹീന് ആദരവ് നൽകി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട -ഔഷധ രഹിത ആരോഗ്യ മേഖലയായ അക്യുപങ്ചറിൽ ചികിത്സയും - അധ്യാപനവും ആയി പ്രവർത്തിച്ചുവരുന്ന അക്യുപങ്ചർ.മാസ്റ്റർ & ഹീലർ: പിഎസ് മാഹിൻ - ൻ്റെ പ്രവർത്തന മേഖല മുൻനിർത്തിയും, ആരോഗ്യമേഖലയിലെ തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് *2025 ജൂൺ 12ന്; സെൻട്രൽ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ഭാരത് സേവക് ഹോണർ നൽകി അദ്ദേഹത്തെ ആദരിച്ചു.* നാഷണൽ അവാർഡ് നേടിയ പി.എസ്. മാഹീന് എസ്.ഡി.പി.ഐ. ചിറപ്പാറ ബ്രാഞ്ച് കമ്മിറ്റി നേതൃതത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. എ ഷുഹൂദ്, സെക്രട്ടറി കെ.പി. റിയാസ്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ്, ഫാത്തിമ ജുമാ മസ്ജിദ് ഇമാം.ലുത്തുഫുള്ള മൗലവി, അവാർഡ് ജേതാവ്-പി. എസ്. മാഹിൻ , എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഖജാൻജി കെ.യു. സുൽത്താൻ, പൂഞ്ഞാർ നിയോജക മണ്ഡലം ഖജാൻജി ഷാഹിദ് മറ്റയ്ക്കാട്, കെ.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു പ്രൈമറി ഇസ്‌ലാമിക് എജ്യൂക്കേഷൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയആസിയ നസ്രിന് വിമൻ ഇന്ത്യാ മൂവ്മെൻ്റ് ഏർപ്പെടുത്തിയ ഉപഹാരം ഭാരവാഹികളായ നിഷസൈഫുല്ല ,ഷാനി നൗഷാദ് എന്നിവർ ചേർന്ന് കൈമാറി.

പ്രാദേശികം

ലഹരികെതിരെ ജനകിയ ജാഗ്രത ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി പി ഡി പി

ഈരാറ്റുപേട്ട : സമുഹത്തെ കാർന്ന് തിന്നുന്ന ലഹരി കെതിരെ പി ഡി പി സംസ്ഥാന കമ്മറ്റിയുടെ ആഹ്വന പ്രകാരം ഈരാറ്റുപേട്ടയിൽ പരിപാടി സംഘടിപ്പിച്ചു പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു ജില്ലാ നേതാക്കളായ എം എ അക്ബർ ഒ എ സക്കരിയ മണ്ഡലം നേതാക്കളായ നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ ഫരിത് പുതുപ്പറമ്പിൽ കെ കെ റിയാസ് EA നവാസ് തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

മുസ് ലിം ഗേൾസ് സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്സ് കോർണർ ആരംഭിച്ചു

ഈരാറ്റുപേട്ട .മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്‌സ് കോർണർ ആരഭിച്ചു. സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതി നായാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  കുടികൾ വായിച്ചിരിക്കേണ്ട കഥാ - കവിതാ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ ഏതു സമയത്തും വായിക്കാൻ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോർണർ എം.ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് സെക്രട്ടറി പി. കെ കൊച്ചുമുഹമ്മദ്, ട്രഷറർ എം. എസ് കൊച്ചു മുഹമ്മദ് , അദ്ധ്യാപകരായ സുമി കെ.എം റസിയ എ.എം, മൈമൂന എഫ്, കൃഷ്ണപ്രിയ പി നായർ, ഷൈനാസ് അബ്റ്റൽ വാഹിദ് ,ടാനി മരിയ ജോസഫ് ,ബിലാൽ എ ജലീൽ , വിദ്യാർത്ഥി പ്രതിനിധികളായ സന ഫാത്തിമ, അൻഹ സുൽത്താന എന്നിവർ സംസാരിച്ചു.

പ്രാദേശികം

വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്

അരുവിത്തുറ :മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി.റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്.മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ റവ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ,ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ. ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം, എന്നിവരുംആരതി ഓ ബി , ഫാത്തിമ കെ എന്നീ വിദ്യാർത്ഥിനികളുംപരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചു.

പ്രാദേശികം

ബെസ്റ്റ് സ്കൂൾ പുരസ്കാരവും അവാർഡും മുസ്ലിം ഗേൾസ് ഏറ്റുവാങ്ങി.

ഈരാറ്റുപേട്ട.പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന എംഎൽഎ എക്സലൻസ് അവാർഡ്   ഇത്തവണയും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അംഗീകാരമായി  ബെസ്റ്റ് സ്കൂൾപുരസ്കാരവും  സ്കൂളിന് ലഭിച്ചു. പാറത്തോട് നടന്ന ചടങ്ങിൽ ഈരാറ്റുപേട്ടമുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുരസ്ക്കാരവും അവാർഡും എം.എൽ.എ അഡ്വ.സെബാസ്റ്റ്യാൻ കുളത്തിങ്കലിൽ നിന്ന് ഏറ്റുവാങ്ങി

പ്രാദേശികം

വായനയ്ക്കൊരു വാതായനം പുസ്തക പ്രകാശനം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വായനയ്ക്ക് ഒരു വാതായനം പദ്ധതിയുടെ ഭാഗമായി ജൂലൈ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്  പൂർവ്വ വിദ്യാർത്ഥിനി അമീന ബഷീറിൻ്റെ മൂന്നാമത്തെ കവിതാ സമാഹാരം ശലഭായനം പ്രശസ്ത കവി വീരാൻകുട്ടി പ്രകാശനം ചെയ്യുന്നു. സ്കൂൾ മാനേജർ എം കെ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും, MET ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്,പി എം മുഹ്സിൻ, ബി എ ച്ച് അലി മൗലവി, എം എഫ് അബ്ദുൽ ഖാദർ, വി കെ രമണി ടീച്ചർ എന്നിവർ പങ്കെടുക്കും , പ്രിൻസിപ്പാൾ പി വി താഹിറ, ഹെഡ്മിസ്ട്രസ് എംപി ലീന, കെ എ ഷിനു മോൾ, പിടിഎ പ്രസിഡൻറ് തസ്നി കെ മുഹമ്മദ് എന്നിവർ സംസാരിക്കും.

പ്രാദേശികം

കൈക്കൂലിക്കേസ്സിൽ മുനിസിപ്പൽ ഓവർസീയറെ കോട്ടയം വിജിലൻസ് ടീം പിടികൂടി

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഗ്രേഡ് 3 ഓവർസിയർ ജയേഷിനെയാണ് വിജിലൻസ് ടീം കുടുക്കിയത്.വിജിലൻസ് എസ്. പി. ബിനു ആറിന്റെ നിർദ്ദേശപ്രകാരം ഡിവൈ എസ് പി പി.വി. മനോജ് കുമാർ, സി.ഐ. മനു വി നായർ, എ. എസ്. ഐ മാരായ അനിൽകുമാർ, അരുൺ ചന്ദ്, രജീഷ് കുമാർ, രാജേഷ് കെ.പി., ജോഷി എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെപിടികൂടിയത്.ഇയാൾ ഒരു കെട്ടിട പെർമിറ്റിനായി ഒരു സ്വകാര്യ വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് വിവരം പരാതിക്കാരൻ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം ഇന്ന് ഉച്ചതിരിഞ്ഞ് എത്തി ജയേഷനെ കയ്യോടെ പിടികൂടുകയായിരുന്നു