വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ശ്രവണ പരിമിതിയുള്ളവരെ സഹായിക്കാൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് സോഫ്റ്റ്‌വെയറുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ

അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ.എസ്.എൽ വേഡ് അസിസ്റ്റന്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്.കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റിൻ ജോയിയുടെ മേൽനോട്ടത്തിൽ ബി.സി.എ വിഭാഗം അധ്യാപകരായ ലിനു ടി ജയിംസ്, ഡോ സൗമ്യ ജോർജ്, ഡോ അനു ജെയിംസ്,ജെമിനി ജോർജ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വെബ് പേജുകളിൽ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ ഇന്ത്യൻ സൈൻ ലാംഗ്വേജ് രൂപം കാണിക്കുന്ന വീഡിയോ ഒരു പോപ്പ്-അപ്പ് വിൻഡോയായി വരുന്നതാണ് ഈ എക്സ്റ്റൻഷന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഏകദേശം 8,000 വാക്കുകളുടെ ശേഖരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, സൈൻ ലാംഗ്വേജ് പഠിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും ഇത് വളരെ ഉപകാരപ്രദമാകും. "ദൈനംദിന ബ്രൗസിംഗിന്റെ ഭാഗമായിത്തന്നെ പഠനം സാധ്യമാക്കുന്ന ഈ എക്സ്റ്റൻഷൻ, ഇന്ത്യൻ സൈൻ ലാംഗ്വേജ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, സാങ്കേതികവിദ്യയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്," പ്രൊജക്ടിന് മാർഗനിർദേശം നൽകിയ ഡോ. ജെസ്റ്റിൻ ജോയ് പറഞ്ഞു. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.പുതിയ സംരംഭത്തെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.ഐ.എസ്. എൽ വേഡ് അസിസ്റ്റന്റ്' എന്ന പേരിൽ ക്രോം, ഫയർഫോക്സ്, ബ്രേവ് വെബ് സ്റ്റോറുകളിൽ ഈ എക്സ്റ്റൻഷൻ സൗജന്യമായി ലഭ്യമാണ്.

പ്രാദേശികം

എസ്.ഡി.പി.ഐ. ജനകീയ മാർച്ച് നാളെ ഈരാറ്റുപേട്ട നഗരസഭയിലേക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) ജനകീയ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിലേക്കാണ് മാർച്ച്. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മൽ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം തുടങ്ങിയവർ മാർച്ചിൽ സംസാരിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം 13-ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം ഈ മാസം 13-ന് മാതാക്കലിൽ നടക്കും. ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫലാണ് ഈ വിവരം അറിയിച്ചത്. നാടൻ കലകളും കായിക മത്സരങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി ജലാൽ മാതാക്കൽ രക്ഷാധികാരിയായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ സമിതിയിൽ അംഗങ്ങളാണ്.

പ്രാദേശികം

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാലാ: പാലായിലെ സെൻ്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റത് രണ്ടാം വർഷ ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിക്കാണ്. ഓണാഘോഷത്തിനിടെ കോളേജ് നിയമങ്ങൾ ലംഘിച്ചതിനാൽ ഇയാളെ വിളിച്ചുവരുത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകി. ഇതിൽ മനംനൊന്ത് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശികം

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്ഘാടനം സെപ്റ്റംമ്പർ 12 ന്

കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭങ്ങളായ  ഫിസിയോതെറാപ്പി യൂണിറ്റിന്റെയും   പുതിയ കെട്ടിട ബ്ലോക്കിന്റെയും ഉൽഘാടനം  സെപ്റ്റംബർ 12-ന്  നടക്കും . ജമാഅത്തെ ഇസ്ലാമി  അമീർ പി.മുജീബ് റഹ്മാൻ  പരിപാടിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും . കഴിഞ്ഞ 15 വർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ  ഒരു ചുവടുവെപ്പാണ് ഈ സംരംഭം.പുതുതായി തുടങ്ങുന്ന ഫിസിയോതെറാപ്പി യൂണിറ്റ്, രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. പുതിയ കെട്ടിടം  പാലിയേറ്റീവ് കെയർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനും ആണ്  ലക്ഷ്യമിടുന്നത്.കൂടാതെ  പ്രായമായ രോഗികളെ മരണം വരെ സംരക്ഷിക്കുന്ന കെയർ ആൻഡ് ക്യൂഅർ  പദ്ധതിയുടെ ഉത്ഘാടനവും  ഇതോടൊപ്പം നടത്തപ്പെടുന്നു . ആദ്യകാലങ്ങളിൽ ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശങ്ങളിലെയും  കിടപ്പിലായ രോഗികളെ സംരക്ഷിച്ചുകൊണ്ടാണ് കരുണയുടെ  പ്രവർത്തനം ആരംഭിച്ചത്.പിന്നീട്  നിർധരരായ രോഗികൾക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപ്പോയവർക്കും സംരക്ഷണം ഒരുക്കി കരുണ അഭയ കേന്ദ്രവും  ആരംഭിച്ചു. ഇന്ന് 70-ഓളം അന്തേവാസികൾക്കാണ് കരുണ  സംരക്ഷണം  ഒരുക്കിയിരിക്കുന്നത്.അതിനുപുറമെ,നിസ്സഹായരായ 200-ഓളം കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും സൗജന്യമായി എത്തിക്കുന്ന ഹോം കെയർ പദ്ധതിയും കരുണ വിജയകരമായി നടപ്പാക്കിവരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കുടുംബ സംഗമവും കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത-സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുക്കും. കരുണ ചെയർമാൻ എൻ.എ.എം ഹാറൂൺ, സെക്രട്ടറി കെ.എച്ച് നാസർ, സ്വാഗത സംഘം ചെയർമാൻ ഹാഷിർ നദ് വി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

പ്രാദേശികം

കാർ നിയന്ത്രണം വിട്ടു സംരക്ഷണഭിത്തിക്ക് അടിയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.

പൂഞ്ഞാർ പാതാമ്പുഴയിൽ കാർ നിയന്ത്രണം വിട്ടു സംരക്ഷണഭിത്തിക്ക് അടിയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയും ആണ് കാറിൽ ഉണ്ടായിരുന്നത് നിയത്രണം നഷ്ടമായ കാർ പാതാമ്പുഴ ടൗണിന് തൊട്ടടുത്ത് വച്ച് പുരിയിടത്തിലേക്ക് മറിയുകയായിരുന്നു. മുൻവശം ഇടിച്ചാണ് കാർ താഴെ വീണത്. കാറിൽ ഉണ്ടായിരുന്നവർക്കും നിസ്സാര പരുക്കുകൾ ഏറ്റു. നാട്ടുകാർ ഓടിക്കൂടി കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രാദേശികം

നബിദിന റാലിയും പൊതുസമ്മേളനവും നടത്തി

ഈരാറ്റുപേട്ട :- ലോകാനുഗ്രഹിയായ മുഹമ്മദ് നബി (സ)യുടെ 1500-ാംമത് ജന്മദിനം ഈരാറ്റുപേട്ട മേഖല ലജ്നത്തുൽമുഅല്ലിമീൻവിവിധ പരിപാടികളുടെ ആഘോഷിച്ചു.....രാവിലെ നടന്ന ഈരാറ്റുപേട്ട മേഖലയിലെ മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ റാലി ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് നദീർ മൗലവിയുടെ പ്രാർത്ഥനയോടെ ഹയാത്തുദ്ദീൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ചു മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി, ജനറൽ സെക്രട്ടറി ഹാഷിം മന്നാനി,ഈരാറ്റുപേട്ട മേഖലയിലെ വിവിധ മദ്രസകളിലെ അധ്യാപകർ, വിവിധ മഹല്ലുകളുടെ പ്രസിഡണ്ട്മാർ വർണ്ണശബളമായ റാലിക്ക് നേതൃത്വം നൽകി . ദഫ് മുട്ടിൻ്റെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ നടന്ന വിദ്യാർത്ഥികളുടെ റാലി ചേന്നാടുകവല ചുറ്റി കടുവാമുഴി മസ്ജിദുന്നൂർ അങ്കണത്തിൽ അവസാനിച്ചു.വൈകുന്നേരം നടന്ന പൊതുജന റാലിക്ക് മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവി, സെക്രട്ടറി ഹാഷിം മന്നാനി, ജംഇയ്യത്തുൽ ഉലമ മീനച്ചൽ താലൂക്ക് പ്രസിഡണ്ട് അബ്ദുസ്സലാം മൗലവി, മുഹിയുദ്ദീൻ പള്ളി ഇമാം വി പി സുബൈർ മൗലവി, നൈനാർ മസ്ജിദ് ഇമാം അഷ്റഫ് കൗസരി , മസ്ജിദുന്നൂർ ഇമാം ഇബ്രാഹിംകുട്ടി മൗലവി നൈനാർ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ,വിവിധ മഹല്ല് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു മഗരിബ് നമസ്കാരാനന്തരം മേഖലാ പ്രസിഡണ്ട് നൗഫൽ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ പുത്തൻപള്ളി ഇമാം ജാഫർ സാദിഖ് മൗലവി ഖിറാഅത്ത് നടത്തുകയും,ലജനത്തുൽ മുഅല്ലിമീൻ മേഖലാ ജനറൽ സെക്രട്ടറി ഹാഷിം മന്നാനി സ്വാഗതം പറയുകയും ലജനത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയതു. കെ. എം. വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തുകയും ,ഡി കെ ഐ എം വി ബോർഡ് നടത്തിയ 2025ലെവാർഷിക പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികൾക്ക് മുഹമ്മദ് നദീർ മൗലവി അവാർഡ് വിതരണം നടത്തുകയും, വിദ്യാർഥികളെ പ്രാപ്തരാക്കിയ ഉസ്താദുമാർക്ക് മെമെന്റോ അബ്ദുസ്സലാം മൗലവി നൽകുകയും ക്യാഷ് പ്രൈസ് അഷ്റഫ് കൗസരി അവർകൾ നിർവഹിക്കുകയും തലനാട് പഞ്ചായത്തിന്റെ സമ്മിശ്ര കർഷക അവാർഡ് നേടിയ മേഖല പ്രസിഡണ്ട് നൗഫൽ ബാഖവി ഉസ്താദിന് മുഹമ്മദ് സക്കീർ സാഹിബ് മെമെന്റോ നൽകി ആദരിക്കുകയും ചെയ്തുസമ്മേളനത്തിന് മേഖല ട്രഷറർ ഷാഹുൽഹമീദ് മൗലവി നന്ദി രേഖപ്പെടുത്തി.

പ്രാദേശികം

എഫക്ട് ഗുരുസ്മൃതി അധ്യാപക ദിന പരിപാടി നടന്നു

ഈരാറ്റുപേട്ട ; എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ  കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിന പരിപാടി നടന്നു .ഗുരു സ്മൃതി എന്ന പരിപാടിയിൽ വിവിധ അധ്യാപകരെ ആദരിച്ചു .എഫക്ട് ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഗവ.എംഎൽപി സ്കൂൾ ഹെഡ്മാസ്റ്ററും മാതൃകാ അധ്യാപകനുമായ  പി.വി ഷാജിമോൻ ഉദ്ഘാടനം ചെയ്തു . പി. എം മുഹ്സിൻ മുഖ്യപ്രഭാഷണം നടത്തി .അനസ് പീടിയേക്കൽ ,റിയാസ് കൊല്ലംപറമ്പിൽ ,തൽഹ നദ് വി ,മുജീബ് മൗലവി ,ഡോ.കെ.എ സവാദ് ,അൻസർമാങ്കുഴക്കൽ ,സാദിഖ് പള്ളി വാതുക്കൽ ,സിറാജ് സവിധം പടിപ്പുര എന്നിവർ സംസാരിച്ചു