വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ കോട്ടയം ജില്ലാ തല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: സംസ്ഥാന തലത്തിൽ നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷയിലെ കോട്ടയം ജില്ലാതല റാങ്കുകളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം നിർവഹിച്ചു. റാങ്ക് ജേതാക്കൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. പ്രിലിമിനറി 1: ഷബാന നസീബ് ഈരാറ്റുപേട്ട, സാജിദ് മുഹമ്മദ് ഹനീഫ കാഞ്ഞിരപ്പള്ളി, നസിയ സി.എൻ കാഞ്ഞിരപ്പള്ളി. പ്രിലിമിനറി 2: നസീറ സഫീർ ഈരാറ്റുപേട്ട, സുഹ്റ ഹാറൂൻ ഈരാറ്റുപേട്ട, ഷാഹിന സഫീർ ഈരാറ്റുപേട്ട. പ്രിലിമിനറി 3: ഫാസില ബീഗം ഈരാറ്റുപേട്ട, ഹസീന കെ.എച്ച് ഈരാറ്റുപേട്ട, സക്കീന കെ.കെ ഈരാറ്റുപേട്ട. പ്രിലിമിനറി 4: ബേനസീർ കെ.ഐ കാഞ്ഞിരപ്പള്ളി. ജമാഅത്തെ ഇസ്‍ലാമി ജില്ലാ സമിതിയംഗം എം.എസ്.എ. റസാഖ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ. സക്കീന ടീച്ചർ, ജനറൽ സെക്രട്ടറി റഷീദ സാജിദ് എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

ഹൃദയാരോഗ്യ ബോധവൽക്കരണം; ഡിവൈൻ മിനി മാരത്തോൺ ഞായറാഴ്ച

ഈരാറ്റുപേട്ട: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ, സൺറൈസ് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ ഞായറാഴ്ച നടക്കും. ഞായർ  രാവിലെ 7 ന് മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നിന്നും ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റലിൽ സമാപിക്കും. സന്നദ്ധ സംഘടനകളും വിവിധ ക്ലബുകളും മാരത്തോണിൽ പങ്കെടുക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാരത്തോൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99474 23292

പ്രാദേശികം

വോട്ടു കൊള്ള ഒപ്പുശേഖരണം നടത്തി

ഈരാറ്റുപേട്ട -ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയും അവകാശമായ വോട്ട് അവകാ ഷങ്ങളെ അട്ടിമറിക്കുകയും . കൃത്രിമം നടത്തുകയും. ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ . അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേഷപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക് . ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ .കെ.ഇ.എ.ഖാദർ . എ എസ്.അബ്ദുൽ കരീം.എസ്.എം മുഹമ്മദ് കബീർ. ഈഷാദ് വട്ടക്കയം. ഷിബു. ചാഞ്ചിഖാൻ പറമ്പിൽ . മുഹമ്മദ് ഖാൻ.. നജീബ് ചായിപറമ്പിൽ . അൻസാരി അമ്പഴത്തിനാൽ. അബ്ബാസ് കാട്ടാമല എന്നിവർ നേതൃത്തം നൽകി.'

പ്രാദേശികം

പ്രമുഖ ചരിത്രകാരനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ.എം.ജാഫറിനെ ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ആദരിച്ചു.

ഈരാറ്റുപേട്ട ; ഭാരത് സേവക് സമാജ്(BSS) ന്റെ ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാര ജേതാവാണ് അദ്ദേഹം.ഫെയ്സ് സാഹിത്യവേദി പ്രസിഡന്റും കൂടിയായ കെ.എം. ജാഫറിന് ആദരമർപ്പിച്ച് ഫെയ്സ് ഹാളിൽ ചേർന്ന സ്വീകരണ യോഗം പ്രൊഫ. എ.എം. റഷീദ് ഉൽഘാടനം ചെയ്തു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ.നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരുന്ന നിസ്സാർപേട്ട കെ.എം. ജാഫറിനെ പൊന്നാടയണിയിച്ചുയോഗത്തിൽ ഫെയ്സ് ഡയറക്ടർ സക്കീർ താപി, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ,വൈസ് പ്രസിഡന്റുമാരായ ജബ്ബാർ പാറയിൽ, റഫീഖ് പട്ടരു പറമ്പിൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി പി.എം നൗഷാദ്, വനിതാവേദി ജനറൽ സെക്രട്ടറി റസീന ജാഫർ, ജലീൽ കണ്ടത്തിൽ, മനാഫ് നെടുങ്കീന്തി, ബിജിലി സെയിൻ, റീനാ വിജയ്, പുഷ്പമ്മ, താഹിറാ താഹാ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പ്രാദേശികം

വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക :എസ്‌ ഡി പി ഐ പദയാത്ര നടത്തി

ഈരാറ്റുപേട്ട -:വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിററി നേതൃതത്തിൽ സംഘടിപ്പിച്ച പദയാത്ര നടയ്ക്കൽ അമാൻ ജംഗ്ഷനിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ്ഹലീൽതല പള്ളിൽ ജാഥാ ക്യാപ്റ്റൻസഫീർ കുരുവനാലിന് പതാക കൈമാറി ഫ്ളാഗ് ഓഫ്ചെയതു ജില്ല കമ്മിറ്റി അംഗം സി.എച്ച് ഹസീബ് , മണ്ഡലം സെക്രട്ടറിമാരായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്ക്കാട്, ജാഥാ വൈസ് ക്യാപ്റ്റൻ സുബൈർ വെള്ളപള്ളിൽ, ജില്ലാകമ്മി അംഗം അഡ്വ. സി. പി. അജ്മൽ, വിഎസ് ഹിലാൽ, നജീബ് പാനാനി, കെ.യു. സുൽത്താൻ,അയ്യൂബ് ഖാൻ കാസിം, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമ മാഹീൻ നസീറസുബൈർ, ഫാത്തിമ ഷാഹുൽ നൗഫിയഇസ്മയിൽ. എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മുട്ടം ജ്ംഗ്ഷനിൽ ചേർന്ന സമാപന പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉത്ഘാടനം ചെയ്തു. മുനിസപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജെലീൽ കെ.കെ. പി. സഫീർമാടംത്തോട്ടിൽ, സാദിഖ് ഷുക്കൂർ, കെ.യു മാഹിൻ എന്നിവർ സംസാരച്ചു.

പ്രാദേശികം

മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്ചടുല നൃത്ത ചുവടുകളുമായി റംസാൻ

അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും.മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്.വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് അരുവിത്തുറ കോളേജെന്ന് അദ്ദേഹം പറഞ്ഞു.നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്രതാരം റംസാൻ  വിദ്യാർഥികൾക്കൊപ്പം വേദിയിൽ നിറഞ്ഞാടി.തൻറെ പതിവ് ഫ്ലിപ്പുകളും നൃത്തച്ചുവടുകളുമായി അദ്ധേഹം വിദ്യാർഥികളിൽ ആവേശം നിറച്ചു. റാപ്പ് സംഗീതത്തിനൊപ്പം മനോഹരമായ ഗാനങ്ങളും കോർത്തിണക്കി യുവ സംഗീത പ്രതിഭ ലിൽ പയ്യൻ അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി. അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജെയ്ക്സ് ബിജോയിയും  ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  റംസാനും നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ  സംസാരിച്ചു ഇതോടെഇതോടെ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ സെമിനാറുകളും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം എസ്.ബി.ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ ലക്ഷ്മി. ജി നിർവഹിച്ചു.തുടർന്ന് സംരംഭകത്വവും ധനസഹായങ്ങളും എന്ന വിഷയത്തിൽ എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ നിവിൻ ഏ.ജെ ക്ലാസ് നയിച്ചു.കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം ഒരു ആമുഖം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വൈസ് പ്രിൻസിപ്പൽ ഡോ. ഡെയ്സി കരിങ്ങാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശങ്ങളും മൂല്യങ്ങളും എന്ന വിഷയത്തിൽ കോളേജിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച സെമിനാറിൽ പൊളിറ്റിക്ക് സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരിപാടികളിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ. എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്,മാത്തമാറ്റിക്സ് വിഭാഗം മേധാവി എലിസബത്ത് അഗസ്റ്റ്യൻ,ഇക്കണോമിക്സ് വിഭാഗം അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഹജ്ജ് 2026-പരിശീലന ക്ലാസ് നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നാളെ ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ 5 മണിവരെ ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയറിൽ വച്ച് നടക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ  മുഹമ്മദ് സക്കീർ  അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോട്  സാങ്കേതിക പഠന ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും.   പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അനസ് മനാറ, നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്, ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഇമാം ഹാജി സുബൈർ മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹാജി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകള്‍ നേർന്നു സംസാരിക്കും.സംസ്ഥാന ഹജ്ജ് കമ്മറ്റി  ഫാക്കൽറ്റിമാരായ  എൻ പി ഷാജഹാൻ, അസീം, അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ പരിശീലന ക്ലാസിന് നേതൃത്വം നൽകുംഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 6000 വരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ  അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ  ബന്ധപ്പെടണം