വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സ്കൂളിന് മൈക്ക് സെറ്റ് സമ്മാനിച്ച് പൂർവ വിദ്യാർഥികൾ

ഈരാറ്റുപേട്ട: ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് പൂർവ വിദ്യാർഥികളുടെ വകയായി മൈക്ക് സെറ്റ്. 1997-2000 ബാച്ചിലെ വിദ്യാർഥികളാണ് സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി 17,000 രൂപ വില വരുന്ന അഹുജയുടെ ഒരു മൈക്ക് സിസ്റ്റം വാങ്ങി നൽകിയത്. സുബിൻ, ഫാരിസ് എന്നിവർ ഇതിന് നേതൃത്വം നൽകി. സ്കൂൾ സൂപ്രണ്ട് വിപിൻ ജി. കൃഷ്ണ സ്കൂളിന് പൂർവ വിദ്യാർഥികളുടെ സ്നേഹസമ്മാനം കൈപറ്റി. ഹാരിസ്, അമീൻ, മഞ്ജേഷ്, സുബിൻ, ഷാഹിദ്, ഫാസിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള എൽ പി വിഭാഗം ജി.എം.എൽ.പി.എസ് ഓവറോൾ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ഗവ. മുസ്‌ലിം എൽപിഎസ് ഓവറോൾ കരസ്ഥമാക്കി. സോഷ്യൽ സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, വർക്ക് എക്സ്പീരിയൻസ് ഫെയർ ഓവറോൾ സെക്കന്റ്, മാത്തമാറ്റിക്സ് ഫെയർ ഓവറോൾ സെക്കന്റ്, ഗവൺമെന്റ് സ്കൂൾ എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേട്ടം കൈവരിച്ചത്. വിജയികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ശ്രീമതി സുഹാന ജിയാസ്, വാർഡ് കൗൺസിലർ ശ്രീ പിഎം അബ്ദുൽഖാദർ, പിടിഎ വൈസ് പ്രസിഡന്റ് ഹസീബ് ജലാൽ, മാതൃസംഗം പ്രസിഡന്റ് തഹ് ലിയ ,ഷാജിന കെ എ, അഷറഫ് പി എസ്, സജിത്ത് ഇ എസ് എന്നിവർ അനുമോദന പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ത്വൽഹത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഈരാറ്റുപേട്ടയിൽ ജി.ഐ.ഒ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഇസ്രായിൽ ഭീകരതക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഗേൾസ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ (ജി.ഐ.ഒ) പ്രവർത്തകർ ഈരാറ്റുപേട്ടയിൽ ഉജ്വല റാലി സംഘടിപ്പിച്ചു. പുത്തൻപള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച, ഫലസ്തീൻ ഐക്യദാർഢ്യ പ്ലക്കാർഡുകളും ചിത്രങ്ങളും ഉയർത്തിയ റാലി മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ശേഷം നടന്ന സമ്മേളനത്തിൽ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ സുനൈന ഹുസൈൻ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ഫലസ്തീന് സ്വാതന്ത്ര്യവും നീതിയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ഭൂമിയിൽനിന്ന് സയണിസ്റ്റ് ഭീകരർ പൂർണമായി പിന്മാറുകയാണ് വേണ്ടത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാലേ നീതി നടപ്പാകൂ. വെടിനിർത്തലിന് ശേഷവും സയണിസ്റ്റുകൾ ഫലസ്തീൻ ജനതയെ ചതിച്ചു കൊന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അർഷദ് പി അഷ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷ്റഫ്, നിസ അബ്ബാസ്, ഫാത്തിമ എന്നിവർ സംസാരിച്ചു. ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണം ആവശ്യപ്പെട്ട് നോട്ടീസ് വിതരണവും നടത്തി.

പ്രാദേശികം

ഒക്ടോബർ 25ന്‌ നടക്കുന്ന കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഈരാറ്റുപേട്ട കെ എസ് ആർ ടി സി. ബുക്കിങ് തുടങ്ങി

ഈരാറ്റുപേട്ട :  ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കാൻ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട  കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.  2025 ഒക്ടോബർ 25 ശനിയാഴ്ച ആലപ്പുഴകലവൂർ കൃപാസനത്തിൽ  നിന്നും തുടങ്ങി അർത്തുങ്കൽ പള്ളിയിൽ സമാപിക്കുന്ന  ജപമാല മഹാറാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തിൽ  എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 7 മണിക്ക് കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അർ ത്തുങ്കൽ ബസലിക്കായിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നുമായിരിക്കും. ടിക്കറ്റ് ചാർജ്  ഒരാൾക്ക്   450 രൂപയാണ്. ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 9847786868  സുധീഷ്  9526726383 സാജു

പ്രാദേശികം

ഇൻറർ - സ്കൂൾ പ്രസംഗ, ക്വിസ് മത്സരങ്ങൾ സമാപിച്ചു.

പൂഞ്ഞാർ.സീതി സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരവും,സ്പെക്ട്രം ഇൻറർ സ്കൂൾ ക്വിസ് മത്സരവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു.കഴിഞ്ഞ എട്ട് വർഷങ്ങളായി ഈ മത്സരങ്ങൾ ഗൈഡൻസിൽ നടന്ന് വരുന്നു.കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ  മത്സരങ്ങളിൽ പങ്കെടുത്തു. സമാപന സമ്മേളത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൾ കെ.എ ഫൗസിയ ബീവി സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എ മാഹിൻ, കെ.പി ഷെഫീഖ്, കെ.എം അക്ബർ സ്വലാഹി, സി.എ.എം കരീം, പി.എം മുഹ്സിൻ, താജുദ്ദീൻ കുന്തീപറമ്പിൽ,കെ.എ സഹിലത്ത്,ജിഷമോൾ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൾ സി.ടി മഹേഷ് നന്ദി പറഞ്ഞു.  

പ്രാദേശികം

കളഞ്ഞുകിട്ടിയ സ്വർണ മാല തിരികെ നൽകി യുവാവ്

ഈരാറ്റുപേട്ട : തലപ്പലം പഞ്ചായത്ത് ഇളപ്പുങ്കൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകി യുവാവ് മാതൃകയായി. നിജാബ് ചോച്ചുപറമ്പിൽ നു ആണ് ഇളപ്പുങ്കൽ ഭാഗത്തു നിന്ന് ഒരു പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്. തലപ്പലം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ മാല പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ഉടമയെ കണ്ടെത്തി വെള്ളിയാഴ്ച പോലീസ് സാന്നിധ്യത്തിൽ തിരികെ ഏൽപ്പിച്ചു. ഇളപ്പുങ്കൽ സ്വദേശിനി ഫാത്തിമയുടേതായിരുന്നു മാല  

പ്രാദേശികം

കേരളോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല കേരളോത്സവം 2025 ഒക്ടോബര്‍ 18.19 (ശനി.ഞായര്‍) ദിവസങ്ങളിലായി സംഘടിപ്പിച്ചുതലപ്പലം പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബഹുമാനപ്പെട്ട പാലാ എം.എല്‍.എ ശ്രീ.മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു..വൈസ് പ്രസിഡന്റ് ശ്രീ.കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനന്ദ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അജിത് കുമാര്‍.ബി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.മേഴ്സി മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി.ഓമനഗോപാലന്‍,ശ്രീമതി.ശ്രീകലാ.ആര്‍ശ്രീ.ജോസഫ് ജോര്‍ജ്,ശ്രീമതി.മിനി സാവിയോ,ശ്രീ.ജെറ്റോ ജോസ്,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജന്‍.എം,കൃതജ്ഞത അറിയിച്ചു.ജി.ഇ.ഒ ശ്രീ.ജയകൃഷ്ണന്‍ പി.കെ,കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.സമാപന സമ്മേളനം 2025 ഒക്ടോബര്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 3 പി.എം.ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബഹുമാനപ്പെട്ട പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും

പ്രാദേശികം

അരുവിത്തുറ കോളേജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർത്ഥികൾ

അരുവിത്തുറ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ  ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം " എന്ന  ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായബിൻസ് കെ തോമസ്, എംഎസ്സ സി ഫുഡ് ടെക്നോളജി വിദ്യാർത്ഥി കെവിൻ തോമസ് മാത്യു, ബിഎസ്സി ഫുഡ് സയൻസ് വിദ്യാർത്ഥികളായ അഗസ്റ്റിൻ വടക്കേൽ എലിസബത്ത് ഷൈജു എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് വിതരണം ചെയ്തു.