വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എരുമേലി തെക്ക് സ്മാർട്ട് വില്ലജ് ഓഫീസ് നാടിനു സമർപ്പിച്ചു

എരുമേലി:കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 317 പേർക്കാണ് പട്ടയം നൽകിയത്. സർക്കാർ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 4.13 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ അഞ്ചു ലക്ഷം പേർക്ക് പട്ടയം നൽകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ക്രയവിക്രയ തട്ടിപ്പ് പൂർണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി  ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പുതൂർപള്ളി അബ്ദുൾമജീദും ഭാര്യ ആരിഫാ മജീദും ചേർന്ന് എം.എൽ.എയിൽ നിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങി. പട്ടയം കിട്ടിയവരിൽ 227 പേരും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ളവരാണ്. എ.ഡി.എം. എസ്. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസ്ന നജീബ്, ഷാനവാസ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എസ്. ബിജിമോൾ, കാഞ്ഞിരപ്പള്ളി തഹസീൽദാർ(എൽ.ആർ) പി.എസ്. സുനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ വി.പി. സുഗതൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഡി. സോമൻ, വി.എൻ. വിനോദ്, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, അനസ് പുത്തൻവീട്, സലിം വാഴമറ്റം, ജോസ് പഴയതോട്ടം, പി.കെ. റസാഖ്, ഉണ്ണിരാജ് പത്മാലയം, മോഹനൻ പഴറോഡ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട :ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ. എസ്. എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ  31 വെള്ളി 2.30 ന് പൂഞ്ഞാർ  എം. എൽ. എ. അഡ്വ.സെബാസ്റ്റ്യൻ  കുളത്തുങ്കൽ നിർവഹിക്കും.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വൈസ്. ചെയർമാൻ അൻസാർ പുള്ളോലിൽ മുഖ്യ പ്രഭാഷണം നടത്തും. എൻഎസ് എസ് റീജീയണൽ പ്രോഗ്രാം കൺവീനർ രാഹുൽ ആർ,എൻ എസ് എസ് സന്ദേശം നൽകും. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട്സ് & ഗൈഡ്സ് സന്ദേശം നൽകും.എൻഎസ് എസ്  ക്ലസ്റ്റർ കൺവീനർ  സിന്ധു ജി.നായർ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, സ്കൗട്ട്സ്  ഓഫീസർ സൈമൺ വി.എസ് ,ഗൈഡ്സ്   ഓഫീസർ  കൃഷ്ണ മണി എൻഎന്നിവർ പദ്ധതി അവതരണം നടത്തും.വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സുഹാനാ ജിയാസ്,ഡിവിഷൻ കൗൺസിലർ  ഫാത്തിമ മാഹിൻ,പി.റ്റി എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.റ്റി എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ,ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജന സഫറു,പ്രിൻസിപ്പാൾ ഷീജ. എസ്,ഹെഡ്‌മിസ്ട്രസ് സിസി പൈകടയിൽ,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർഎന്നിവർ ആശംസകൾ അർപ്പിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ശുചിത്വ സംഗമം ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയും ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം ആരവം’ ശ്രദ്ധേയമായി. 2025 ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ഒത്തുചേർന്നാണ് സംഗമം സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനിൽ കുമാർ സ്വാഗതമാശംസിച്ചു.ആശംസകൾ അർപ്പിച്ച് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അബ്ദുൽ ലത്തീഫ്, സുനിത ഇസ്മയിൽ, ഷൈമ റസാഖ്, ബോബി ജേക്കബ്, ഐസക് ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന്, ശുചിത്വ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ ക്ലാസുകൾ നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി.എ.ആർ. അജിത, KSWMP സോഷ്യൽ എക്സ്പെർട്ട് ശ്രീ. ബിനു ജോർജ്, KSWMP എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്തവർക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. രാജൻ ടി. നന്ദി അറിയിച്ചു. ഖരമാലിന്യ പരിപാലന രംഗത്ത് നഗരസഭയുടെ സുപ്രധാന കാൽവെയ്പാണ് ഈ ശുചിത്വ സംഗമം.

പ്രാദേശികം

കേരളോത്സവം 2025 ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡും ഇരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2025ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരം 24-ാം തിയതി  വൈകുന്നേരം  ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ  ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,പ്രതിപക്ഷ നേതാവ് അനസ് പാറയിൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ,മുനിസിപ്പൽ കൗൺസിലർ സുനിൽ കുമാർ, കേരളോത്സവം കോർഡിനേറ്റർ ആഷിക്ക് എന്നിവർ സംബന്ധിച്ചു. പുരുഷ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബും,വനിതാ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജും ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി. 16 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ സമീർ,ഷഹീർ എന്നിവർ ഒന്നാം സ്ഥാനവും, അബാൻ,അസീം എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി.12 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം സിംഗിൾസിൽ,ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ അൻവർ ഷാ ഒന്നാം സ്ഥാനവും,അസീം അനസ് രണ്ടാം സ്ഥാനവും നേടി. 8 ടീമുകൾ പങ്കെടുത്ത വനിതാ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിലെ ഫർസാന കെ.എം,ഫിദാ മോൾ എന്നിവർ ഒന്നാം സ്ഥാനവും,റിഷാന റാഷിദ്‌, കെ.എസ് ഷാബിന എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി. മത്സരത്തിൽ വിജയിച്ച ടീമുകൾ കോട്ടയത്ത് വച്ച് നടക്കുന്ന ജില്ലാതല കേരളോത്സവം  മത്സരങ്ങളിൽ ഈരാറ്റുപേട്ട നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കും.

പ്രാദേശികം

അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനം

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 സമാപന സമ്മേളനവും ട്രോഫി വിതരണവും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളോത്സവം 2025 സമാപന സമ്മേളനം ബഹു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിന്റെഅ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. 2025 ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവത്തിന്റെ. വിജയികളായവർക്ക് മൊമന്റോലയും ട്രോഫികളും സർട്ടിഫിക്കറ്റും ബഹുപൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ വിതരണവും നടത്തി.   തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സ്കറിയ ജോസഫ്  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംജഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അജിത്ത്കുമാർ.ബി വികസനകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർപേഴ്സ¬ മേഴ്സി മാത്യൂ, ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ ക്ഷേമകാര്യ സ്റ്റാന്റിംഴഗ് കമ്മിറ്റി  ചെയർപേഴ്സ¬ മെമ്പർമാരായ ശ്രീമതി. ശ്രീകല, ആർ, ശ്രീ. ജോസഫ് ജോർജ്ജ്, ശ്രീമതി ഓമന ഗോപാലൻ, ശ്രീമതി. മിനി സാവിയോ, ശ്രീ.ജെറ്റോ ജോസ് , എയ്ഞ്ചലീന സ്പോർട്സ്  ക്ലബ് കണ്വീരനർ ശ്രീ. ഡിജു സെബാസ്റ്റ്യൻ എന്നിവരും  പങ്കെടുത്തു. ശ്രീ. സാജൻ.എം, സെക്രട്ടറി  നന്ദിയും പ്രകാശിപ്പിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം മുസ്ലിം ഗേൾസ് ഓവറോൾ ചാമ്പ്യന്മാർ .

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയിൽ മുഴുവൻ ഇനങ്ങളിലും പങ്കെടുത്ത ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് എസ് , എച്ച്എസ്, യുപി വിഭാഗങ്ങളിൽ ഓവറോൾ കിരീടം സ്വന്തമാക്കി.സയൻസ് മേളയിൽ യുപി എച്ച്എസ് വിഭാഗങ്ങളിൽ മത്സരിച്ച 12 ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഗണിത വിഭാഗത്തിൽ എച്ച് എസ് മത്സരങ്ങളിൽ 14 ഇനങ്ങളിലും യുപി വിഭാഗത്തിൽ ഏഴ് ഇനങ്ങളിലും മത്സരിച്ച് എ ഗ്രേഡ് നേടി. സോഷ്യൽ സയൻസ് എച്ച്എസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,ന്യൂസ് റീഡിംഗ്,ലോക്കൽ ഹിസ്റ്ററി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ഉൾപ്പെടെ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 19 ഇനങ്ങളിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടി. യുപി വിഭാഗത്തിൽ പങ്കെടുത്ത പത്ത് കുട്ടികളിൽ മുഴുവൻ കുട്ടികളും എ ഗ്രേഡ് നേടി 'ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിംഗ് ആനിമേഷൻ ഡിസൈനിംഗ് മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്

പ്രാദേശികം

കാർബൺ ആഗിരണത്തിന് റബർകൃഷി'. അരുവിത്തുറ കോളേജിന്റെ പഠനം ആഗോള ശ്രദ്ധ നേടുന്നു

ഈരാറ്റുപേട്ട. :അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന്  കോട്ടയം ജില്ലയിലെ വിവിധ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബ്ബർ തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു.   ഇത് ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു.അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ, നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച “സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജ്ജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ”  എന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു.അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എമിററ്റസ് പ്രൊഫസർ ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിററ്റസ് പ്രൊഫസർ ഡോ. എം.എൻ.വി പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധികരിച്ച പുസ്തകം ഇതിനോടകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.പുസ്തകത്തിന്റെ ഒരു കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബ്ബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ്മ ഏറ്റുവാങ്ങി.ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഈ ഗവേഷണ നേട്ടത്തെ കോളേജ് മാനേജർ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്,ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ