വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മോഷണം വ്യാപകമാകുന്നു പൊലീസ് അനാസ്ഥയിൽ

ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മോഷണവും മോഷണ ശ്രമവും നടന്നിട്ടും പൊലീസിൻ്റെ നിസംഗത തുടരുകയാണ്. വേണ്ടത്ര അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് കഴിയുന്നില്ല.   കഴിഞ്ഞ രണ്ട് മാസമായി ഈ മേഖലയിൽ പകലും രാത്രിയിലുമായി മോഷണങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. വ്യാപകമായി മോഷണം നടന്നിട്ടും ജനമൈത്രി പോലീസും കാര്യമായി ഇടപെടുന്നില്ലന്ന പരാതി വ്യാപകമാണ്.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപെടുമ്പോൾ  തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ജനകീയമായി തന്നെ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നില്ല.കൺട്രോൾ റൂം വെഹിക്കിൾ ഉൾപ്പടെ രണ്ട് പൊലിസ് വാഹനങ്ങൾ സ്റ്റേഷനിൽ ഉണ്ടങ്കിലും പെട്രോളിങ്ങ് കാര്യക്ഷമമല്ല. രാത്രികാലങ്ങളിൽ ടൗണുകളിൽ  മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങി പോകാറാണ് പൊലീസ് പതിവ്.ഉൾപ്രദേശങ്ങളിലേക്ക് പൊലീസ് പെട്രോളിങ്ങ്  ഇല്ലന്ന് തന്നെ പറയാം. പൂഞ്ഞാർ,തീക്കായി, തലപ്പലം ഞണ്ട് കല്ല്, മേശരിപടി പോലുള്ള ഉൾ പ്രദേശങ്ങളിലാണ് കൂടുതലും മോഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച തീക്കായി ടൗണിൽ   ഒരു  രാത്രി തന്നെ ആറിലധികം സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നു. എല്ലാ കടകളുടെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.  ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ  നിന്നും മുപ്പതിനായിരം രൂപയും നീതി മെഡിക്കൽ ഷോപ്പ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന്  വിലപ്പെട്ട സാധനങ്ങളും കളവ് പോയി. പ്രദേശത്തെ ക്യാമറകളിലെല്ലാം മോഷ്ടാവിൻ്റെ ചിത്രം കിട്ടിയിട്ടുണ്ട്.മുഖം മൂടി കെട്ടി ശരീരം മുഴവൻ മറയുന്ന വസ്ത്രവും ധരിച്ചാണ് രാത്രികാലങ്ങളിൽ മോഷ്ടാവ് എത്തുന്നത് .മോഷണത്തിൻ്റെ രംഗങ്ങൾ  ആദ്യാവസാനംസി.സി.ടി.വിയിൽ നിന്ന് ലഭിച്ചാലും  പ്രതിയിലേക്ക് എത്തിചേരാൻ പൊലിസിന് കഴിയുന്നില്ല.മാത്രമല്ല. പ്രതിയെ കണ്ട് എത്തേണ്ട ഉത്തരവാദിത്വം കൂടി നാട്ടുകാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്.സ്റ്റേഷനിൽ  നൽകുന്ന പരാതി വാങ്ങി വെക്കുന്നതല്ലാതെ കേസ് രജിസ്റ്റർ ചെയ്യാനോ കൃത്യമായി കൈപറ്റ് രസീത് കൊടുക്കാനോ തുടരന്വേഷണം നടത്തി പ്രതികളെ പിടിക്കാനോ  പൊലീസ് തയ്യാറാകുന്നില്ല. സാമുഹ്യ വിരുദ്ധരുടെ ശല്യം കാണിച്ച് പരാതിപെട്ടാലും ഇത് തന്നെയാണ് അവസ്ഥ. തീക്കോയി ഞണ്ട് കല്ല് ഭാഗത്ത് രാത്രി സമയങ്ങളിൽ വീടിൻ്റെ പരിസരത്ത് കൂടി കറങ്ങി നടക്കുന്ന  യുവാവിനെ നാട്ടുകാരാണ് പിടിച്ച് പൊലിസിന് കൈമാറിയത്. പകൽ സമയങ്ങളിൽ പോലുംവ്യാപാര സ്ഥാപനങ്ങളിലെതട്ടിപ്പ് ദൈനം ദിനം വാർത്തയാണ്. ഉടമയില്ലാത്ത സമയത്ത് പരിചയം നടിച്ച് എത്തി ജീവനക്കാരിൽ നിന്നും പണം അപഹരിക്കുന്ന തട്ടിപ്പ് ഏറെ കാലമായി  നടക്കുന്നുണ്ട്. കോഴി കടകളിലും പലചരക്ക് കടകളിലും എത്തി കൂടുതൽ സാധനങ്ങൾ ഓഡർ ചെയ്തിട്ട് തൊട്ടടുത്ത സ്ഥാപനത്തിൽ കൊടുക്കാനാണന്ന് പറഞ്ഞ് ആയിരവും രണ്ടായിരവും ഒക്കെ വാങ്ങി മുങ്ങുന്ന വിരുതൻമാരും ഇതിനിടയിലുണ്ട്. തട്ടിപ്പുകാരെ കണ്ടുപിടിക്കുന്ന വിഷയത്തിൽ പൊലീസ് അൽപം കൂടി ജാഗ്രത പാലിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw  

പ്രാദേശികം

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ.എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന.ഇന്ന് വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു.ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

പ്രാദേശികം

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ടകാരൻ

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ട കാരൻ, ദുബായിൽ ഐടി മേഖലയിൽ ബിസിനസ് ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശി ജാസിം ആണ് ഓഗസ്റ് 20 ആം തിയതി ദുബായിൽ നിന്നും പുറപ്പെട്ടത്, സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആൾ ആണ് ജാസിം, ഒരു വർഷക്കാലമായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പൂർത്തിയാക്കുവാൻ പോകുന്നത്, ഈരാറ്റുപേട്ട UAE അസോസിയേഷന്റെ മെമ്പർ കൂടെ ആണ് അദ്ദേഹം. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

പ്രാദേശികം

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി .

ഈരാറ്റുപേട്ട : വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി . സെൻട്രൽ ജംഗ്ഷനിൽ ഒരുക്കിയ തട്ടുകടയിൽ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ തട്ടുകട സംഘടിപ്പിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസിസ്റ്റ് സെക്രട്ടറി പി എസ് സുനിൽ, പി എസ് ബാബു, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ

ഈരാറ്റുപേട്ട;വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും , ചുമട് ചുമന്നും ലഭിച്ച5,14,261 രുപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാറിന് കൈമാറി

പ്രാദേശികം

അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ

ഈരാറ്റുപേട്ട: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വളരെ കാര്യക്ഷമമായി നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു . പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി. തുടർന്ന് സ്കൂൾ അസംബ്ലിയിൽ ഫലപ്രഖ്യാപനം നടത്തുകയുംവിജയികളായ മുഹമ്മദ് സനാൻ , ദിയ.കെ. ഷെഫീക്ക് എന്നീ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച് കുട്ടികൾക്ക് ഏറ്റവും നല്ല ബോധ്യങ്ങൾ നല്കാൻ ഇതിലൂടെ സാധിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട - ചേറ്റുതോട് റൂട്ടിലോടുന്ന സെൻ്റ് ജോസഫ് ബസ് പ്രൈവറ്റ് ബസ്റ്റാൻ്റിനു മുന്നിലെ കടയിലേക്ക് പാഞ്ഞു കയറി. ഭാഗ്യത്തിന് ആളുകളില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. ബ്രേക്ക് പൊട്ടിയതാണ് അപകടകാരണം 

പ്രാദേശികം

പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു.   പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന്  പൂഞ്ഞാർ വിജയൻ സംവിധാനം ചെയ്ത് സുവിൻദാസ് ആലപിച്ച കവിതയുടെ ദൃശ്യാവിഷ്കാരവും സാംസ്കാരിക കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കാര്യപരിപാടി: 25-8-2024 (ഞായർ) 4.30pm-:പഞ്ചാരിമേളം ( പൂഞ്ഞാർ രാധാകൃഷ്ണൻ ആൻഡ് പാർട്ടി )5pm :പൊതുയോഗം. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പൊതുയോഗം പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രമേഷ്ബി വെട്ടിമറ്റം സ്വാഗതം പറയും വിഷ്ണുപ്രിയ പൂഞ്ഞാർ എഴുതിയ ‘താഴ്ന്നു പറക്കാത്ത പക്ഷി ‘എന്ന കൃതിയുടെ പുസ്തകപ്രകാശനം പ്രശസ്ത കവി . കരിവെള്ളൂർ മുരളി (സെക്രട്ടറി- കേരളസംഗീത നാടക അക്കാദമി) നിർവ്വഹിക്കും. പുസ്തകം  കരിവെള്ളൂർ മുരളിയിൽനിന്ന്  കെ ആർ പ്രമോദ് (മുൻ അസിസ്റ്റന്റ് എഡിറ്റർ മംഗളം) ഏറ്റുവാങ്ങുകയും കൃതി പരിചയപെടുത്തുകയും ചെയ്യും. പുസ്തക കവർ ഡിസൈൻ ചെയ്തിരിക്കുന്നത് ഷാഫി മുഹമ്മദ് റാവുത്തർ ആണ്. വിശിഷ്ട വ്യക്തികൾക്ക്  ഗീതാ നോബിൾ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) പൂഞ്ഞാറിന്റെ ആദരം സമർപ്പിക്കും. അഡ്വക്കറ്റ് N. ചന്ദ്രബാബു ( സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ കോട്ടയം),  R പ്രസന്നൻ ( ജില്ലാ സെക്രട്ടറി- പ കസ ), ബി.ശശികുമാർ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം),  റോയി ഫ്രാൻസിസ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ മീനച്ചിൽ), അശോക വർമ്മ രാജ (ട്രസ്റ്റ് ജനറൽ സെക്രട്ടറി എടിഎം വായനശാല) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. മറുപടി പ്രഭാഷണം  വിഷ്ണുപ്രിയ പൂഞ്ഞാർ നടത്തും.വി കെ ഗംഗാധരൻ (സെക്രട്ടറി എടിഎം വായനശാല) നന്ദി പറയും. വൈകിട്ട് 6 മണിക്ക് സോപാനസംഗീതം: അജയ് കൃഷ്ണൻ, ഗസൽ : ദീപക് അനന്തറാവു, തുടർന്ന് കാവ്യാലാപനം, ഉദ്ഘാടനം:ശ്രീ.നാരായണൻ കാരനാട്ട്,രേണുകസതീഷ്കുമാർ, അംബരീഷ് ജി. വാസു 4.സാമജ കൃഷ്ണ, സലിം കളത്തിപ്പടി,മെഹറുന്നീസ എച്ച്, ലാലി കുര്യൻ ,ജോയി തെക്കേടം.