വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്ററർ. ജോസ് കെ മാണി എംപിയുടെ ജൂബിലി സമ്മാനം.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി  റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.  ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട എംപി ആൻ്റൊ ആൻ്റണി, കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, മുൻ എം എൽ എ  പി.സി ജോർജ് ഇരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ, അലൂംമിനി അസോസിയേഷൻ പ്രസിഡൻ്റ് റ്റി. റ്റി മൈക്കിൾ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രാദേശികം

എം ഇ എസ് കോളജിൽ അദ്ധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ അദ്ധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദിനെ പൊന്നാടയണിയിച്ച് പരിപാടികൾക്ക് തുടക്കമിട്ടു. പ്രിയപ്പെട്ട അദ്ധ്യാപകർക്കുള്ള കത്തെഴുത്ത്, മധുരവിതരണം, അധ്യാപകർക്ക് ആശംസകാർഡുകൾ വിതരണം ചെയ്യൽ , അദ്ധ്യാപകർക്കായി വിദ്യാർത്ഥികളുടെ ക്ലാസ് എന്നീ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അദ്ധ്യാപകദിന സന്ദേശം നൽകി. എൻ.എസ് എസ് യൂണിറ്റ് ദിനാചരണത്തിന് നേതൃത്വം നൽകി.

പ്രാദേശികം

വക്കഫ് നിയമ ഭേദഗതിക്കെതിരെ ഇ മെയിൽ പരാതി

കേരളാമുസ്ലിംജമാഅത്ത് ഫെഡറേഷൻറെ അഭിമുഖ്യത്തിൽ,വക്കഫ് നിയമ ഭേദഗതിക്കെതിരെ ജെ.പി.സി.യ്ക്ക്ഇ മെയിൽ പരാതി നൽകുന്നതിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നൈനാർ മസ്ജിദ് അങ്കണത്തിൽ പൂഞ്ഞാർ എം.എൽ.എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കുന്നു. . പ്രസിഡൻറ് മുഹമ്മദ്സക്കീർ ,ഇമാം അഷറഫ്കൗസരി,അബ്ദുൽവഹാബ്,ഫൈസൽവെട്ടിയാംപ്ലാക്കൽ,പി.റ്റി.ബഷീർ . കെ.ഐ.നൗഷാദ്, ഹാരിസ് വാഴമറ്റം എന്നിവർ സമീപം

പ്രാദേശികം

.ഗൈഡൻസിൽ അധ്യാപക ദിനാചാരണം

പൂഞ്ഞാർ.ദേശീയ അധ്യാപക ദിനാചരണം ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു.സ്കൂളിലെത്തിയ അധ്യാപകരെ വിദ്യാർത്ഥികൾ പൂച്ചെണ്ടും മധുരവും നൽകി സ്വീകരിച്ചു.മുൻ പ്രധാന അധ്യാപകൻ ജോൺസൺ ജോസഫിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക ദിന സമ്മേളനത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു ജോൺസൺ ജോസഫ് അധ്യാപക ദിന സന്ദേശം നൽകി പ്രിൻസിപ്പാൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു. കെ.പി ഷെഫീഖ്,കെ.എം അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി അൻസാരി, കെ.എ സഹലത്ത്,സിജി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ഗുരു സ്മേരം   അധ്യാപക ദിനാചരണം

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫ്ൻ്റെ ആഭിമുഖ്യത്തിൽ ഗുരു സ്മേരം എന്ന പേരിൽ അധ്യാപകദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം പി ലീന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈ അധ്യയനവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന റ്റി കെ ഷമീമ ,ഡോക്ടർ കെ എം മഞ്ജു എന്നീ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് സ്കൂൾ ലീഡർ, സാഫ് പ്രതിനിധി എന്നിവർ ആദരിച്ചു .വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക ആശംസ കാർഡുകൾ അധ്യാപകർക്ക് നൽകി അവർ സ്നേഹാദരങ്ങൾ പങ്കുവച്ചു അധ്യാപകരായ മുഹമ്മദ് ലൈസൽ, സി എച്ച് മാഹിൻ , പി എസ് റമീസ് ,സ്റ്റാഫ് സെക്രട്ടറി കെ എം റസിയ കെഎം സുമി ,എഫ് മൈമൂന തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു.

ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക്  തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  മുൻ എം എൽ എ പിസി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ,  കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കോളേജ് മുൻ പ്രിൻസിപ്പൽ ഡോറെജി വർഗ്ഗീസ്സ് മേക്കാടൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ റ്റിറ്റി മൈക്കിൾതുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കർമ്മപരിപാടികൾക്കാണ് കോളേജ് തുടക്കം കുറിച്ചത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ,ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ ദേശീയ സെമിനാറുകൾ, വനിതാ ശാക്തികരണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

പ്രാദേശികം

കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കുക -വെൽഫെയർ പാർട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിലൂടെ ആർ.എസ്.എസും മുഖ്യമന്ത്രിയുടെ ഓഫീസിലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകളാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി. കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എം.എൽ.എയുടെ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുരിക്കൾ നഗറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഷാഫി, മണ്ഡലം പ്രസിഡന്റ് ഫിർദൗസ് റഷീദ്, മുനിസിപ്പൽ പ്രസിഡന്റ് ഷഹീർ കരുണ, സെക്രട്ടറി യൂസുഫ് ഹിബ തുടങ്ങിയവർ നേതൃത്വം നൽകി.   

പ്രാദേശികം

അരുവിത്തുറ കോളേജിൽ അദ്ധ്യാപകദിനാചരണം.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും പൊളിറ്റിക്കസ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോറെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു.  കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം അസോസിയേഷൻ ഭാരവാഹികളായ ജോപ്പു ഷിബിൻ, ആര്യാമോൾ രാജൻ എന്നിവരും സംസാരിച്ചു.