വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിൽ അന്തർദേശീയ ശാസ്ത്ര സെമിനാറും പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ,ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല  പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.മോളിക്യൂളർ മെഡിസിനും മരുന്ന് രൂപകൽപ്പനയും: രാസ ശാസ്ത്രത്തിൻ്റെ പുതിയ അതിരുകൾഎന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ  സി എസ് ഐ ആർ -എൻ ഐ ഐ എസ് ടിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജുബി ജോൺ ഉദ്ഘാടനം ചെയ്തു.   വൈറസുകൾ, രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലുറൈനിലെ  പോസ്റ്റ്‌ഡോക്ടറൽ ഗവേഷക ഡോ. ഹരിത ഫലപ്രദമായ ഔഷധ നിർമ്മാണത്തിനായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടേയും മെഷീൻ ലേണിംഗിൻ്റെയും സമന്വയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും രസതന്ത്രവും സംയോജിപ്പിച്ച് മരുന്ന് വികസനം  മെച്ചപ്പെടുത്താമെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നിഹിത ലിൻസൺ തുടങ്ങിയവർ സംസാരിച്ചു. കെംസ്പയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ നോസിസ് സ്സ് 2.0” എന്ന പേരിൽ അഖില കേരള പേപ്പർ അവതരണ മത്സരവും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള യു.ജി., പി.ജി. വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.നോസിസ് 2.0 പേപ്പർ അവതരണ മത്സരത്തിൽ പാലാ അൽഫോൻസാ കോളേജിലെ നന്ദന ദിനേശ്, ഗോപിക പി വി എന്നിവർ ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ് ബി കോളേജിലെ ജുവൽ ബെന്നി തോമസ്, ആഞ്ജലീന ടെസ്സ മരിയ എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രാദേശികം

ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ .

ഈരാറ്റുപേട്ട :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു.   അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച്  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു  ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ്  സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന 9 പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവുംഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർത്ഥികൾ ടെലസ്കോപ്പിലൂടെ കണ്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ . പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിനൊപ്പം ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും  ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനംഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.

പ്രാദേശികം

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് ജോസഫ്, ബിജെപി മണ്ഡലം പ്രസിഡണ്ട് പി വി ലാലി, പയസ് കവിളoമ്മാക്കൽ (കേരള കോൺഗ്രസ്) വാർഡ് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, ജിലു സജി, ലീന ജോസഫ്, സോളി സണ്ണി, ജയറാണി തോമസുകുട്ടി , ഓമന ഗോപാലൻ, കെ കെ പരിക്കൊച്ച് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. തഹസിൽദാർ ലാൻഡ് റവന്യൂ ഓഫീസർ സീമ ജോസഫ് കൃതജ്ഞത അറിയിച്ചു

പ്രാദേശികം

മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്.

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ  ജേക്കബ് ജോസഫ് അർഹനായി.സംസ്ഥാന സർക്കാർ കായിക  പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ്  ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.  2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്. 2001 മുതൽ 2009 വരെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിനി  എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്. താൻ പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ  നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളി യിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പ്രൈം വോളി സീസൺ -4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം ജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാനേജർ വെരി റവ. ഫാ മാത്യു ചന്ദ്രൻക്കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്.വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.  

പ്രാദേശികം

പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയ്ക്ക് തുടക്കമായി.  വേൽക്കാലം ശക്തമാവുന്നതോടെ ജലാശയങ്ങളും തണ്ണീർ തടങ്ങളും  വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പറവകൾക്ക് ആശ്വാസമേകാൻ സ്കൂൾ ക്യാമ്പസിന്റെ വിവിധ ഇടങ്ങളിൽ പറവകൾക്കായി തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വേനൽക്കാലങ്ങളിൽ ഈ പദ്ധതി നടപ്പാക്കി വരുന്നു. കേഡറ്റുകളോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, ഷമീന ഫാസിൽ എന്നിവർ നേതൃത്വം നൽകി

പ്രാദേശികം

വലിയ നോമ്പിലെ ആദ്യ വെള്ളിയിൽ വല്യച്ഛൻ മല ചവുട്ടി ആയിരങ്ങൾ

അരുവിത്തുറ ദേവാലയത്തിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു. വടവാതൂർ സെന്റ്. തോമസ് അപ്പസ്‌റ്റോലിക് സെമിനാരിയിലെ പ്രഫസർ ഫാ. തോമസ് വടക്കേൽ പീഡാനുഭവസന്ദേശം നൽകി. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഗോഡ്‌സൺ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ, ഡി. ബ്ലെസ്സിൻ ഓ.സി സി എന്നിവർ നേതൃത്വം നൽകി. മലക്കയറ്റത്തിൽ വിശ്വാസികളും സന്ന്യസ്തരും, കുട്ടികളും ഉൾപ്പടെ ധാരാളംപേർ പങ്കെടുത്തു.

പ്രാദേശികം

ബജറ്റുകൾ ദരിദ്രരോട് പക്ഷം ചേരുന്നതാകണം. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ .

ഈരാറ്റുപേട്ട : ബജറ്റുകൾ രാജ്യത്തെ ദരിദ്രനാരായണൻമാരുടെ കണ്ണീരൊപ്പുന്നതാകണം. മൂലധന താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റിൻ കുളത്തുങ്കൽ പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിച്ചു എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ. മാത്യു ചന്ദ്രൻകുന്നേൽഅധ്യക്ഷത വഹിച്ചു. ബജറ്റുകൾ ഗവൺമെന്റുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ധേഹം പറഞ്ഞു.രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല.ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി പ്രോഗ്രാം കോഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് .സി . ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഒരു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്.200 ഓളം വിദ്യാർത്ഥികൾ സംവാദ സദസ്സിൽ സന്നിഹിതരായിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കായി സ്കൂൾ മാനേജ്മെൻറ് എല്ലാവർഷവും ഒരുക്കുന്ന സ്നേഹവിരുന്ന് "ജുദായി ശാം" ഇത്തവണയും ശ്രദ്ധേയമായി.ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ വി പി നാസർ സമ്മേളനം ഉദ്ഘാടനം  ചെയ്തു. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അൻസാരി സ്വാഗതവും, ഡയമണ്ട് ജൂബിലി കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ മുഹമ്മദ് മുഖ്യപ്രഭാഷണവും  നടത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും വിരമിച്ച ഫെലിക്സാമ്മ  ചാക്കോ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വിരമിച്ച മുഹമ്മദ് ലൈസൽ,  ലാബ് അസിസ്റ്റൻറ് സുൽഫത്ത് പി.എ എന്നിവർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ്  ട്രഷറർ എം എസ് കൊച്ചുമുഹമ്മദ്, ബോർഡ് അംഗം എം എ റഹീം, ട്രസ്റ്റ് സെക്രട്ടറി പി കെ കൊച്ചുമുഹമ്മദ് എന്നിവർ നിർവഹിച്ചു. മുസ്‌ലിം ഗേൾസ് കുടുംബാംഗങ്ങളുടെ ഉപഹാരം മാനേജർ എം കെ അൻസാരി സമ്മാനിച്ചു. ഈരിറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത മറ്റ കൊമ്പനാൽ കുടുംബാംഗവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ട്രഷററുമായ എം എസ് കൊച്ചുമുഹമ്മദിനുള്ള  ഉപഹാര സമർപ്പണം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ വിപി നാസർ നിർവഹിച്ചു. സഹ അധ്യാപകരും  പൂർവ വിദ്യാർത്ഥിനികളും റിട്ടയർ ചെയ്യുന്നവരെ ഓർമിച്ചു കൊണ്ടുള്ള വീഡിയോ സദസ്സിന് ദൃശ്യനുഭവവുമായി. വിദ്യാർഥിനികളായ അൻഹ സുൽത്താന, മിൻഹാ സുൽത്താന എന്നിവർ ഗാനം ആലപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീമ നാസർ, വാർഡ് കൗൺസിലർ നസീറ ടീച്ചർ, പിടിഎ പ്രസിഡണ്ട് ലാലി വിപി എന്നിവർ ആശംസകൾ നേർന്നു.  ട്രസ്റ്റ് അംഗവും മുൻ അധ്യാപകനുമായ എം എഫ് അബ്ദുൽ ഖാദർ നന്ദി അർപ്പിച്ച ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ, പിടിഎ അംഗങ്ങൾ, വിരമിച്ച അധ്യാപകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.