വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുഴുവൻ അംഗൻവാടി കുട്ടികൾക്കും എം.എൽ.എ കുട നൽകുന്നു.

ഈരാറ്റുപേട്ട  :  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ   സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികളിലെയും കുട്ടികൾക്ക് കുടകൾ വിതരണം ചെയ്യുന്നു. ആകെ 258 അംഗൻവാടികളിലായി പഠിക്കുന്ന 1800 ഓളം കുട്ടികൾക്കാണ്  കുടകൾ വിതരണം ചെയ്യുന്നത്. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ,  പ്രത്യേകം ചടങ്ങുകൾ സംഘടിപ്പിച്ച് പഞ്ചായത്ത് തല ചടങ്ങുകളിൽ വച്ച് അംഗൻവാടി പ്രവർത്തകർ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ അംഗൻവാടിയിലെയും കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ കുടകൾ എം.എൽ.എയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങും. തുടർന്ന്  ഓരോ അംഗൻവാടികളിലും സംഘടിപ്പിക്കുന്ന ചടങ്ങിൽ  അതാത് വാർഡ് മെമ്പർമാർ കുട്ടികൾക്ക് കുട കൈമാറും. കുട വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം പതിനെട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും.  തുടർന്ന് അന്നേദിവസം 11 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളിലും, 12.15 ന് തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിലും, 2 മണിക്ക് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിലും, 3  മണിക്ക് ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിലും അതാത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ അംഗൻവാടികളിലെ കുട്ടികൾക്കുള്ള കുടകൾ  അംഗൻവാടി അധികൃതർക്ക് കൈമാറും. തുടർന്ന്  പത്തൊൻപതാം തീയതി   ശനിയാഴ്ച രാവിലെ 10 മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിലും,  11മണിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിലും, 12.15 ന് എരുമേലി റോട്ടറി ക്ലബ് ഹാളിലും, ഉച്ചകഴിഞ്ഞ്   2 മണിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിലും,  3 മണിക്ക് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിലും  പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രദേശത്തുള്ള അംഗൻവാടി കുട്ടികൾക്കുള്ള  കുടകൾ കൈമാറും.ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികൾ, വനിതാ- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ,സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

പ്രാദേശികം

അരുവിത്തുറ കോളജിൽ അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ "അന്താരാഷ്ട്ര ഭക്ഷ്യദിനാചരണം" സംഘടിപ്പിച്ചു. പാറയിൽ ഫുഡ് പ്രൊഡക്ട്സ് കോർപ്പറേറ്റ് ജനറൽ മാനേജരും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുര്യാച്ചൻ വി പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു,  കോളജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡൻ്റ്  അമരീഷ് സോമൻ  എന്നിവർ സംസാരിച്ചു. ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികളാണ് കോളജിൽ സംഘടിപ്പിച്ചത്. ക്വിസ്, ചിത്രരചന, ചെറുകഥ മത്സരങ്ങൾ കുട്ടികൾക്കായി നടത്തി. കൂടാതെ പാലാ മരിയസദനത്തിലേക്ക് കോളേജിലെ മുഴുവൻ വിദ്യർത്ഥികളിൽനിന്നായി ഭക്ഷ്യവസ്തുക്കൾ സംഭാവനയായി ശേഖരിച്ച് ഭക്ഷ്യദിനത്തോടനുബന്ധിച്ചു നൽകുന്നുമുണ്ട്.

പ്രാദേശികം

ഡിജിറ്റൽ പരിശീലന പരിപാടി നടത്തി.

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റിയിൽ നടപ്പാക്കി വരുന്ന കേരള സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ " ഡിജി കേരള" യുടെ ഭാഗമായി പൊതുജനങ്ങൾക്ക് നൽകി വരുന്ന  പരിശീലന പരിപാടിയിൽ എം ഇ എസ് കോളജിലെ എൻ.എസ് എസ് വോളണ്ടിയർമാർ പരിശീലകരായി. നടക്കൽ അറഫ മദ്രസയിൽ  നടന്ന പരിശീലന പരിപാടിയിലാണ് ഇവർ പങ്കെടുത്തത്. മൊബൈൽഫോണിലൂടെ യു.പി ഐ വഴി ഏങ്ങനെ പണമയക്കാം , ഇൻറർനെറ്റ് എങ്ങനെ ഉപയോഗിക്കാം, , വിവിധ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്നിവയിലാണ് പരിശീലനം നൽകിയത്. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് എൻ എസ് എസ് വളണ്ടിയർമാർക്ക് മുനിസിപ്പാലിറ്റി നേരത്തെ പരിശീലനം നൽകിയിരുന്നു.

പ്രാദേശികം

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ ഉത്ഘാടനം നടന്നു

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ ഉത്ഘാടനം നടന്നു പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു പൂഞ്ഞാർ എം എൽ എ അഡ്വ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം നിർവഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ സ്വാഗതം ആശംസിച്ചു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ  അനുപമ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രഴ്സിഡന്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങൾ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു അജി,വിഷ്ണു രാജ്, ഉഷ കുമാരി,ഷാന്റി തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുശീല മോഹൻ,വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസമ്മ സണ്ണി, കൂടാതെ, മെഡിക്കൽ ഓഫീസർ സോനു ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി മധുകുമാർ,ജോഷി മൂഴിയങ്കൽ, വി വി ജോസ് എന്നിവർ പങ്കെടുത്തു

പ്രാദേശികം

കാണ്മാനില്ല

ഫോട്ടോയിൽ കാണുന്ന ബൈജു (48) എന്ന വ്യക്തിയെ 14/10/2024 രാവിലെ മുതൽ കാണാതായിട്ടുള്ളതാണ്. ടി യനെ കുറിച്ച് എന്തേലും വിവരം കിട്ടുന്നവർ താഴെ ഉള്ള നമ്പറിൽ വിവരം അറിയിക്കുക. Erattupetta P S - 04822 272228 Ward Member - 9744176605 Arun - 9496322249

പ്രാദേശികം

കരുത്തു തെളിയിച്ച് അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട .ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു. 🌹എൽ.പി. ഓവറോൾ സെക്കന്റ് 🌹 മാർച്ച് പാസ്റ്റ് - ഓവറോൾ സെക്കന്റ് 🌹 എൽ.പി. മിനി ബോയ്സ് - ഓവറോൾ ഫസ്റ്റ് 🌹 എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ് 🌹 എൽ.പി. കിഡിസ് ഗേൾസ് -ഓവറോൾ സെക്കന്റ് ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്. നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ  ബിജുമോൻ മാത്യു അഭിനന്ദിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ഊരുകൂട്ടം ചേർന്നു

ഈരാറ്റുപേട്ട .നഗരസഭയുടെ കീഴിൽ ഒമ്പത് കുടുംബങ്ങൾ ആണ് നിലവിൽ എസ്. ടിവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ട ഫണ്ട്‌ വിഹിതം നാൾ ഇതു വരെയും നഗരസഭക്ക്‌ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നഗരസഭ തനത് വരുമാനത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റുകളിലൂടെ ഒമ്പത് കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി ഇന്ന് ചേർന്ന ഊരുകൂട്ടത്തിൽ തീരുമാനമായി . ഈ ഒമ്പത് കുടുംബങ്ങളുടെയും കൃത്യമായ ഡാറ്റാ കളക്ട് ചെയ്ത് നഗരസഭക്ക് സമർപ്പിക്കുന്നതിന് എസ്. ടിപ്രോമോട്ടർ സുരമ്യയെ ചുമതല പെടുത്തുകയും ഊര് മൂപ്പത്തിയായ സൂസമ്മ ജോസഫിനു ഈ ഒൻപത് കുടുംബങ്ങളുടെയും കൃത്യമായ കോർഡിനേഷനിലൂടെ ഇവരുടെ വിവരങ്ങൾ ധരിപ്പിക്കുവാനും നിർദ്ദേശിച്ചു . യോഗത്തിൽ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.  .

പ്രാദേശികം

സാമ്പത്തിക സാക്ഷരത' അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന "അർത്ഥ നിർമ്മിതി' ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ  ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ മേധാവി  ഡെന്നി അലക്സ്,  അലക്സ് കുര്യൻ, ടോണി ജോർജ് ,  തുടങ്ങിയവർ പങ്കെടുത്തു.