വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലായിലും സ്റ്റേഷൻ വേണം; ശബരി റെയിൽ പദ്ധതിയിൽ പാലാ ന​ഗരത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ

പാലാ: രണ്ട് പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മന്ദീഭവിപ്പിച്ച ശബരി റെയിൽ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പുനർജന്മം ലഭിക്കുന്ന സാഹചര്യത്തിൽ വളരുന്ന പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റി സാദ്ധ്യമാക്കുന്നതിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിൽ പ്രാദേശിക സമിതി കൺവീനർ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.ന്യൂഡൽഹിയിൽ മുഖ്യമന്ത്രി കേന്ദ്ര റയിൽ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മരവിപ്പിച്ചിരുന്ന ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നത് തീരുമാനമായത്.തുടക്കത്തിലെ അലൈൻമെൻ്റ് പ്രകാരം പാലാ നഗരപ്രദേശത്ത് റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നടന്ന ഏരിയൽ സർവ്വേ പ്രകാരം നഗരത്തിൽ നിന്നും വളരെ അകലെ ഗതാഗത സൗകര്യങ്ങൾ പരിമിതമായതും ചെന്നെത്തുവാൻ കൂടുതൽ സമയം എടുക്കേണ്ടി വരികയും ചെയ്യുന്ന പ്രദേശമായ മേലമ്പാറ വഴി യാക്കി മാറ്റുകയാണ് ഉണ്ടായത്.ഇപ്രകാരം മേലമ്പാറ സ്റ്റേഷൻ ഉണ്ടായാൽ അത് ഒരു ഏറ്റുമാനൂർ, പിറവം റോഡ് സ്റ്റേഷൻ കൾ പോലെ നിർജ്ജീവ അവസ്ഥയിലാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ന്യരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഏപ്പോഴും ലഭ്യമായതിനാൽഏറ്റുമാനൂർ സ്വദേശികൾ പോലും കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.പാലാ നഗരത്തിൻ്റെ ഭാവി വളർച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വാണിജ്യ മുന്നേറ്റത്തിനുംറെയിൽ കണക്ടിവിറ്റി അനിവാര്യമാണ്. നിലവിലെ സർവ്വേ പ്രകാരം പാലായ്ക്ക് അടുത്ത സ്റ്റേഷൻ സൗകര്യം രാമപുരം എന്ന് പേർ ഇട്ടിരിക്കുന്ന തൊടുപുഴ റോഡിനോട് ചേർന്നു വരുന്ന പിഴക് സ്റ്റേഷനാണ്. 'റെയിൽവേ ചട്ടം അനുസരിച്ച് 10 കിമീ അകലത്തിലാണ് സ്റ്റേഷനുകൾ നിശ്ചയിക്കുക. ഗ്രാമീണ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ മാത്രമാണ് നിർത്തുക എക്സ്പ്രസ് വണ്ടികൾക്ക് സ്റ്റോപ്പ് ഉണ്ടാവില്ല.പിഴക് വരെ കല്ലിട്ട് വർഷങ്ങൾ മുന്നേ അതിർ തിരിച്ചിരുന്നു. ബാക്കി മേഖലയിൽ കടനാട്, കരൂർ പഞ്ചായത്ത് മേഖലയിൽ ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് കല്ലിടീൽ നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. തൊടുപുഴ റോഡിലെ അന്തീനാട് നിന്നും മേലമ്പാറയിലേക്കാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. ഭൂമി ഏറ്റെടുക്കലിനായി പാലാ സിവിൽ സ്റ്റേഷനിൽ പ്രത്യേക തഹസിൽദാർ ഓഫീസും പ്രത്യേകം അനുവദിച്ച് പ്രവർത്തിച്ചിരുന്നു. രാജ്യത്ത് ലഭ്യമായ ഏറ്റവും യാത്രാ നിരക്ക് കുറഞ്ഞ ഗതാഗത മാർഗ്ഗം കൂടിയാണ് റെയിൽ യാത്രാ സൗകര്യം.കോട്ടയത്തുനിന്നും ബാംഗ്ലരുവിലേയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ മാത്രമെ ഇപ്പോഴും നിരക്കുള്ളൂ.എറണാകുളത്തുനിന്നും ചെങ്ങനാശ്ശേരി വരെ മെമു വിൽ യാത്ര ചെയ്യുവാൻ 20 രൂപ മാത്രമാണ് നിരക്ക്.ദിവസേന യാത്ര ചെയ്യുന്നവർക്ക് സീസ്സൺ ടിക്കറ്റിലൂടെ നാലിൽ ഒന്ന് നിരക്ക് മാത്രമെ നൽകേണ്ടതുള്ളൂ.വാഹന പെരുപ്പം മൂലം റോഡ് ഗതാഗതം വളരെ സങ്കീർണ്ണമാകുന്ന ഈ കാലഘട്ടത്തിൽ റെയിൽ യാത്രാ സൗകര്യം പട്ടണ മേഖലയിൽ അത്യന്താപേക്ഷിതമാണ്‌.കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ -പാലാ റെയിൽ കണക്ടിവിറ്റി അംഗീകരിച്ചിട്ടുള്ളതുമാണ്. രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെ വന്നതാണ് നഗരവളർച്ചയ്ക്ക് ഉതകുന്ന റെയിൽ കണക്ടിവിറ്റി സ്വകര്യങ്ങൾ ലഭിക്കാതെ ഇന്നും ഇവിടം തുടരുന്നതെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു. റയിൽ കണക്ടിവിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ അത് ഭാവിതലമുറയ്ക്ക് വലിയ നഷ്ടമാകും വരുത്തി വയ്ക്കപ്പെടുക. കേന്ദ്ര തീരുമാനത്തോടെ അളന്ന് തിരിച്ച് കല്ലിട്ട ഭൂഉടമകളുടെ കാത്തിരിപ്പിന് വിരാമമാകും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.കഴിഞ്ഞ 20 വർഷമായി ഈ ഭൂമിയിൽ ദ്വീർഘകാല വിളകൾ കൃഷി ചെയ്യുവാനോ, ഭൂമി വിൽക്കുവാനോ ഈടു നൽകി വായ്പ എടുക്കുവാനോ വീട് പുതിക്കി പണിയുന്നതിനോ കഴിയാത്ത സ്ഥിതിയിലായിരുന്നു. പാലാക്കാർക്ക് അതിവേഗ ട്രയിനുകളിൽ പാലായിൽ നിന്നും യാത്ര സാദ്ധ്യമോ

കോട്ടയം

ബാങ്ക് ബോര്‍ഡ് അംഗങ്ങളും യുഡിഎഫ് തല്പരകക്ഷികളും ചേര്‍ന്ന് കോടിക്കണക്കിന് രൂപ കട്ട് മാറ്റിയ പൂഞ്ഞാര്‍ സര്‍വീസ് സഹകരണബാങ്കില്‍ അടിയന്തരമായി ഇലക്ഷന്‍ നടത്തുക. എംജി ശേഖരന്‍

പൂഞ്ഞാർ: ബാങ്ക് ഭരണാധികാരികളും യു.ഡി.എഫ് നേതാക്കന്മാരും ജീവനക്കാരും ചേർന്ന് ഏഴ് വർഷങ്ങൾക്കു മുമ്പ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ. നിക്ഷേപകരുടെ പണം കട്ട് മാറ്റി കൊണ്ടുപോയതാണ്. പണം ലഭിക്കേണ്ടവർ ഇന്നും നിസ്സഹായരായി പെരുവഴിയിൽ നിൽക്കുന്നു. സഹകരണ ബാങ്കുകളിൽ ജനങ്ങൾ വിശ്വസിച്ചിട്ട പണം തട്ടിപ്പ് നടത്തിയും ഇഷ്ടക്കാരായ അനർഹർക്ക് പരിധിവിട്ട് വായ്പ കൊടുത്ത് ബാങ്ക് തകർക്കുകയും ചെയ്ത കുറ്റവാളികളായ കള്ളന്മാരെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടി വിറ്റ് ജനങ്ങളുടെ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാത്തത് ആരാണ് തടസ്സമെന്ന് അധികാരികൾ ഉത്തരം പറയണം. മൂന്നിലവ് സഹകരണ ബാങ്കിലെ എൽ.ഡി.എഫ് ഭരണസമിതി എടുത്ത നടപടികൾ എങ്കിലും പൂഞ്ഞാറിൽ എടുക്കാൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. കർശന നടപടികൾ കള്ളന്മാരായ കുറ്റവാളികൾക്കെതിരെ സ്വീകരിച്ചേ പറ്റൂ. ജനങ്ങൾ സത്യങ്ങളും കള്ളന്മാരെയും തിരിച്ചറിയട്ടെ. മാന്യന്മാരുടെ മുഖംമൂടി മാറ്റി ജനങ്ങളെ കാണിക്കണം -എം.ജി. ശേഖരൻ ആവശ്യപ്പെട്ടു.

കോട്ടയം

കൂടെയുണ്ട് കരുത്തേകാൻ... ഹയർ സെക്കന്ററി അധ്യാപക പരിശീലനം തുടങ്ങി

കാളകെട്ടി :കേരള സർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കന്ററി വിഭാഗം ദ്വി-ദിന അധ്യാപക പരിശീലനം "കൂടെയുണ്ട് കരുത്തേകാൻ "ജില്ലാ തല ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സഹാനുഭൂതിയുടെയും സർഗ്ഗാത്മകതയുടെയും വഴിയിൽ തിരിച്ചു വരണം എന്നു പറഞ്ഞു.10 - 11 തിയതികളിലാണ് പരിശീലനം.നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ, രാഹുൽ ആർ,പദ്ധതി വിശദീകരണം നടത്തി.കാളകെട്ടി എ എം എച്ച് എസ് എസ്  പ്രിൻസിപ്പാൾ ,ഡോ. ബിനോയ് എം ജേക്കബ് അധ്യക്ഷത വഹിച്ചു.കാളകെട്ടി എ എം എച്ച് എസ് എസ് മാനേജർ, റവ. ഫാ., ആൻറ്റണി മണിയങ്ങാട്ട്അനുഗ്രഹ പ്രഭാഷണം നടത്തി.കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ,ജില്ലാ കോർഡിനേറ്റർ,ജ്യോതിഷ് കുമാർ ബി.,എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ, ബിനോ കെ തോമസ്,വിദ്യാഭ്യാസ ജില്ലാ  കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ കൺവീനർ,സോണി ജോസഫ്, എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

ഈരാറ്റുപേട്ട KSRTC ഡിപ്പോയിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന കൈപ്പള്ളി.അടിവാരം തലനാട്. ചേന്നാട് വെള്ളികുളം ട്രിപ്പുകൾ പുനരാരംഭിക്കണം :എം ജി ശേഖരൻ

ഈരാറ്റുപേട്ട:കേരളത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയ കെഎസ്ആർടിസി മുമ്പ് വരുമാനത്തിൽ മുൻനിരയിൽ നിന്നിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര ബസ്സുകൾ പൂർണമായും പുനരാരംഭിച് ജനങ്ങളെ സഹായിക്കണം. മലയോര മേഖലകളിലെ തൊഴിലാളികൾക്ക് അടക്കം യാത്രക്കാർക്ക് സഹായമായി മുമ്പ് ഉണ്ടായിരുന്ന സ്റ്റേബസുകൾ അടിയന്തരമായി പുനരാരംഭിച്ചുo ജനങ്ങളെ സഹായിക്കുന്നതിന് വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും അധികാരികളും ഇടപെട്ട് ഉത്തരവ് ഇറക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എംജി ശേഖരൻ (സിപിഐ) 

കോട്ടയം

മീനടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ ബോഡി കണ്ടെത്തി

കോട്ടയം: മീനടത്തു നിന്നും കഴിഞ്ഞദിവസം കാണാതായ ആളുടെ ബോഡി 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന്‌ കണ്ടെടുത്തു

കോട്ടയം

മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തീപിടുത്തം. സംഭവത്തിൽ ഒരാൾ പിടിയിലായി

മുണ്ടക്കയം. ടൗണിൽ പഞ്ചായത്തു വക വ്യാപാര സ്ഥാപനത്തിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന വലിയ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ സംശയാസ്പദമായി ഒരാൾ കസ്റ്റഡിയിലായി.. ടൗണിൽ കുറച്ച് ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെ എടുത്തിരിക്കുന്നത്. കെട്ടിടത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. സംഭവസ്ഥലത്ത് സമയത്ത് ഇയാളെ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഇയാളാണോ എന്നറിയാൻ പോലീസ് ചോദ്യം ചെയ്തു വരികയാണ്.  വൈദ്യുത കണക്ഷൻ ഇല്ലാത്തതിനാൽ തീ പിടുത്തം മനുഷ്യ നിർമിതിയെന്ന സംശയത്തിനൊടുവിലാണ് ഒരാൾ പിടിയിലായിരിക്കുന്നത്.   മുണ്ടക്കയം - എരുമേലി റോഡിൽ കോസ് വെ ജങ്ങ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ ഹരിത കർമ്മ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലാണ് തീപിടുത്തം ഉണ്ടായത്. പൊട്ടി തെറിക്കുന്ന ശബ്ദത്തോടെയാണ് തീപിടുത്തം .  നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയത്തിലാണ് തീപിടുത്തം. നാട്ടുകാർ തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളി പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷ സേന എത്തി ദീർഘ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് കെടുത്താൻ കഴിഞ്ഞത്.

കോട്ടയം

ഭാര്യയെ യാത്രയാക്കി മണിക്കൂറുകൾക്കുളിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു..

ഉഴവൂർ ടൗണിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. .വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണ് മരിച്ചത്. വിദേശത്തേക്ക് പോയ ഭാര്യയെ വിമാനത്താവളത്തിൽ ആക്കി തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഉഴവൂരിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് അപകടം നടന്നത്. ഉടൻ നാട്ടുകാർ ഉഴവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. പ്രവാസിയായ അരുൺ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. സംസ്കാരം നാളെ ചൊവ്വ (10-6-2025) 2 ന് വന്ദേമാതരത്തുള്ള വീട്ടുവളപ്പിൽ.

കോട്ടയം

പാലാ - തൊടുപുഴ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം #kottayam #pala #keralapolice

പാലാ - തൊടുപുഴ റോഡിൽ പിഴകിൽ രാത്രി ഉണ്ടായ വാഹനാപകടത്തെ തുടർന്ന് താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി ഇടമണ്ണിൽ സാബുവിന്റെ മകൻ സജിത്ത് മരണമടഞ്ഞു. പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22 ) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.