വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം: നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ലെഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്സേന ആശങ്ക അറിയിച്ചു. ഡൽഹിയിൽ തുടർച്ചയായി 12 ദിവസം രണ്ടായിരത്തിലധികം കൊവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് വിനയ്‌കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

ഇൻഡ്യ

'സൗജന്യമായി ജനങ്ങൾക്ക് വിദ്യാഭ്യാസവും വൈദ്യസഹായവും കൊടുക്കു... ദാരിദ്ര്യം പൂർണമായും തുടച്ചുമാറ്റാൻ കഴിയും’: അരവിന്ദ് കെജ്രിവാൾ

ഡൽഹി: ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും ദാരിദ്ര്യം പൂർണമായും തുടച്ചു മാറ്റാനുള്ള കഴിവുണ്ടെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തലസ്ഥാന നഗരിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്കു മുമ്പ്, വോട്ടുകൾ സംഭരിക്കാനായി ജനങ്ങൾക്ക് സൗജന്യമായി പലതും നൽകുന്നവർ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ‘രേവഡി സമ്പ്രദായം’ എന്നാണ് ഒരു മധുരപലഹാരത്തിന്റെ പേരിനോടുപമിച്ച് അദ്ദേഹം ഈ രീതിയെ വിശേഷിപ്പിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് കെജ്രിവാളിന്റെ പ്രസ്താവന. സൗജന്യമായി വൈദ്യസഹായവും വിദ്യാഭ്യാസവും നൽകിയാൽ, ഒരൊറ്റ തലമുറ കൊണ്ട് തന്നെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുമിച്ചു നമ്മൾ ബ്രിട്ടീഷുകാരെ തുരത്തി. അതുപോലെ, ഒരുമിച്ച് നിന്ന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും നമ്മൾക്ക് സാധിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു

ഇൻഡ്യ

ആസാദി കാ അമൃത് മഹോത്സവ്; ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യം ത്രിവര്‍ണ്ണമണിയും. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം കുറിക്കും. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി  ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തുണ്ട്. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഫ്‌ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല. സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്. ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ഹര്‍ ഘര്‍ തിരംഗ പ്രചാരണ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകള്‍ ഇതിനകം വിറ്റഴിച്ചു. ഡല്‍ഹി സര്‍ക്കാരും വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.