വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

തരം​ഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ​ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ​ഗാനം.  ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’​ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആ​ഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.  നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ജനറൽ

ബാം​ഗ്ലൂര്‍ ഡെയ്‍സ്' ഹിന്ദി റീമേക്കില്‍ അനശ്വര രാജനും പ്രിയ വാര്യരും; റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മലയാളത്തില്‍ നിന്നെത്തിയ ജനപ്രിയ ചിത്രങ്ങളില്‍ ബാംഗ്ലൂര്‍ ഡെയ്‍സിനോളം ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവായിരിക്കും. ഒടിടി കാലത്തിന് മുന്‍പെത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്. ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രം യാരിയാന്‍റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‍ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പെരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജനറൽ

അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം'; ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമെന്ന് മമ്മൂട്ടി

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെയും റിവെഞ്ച് ഡ്രാമയുടെയും ഹൊററിന്‍റെയുമൊക്കെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു ജോണര്‍ ബെന്‍ഡര്‍ ആണ്. ചിത്രം നേടിയ ആഗോള ഓപണിംഗ് മാത്രം 20 കോടി വരും. ഇന്നലെ അബുദബിയില്‍ വച്ച് നടന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണിയും അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ ചില മറുപടികള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ സമയവും മുഖം മറച്ചാണ് ഈ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ.. "ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം, ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി.. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി", മമ്മൂട്ടി പറഞ്ഞു.

ജനറൽ

സത്യത്തെ ആർക്കും തടയാനാവില്ല’; ‘രാം സേതു’ ട്രെയിലർ പുറത്ത്

അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ട്രെയിലർ പുറത്ത്. സീ സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവിൽ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ജനറൽ

ഗ്യാസ്-അസിഡിറ്റി പ്രശ്‌നത്താൽ ദിവസവും വിഷമിക്കുന്നോ? എങ്കില്‍ ഈ ഡ്രൈ ഫ്രൂട്ട് നിങ്ങളുടെ ദഹനത്തിന് ഏറ്റവും മികച്ചതാണ്

അസിഡിറ്റിയും ഗ്യാസ് പ്രശ്‌നങ്ങളും മിക്ക ആളുകളെയും പ്രശ്‌നത്തിലാക്കുന്നു. എല്ലാ ദിവസവും രാവിലെ വയറ് വൃത്തിയാക്കാതിരിക്കുക, ദിവസം മുഴുവനും അസിഡിറ്റി എന്നിവയാണ് പ്രശ്നം. നമ്മുടെ ഭക്ഷണരീതിയാണ് ഇതിന് കാരണം. ഇന്നത്തെ ആളുകൾ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നു. അതേ സമയം ചിലർക്ക് ഡയറ്റിംഗ് കാരണം ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ദഹനക്കേട്, ഛർദ്ദി, പുളിച്ച ബെൽച്ചിംഗ്, നെഞ്ചെരിച്ചിൽ, വയറുവേദന, ഭക്ഷണം കഴിച്ചതിനുശേഷം വയറുവേദന തുടങ്ങിയ പരാതികൾ പലർക്കും ഉണ്ട്. ഈ പ്രശ്‌നങ്ങളിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭിക്കാൻ ആളുകൾ മരുന്നുകളെ ആശ്രയിക്കുന്നു. പക്ഷേ അതിനുശേഷം പോലും പ്രശ്നം നിലനിൽക്കുന്നു. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഒരു ശാശ്വത മാർഗം അറിയാം. കുതിർത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നത് ഇതാണ്. ഉണക്കമുന്തിരി ഒരു ഉണങ്ങിയ പഴമാണ്, അതിൽ പോഷകങ്ങളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഉണക്കമുന്തിരി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ദിവസവും രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും. ഉണക്കമുന്തിരി നമ്മുടെ പ്രതിരോധശേഷി ശക്തമാക്കുന്നു. ഇക്കാരണത്താൽ വ്യക്തിക്ക് പെട്ടെന്ന് അസുഖം വരില്ല. രാത്രി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളത്തിൽ 20-30 ഉണക്കമുന്തിരി കഴുകി കുതിർക്കുക. രാവിലെ ഉറക്കമുണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക, ഉണക്കമുന്തിരി കഴിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യത്യാസം കാണാം. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റാഡിക്കലുകളോ ട്യൂമർ കോശങ്ങളോ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ഇതുമൂലം ക്യാൻസറും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയുന്നു. ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും കുറഞ്ഞത് 20 മുതൽ 30 വരെ ഉണക്കമുന്തിരി കഴിക്കുക. കുതിർത്ത ഉണക്കമുന്തിരി എന്നും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകും. ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനപ്രശ്‌നത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ ദഹനവ്യവസ്ഥയെ നന്നാക്കാനും ഇത് സഹായിക്കുന്നു.

ജനറൽ

പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. സ്വയംചികിത്സയുടെ അപകടങ്ങൾ വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാം ദ​ന്ത​,മോ​ണ രോ​ഗ​ങ്ങ​ൾ, വേ​ദ​ന​ക​ൾ മ​റ്റു​പ​ല രോ​ഗങ്ങളു​ടെയും സൂ​ച​ന​യാ​കാം. 1. കീ​ഴ്ത്താ​ടി​യു​ടെ എ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന വേ​ദ​ന ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ ഒ​രു സൂ​ച​ന​യാ​യി കാ​ണു​ന്നു. 2. ഒ​ാറ​ൽ കാ​ൻ​സ​ർ, ട്യൂ​മ​ർ, സി​സ്റ്റ് എ​ന്നീ അ​വ​സ്ഥ​ക​ൾ ഉ​ള്ള​പ്പോ​ൾ മ​ര​വി​പ്പോ, വേ​ദ​ന​യോ ആ​യി മു​ക​ൾ​മോ​ണ​യി​ലോ, കീ​ഴ്ത്താ​ടി​യി​ലോ അ​നു​ഭ​വ​പ്പെ​ടാം. 3. ര​ക്താ​ർ​ബു​ദം (ലു​ക്കീ​മി​യ)- ​മോ​ണ​യി​ൽ നി​ന്നു​ള്ള അ​മി​ത​മാ​യി ര​ക്ത​വ​ര​വ് ഒ​രു സൂ​ച​ന​യാ​യി ക​ണ​ക്കാ​ക്കു​ന്നു. 4. സൈ​ന​സൈറ്റീ​സ് ഉ​ള്ള​പ്പോ​ൾ മു​ക​ൾ​മോ​ണ​യി​ലെഅ​ണ​പ്പ​ല്ലു​ക​ൾ​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും. 5.പ​ല്ലു​ക​ൾ എ​ല്ലി​ൽ നി​ന്നു പു​റ​ത്തു​വ​രാ​തി​രി​ക്കു​ന്ന ഇം​പാ​ക്ട​ഡ് ടൂ​ത്ത് എ​ന്ന അ​വ​സ്ഥ​യി​ൽ വേ​ദ​ന പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​നു​ഭ​വ​പ്പെ​ടും. 6. ചെ​വി​യി​ലും ക​ണ്ണി​ലും മോ​ണ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള വേ​ദ​ന ക​ണ്ടു​പി​ടി​ക്കാ​ൻ എ​ക്സ​് റേ പ​രി​ശോ​ധ​ന വ​ഴി സാ​ധി​ക്കു​ന്നു. ട്രെ​ജെ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ എ​ന്ന പ്ര​ശ്ന​ത്തി​നും മു​ഖ​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തും വേ​ദ​ന ഉ​ണ്ടാ​കാം. പ​ല്ലു​സം​ബ​ന്ധ​മാ​യ വേ​ദ​ന​യാ​യി തോ​ന്നു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദ​ന ഞ​ര​ന്പു​ക​ളു​ടെ പ്ര​ശ്ന​മാ​ണ്. സൂ​യി​സൈ​ഡ് ഡി​സീ​സ് എ​ന്നാ​ണ് ഈ ​രോ​ഗാ​വ​സ്ഥ​യ്ക്കു പ​റ​യു​ന്ന​ത്. വേ​ദ​ന സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പ​രി​ഹാ​രം ഇ​ല്ല എ​ന്നു തോ​ന്നു​ന്ന സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യാചിന്ത​യി​ലേ​ക്കു വ​രെ വ​ഴി തെ​ളി​ക്കു​ന്നു. ചി​കി​ത്സ​ക​ൾ ന​ട​ത്തി ഇ​തി​ന്‍റെ വേ​ദ​ന പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്. 7. ഉ​മി​നീ​രി​ന്‍റെ കു​റ​വു കാ​ര​ണം ഉ​ണ്ടാ​കു​ന്ന സി​റോ​സ്റ്റോ​മി​യ എ​ന്ന രോ​ഗാ​വ​സ്ഥ ദ​ന്ത​മോ​ണ​ജ​ന്യ രോ​ഗ​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​റു​ണ്ട്. ഈ ​സ​മ​യ​ത്ത് വാ​യ്ക്കു​ള്ളി​ൽ പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടും. വാ​യ്ക്കു​ള്ളി​ലെ ഉ​മി​നീ​രി​നു​ള്ള പ്രാ​ധാ​ന്യം ഇ​ത് കു​റ​യു​ന്പോ​ൾ മാ​ത്ര​മേ ന​മു​ക്കു മ​ന​സി​ലാ​കു. പ​ല​കാ​ര​ണ​ങ്ങ​ൾ ഇ​തി​ന് ഉ​ണ്ടെ​ങ്കി​ലും ചി​ല പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണ​ങ്ങ​ൾ – * ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശേഷിക്കു​റ​വ്. *ഉ​മി​നീ​ർഗ്ര​ന്ഥി​യി​ലെ ട്യൂ​ബി​നു​ള്ളി​ലെ ത​ട​സം *.ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ലെ ട്യൂ​മ​ർ കാ​ൻ​സ​ർ * റേ​ഡി​യേ​ഷ​ൻ മൂ​ലം*വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്‍റെ കു​റ​വു മൂ​ലം * പ്ര​മേ​ഹം ഉ​ള്ള​പ്പോ​ൾ. 8.ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഉ​മി​നീ​രി​ന്‍റെ കു​റ​വ് പോ​ടു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​നും മോ​ണ​രോ​ഗ​ങ്ങ​ൾക്കുമുള്ളസാ​ധ്യ​ത കൂ​ട്ടു​ന്നു. ദ​ഹ​ന​ത്തി​നും ഉ​മി​നീ​രി​ന്‍റെ സാ​ന്നി​ധ്യം വ​ള​രെ പ്രാ​ധാ​ന്യം ഉ​ള്ള​താ​ണ്. ഈ​ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്ന പ​ല്ലു​വേ​ദ​ന​യെ സ്വ​ന്ത​മാ​യി മ​രു​ന്നു​ക​ളും മ​റ്റു പ്ര​യോ​ഗ​ങ്ങ​ളും വ​ഴി ഇ​ല്ലാ​തെ​യാ​ക്കി​യാ​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ളുടെ സാന്നിധ്യം ക​ണ്ടു​പി​ടി​ക്കാനു​ള്ള സൂ​ച​ന​യാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ വേ​ദ​ന സം​ഹാ​രി​ക​ൾ ക​ഴി​ച്ച് ത​ത്്കാ​ല വേ​ദ​ന ഒ​ഴി​വാ​ക്കി ഏ​റ്റ​വും അ​ടു​ത്ത സ​മ​യം ഒ​രു ഡോ​ക്ട​റെ കാ​ണണം. 100% ദ​ന്ത​ജ​ന്യ​മാ​യ വേ​ദ​ന ആ​ണ് ഇ​ത് എ​ങ്കി​ൽ പ​ല്ലി​ന്‍റെ ചി​കി​ത്സ ചെ​യ്താ​ൽ ഇ​ത് പൂ​ർ​ണ​മാ​യും മാ​റു​ന്ന​താ​ണ്.

ജനറൽ

സുഗന്ധം പരത്തുന്ന റോസ് പാർക്കിൽ ഉല്ലസിക്കാം; കുമളിക്കു പോരേ..

റോ​​സ് പാ​​ർ​​ക്ക് ആ​​കെ സു​​ഗ​​ന്ധ​​മ​​യ​​മാ​​ണ്. തേ​​ൻ​​മ​​ധു​​ര​​മു​​ള്ള ച​​ക്ക​​യും മാ​​ങ്ങയും ഇ​​വി​​ടെ സു​​ല​​ഭം. ഇ​​പ്പോ​​ൾ മാ​​വും പ്ലാ​​വും നി​​റ​​യെ പൂ​​ത്തി​​രി​​ക്കു​​ന്നു. ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട്, ഓ​​റ​​ഞ്ച് അ​​ട​​ക്കം നി​​ര​​വ​​ധി ഫ​​ല​​വൃ​​ക്ഷാ​​ദി​​ക​​ൾ. ഒൗ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളു​​ടെ നീ​​ണ്ട നി​​ര​​ത​​ന്നെ പാ​​ർ​​ക്കി​​ലു​​ണ്ട്. ക​ണ്ണും മ​ന​സും നി​റ​യ്ക്കാ​ൻ അ​​ൻ​​പ​​തി​​ൽ​​പ​​രം അ​​പൂ​​ർ​​വ​​യി​​നം റോ​​സാ​​ച്ചെ​​ടി​​ക​​ൾ പൂ​വി​ട്ടു​നി​ൽ​ക്കു​ന്നു. പ്ര​​കൃ​​തി​​യു​​ടെ​​യും വി​​ജ്ഞാ​​ന​​ത്തി​​ന്‍റെ​​യും കൂ​​ടാ​​ര​​മാ​​ണ് കു​​മ​​ളി അ​​ട്ട​​പ്പ​​ള്ളം റോ​​ഡി​​ലു​​ള്ള റോ​​സ് പാ​​ർ​​ക്ക്. ഉ​​ല്ലാ​​സ ​പ​​രി​​പാ​​ടി​​ക​​ൾ എ​​ല്ലാം​​ത​​ന്നെ ശ​​ബ്ദ​​ര​​ഹി​​ത​​മാ​​ണ്. പ്ര​​കൃ​​തി​​യെ അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്താ​​തെ​​യു​​ള്ള ഉ​​ല്ലാ​​സ​​ങ്ങ​​ൾ. ക​​ല്യാ​​ണ​ ഫോ​​ട്ടോ​​ക​​ൾ പ​​ക​​ർ​​ത്താ​​ൻ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തു​​നി​​ന്നും അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും നി​​ര​​വ​​ധി സം​​ഘ​​ങ്ങ​​ൾ ഇ​​വി​​ടെ​​യെ​​ത്തു​​ണ്ട്. സ്കൈ ​​സൈ​​ക്കി​​ൾ, ബ​​ർ​​മാ ബ്രി​​ഡ്ജ്, സി​​പ് ലൈ​​ൻ, മ​​ൾ​​ട്ടി​​വൈ​​ൻ, വാ​​ലി​​ക്രോ​​സിം​​ഗ്, ക​​യാ​​ക്കിം​​ഗ്, ബ​​ഞ്ച് ട്രം​​പോ​​ളി​​ൻ, പെ​​ഡ​​ൽ ബോ​​ട്ടിം​​ഗ്, ആ​​ർ​​ച്ച​​റി, ഷൂ​​ട്ടിം​​ഗ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ബാ​​സ്ക​​റ്റ്ബോ​​ൾ, ഫു​​ട്ബോ​​ൾ, സ്കി​​പ്പിം​​ഗ് തു​​ട​​ങ്ങി ഒ​​ട്ട​​ന​​വ​​ധി വി​​നോ​​ദോ​​പാ​​ധി​​ക​​ൾ പാ​​ർ​​ക്കി​​ലു​​ണ്ട്. അ​​ല്ലി ആ​​ന്പ​​ൽ അ​​ട​​ക്കം വി​​വി​​ധ​​ത​​രം ആ​​ന്പ​​ലു​​ക​​ൾ, താ​​മ​​ര​​ക​​ൾ, മ​​രു​​ഭൂ​​മി​​യി​​ൽ കാ​​ണു​​ന്ന ക്യാ​​റ്റ​​സ് ചെ​​ടി​​ക​​ൾ, ഹോ​​ൾ​​ട്ടി​​ക​​ൾ​​ച്ച​​ർ ന​​ഴ്സ​​റി എ​​ന്നി​​വ​​യു​​ടെ ശേ​​ഖ​​ര​​വും ഇ​​വി​​ടു​​ണ്ട്. ബാം​​ഗ​​ളൂ​​ർ, ഹൈ​​ദരാബാ​​ദ്, തൃ​​ശൂ​​ർ മ​​ണ്ണു​​ത്തി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​പൂ​​ർ​​വ​​യി​​നം ചെ​​ടി​​ക​​ളും ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ളും എ​​ത്തി​​യ​​ത്. പാ​​ർ​​ക്കി​​ലെ തോ​​ട്ടി​​ൽ തി​​മി​​ർ​​ക്കു​​ന്ന നി​​ര​​വ​​ധി അ​​ല​​ങ്കാ​​ര​​മീ​​നു​​ക​​ൾ, കാ​​ലു​​കൊ​​ണ്ട് പ​​ഴ​​മ​​ക്കാ​​ർ മ​​ര​​ച്ച​​ക്രം ച​​വു​​ട്ടി പാ​​ട​​ത്തേ​​ക്കു വെ​​ള്ളം ക​​യ​​റ്റു​​ന്ന മ​​ര​​ച്ച​​ക്ര​​വും നെ​​ൽ​​പ്പാട​​വും ഇ​​വി​​ടു​​ണ്ട്. പ​​ത്തേ​​ക്ക​​ർ സ്ഥ​​ല​​ത്താ​​ണ് പാ​​ർ​​ക്കു​​ള്ള​​ത്. പാ​​ർ​​ക്കി​​നോ​​ടു​​ചേ​​ർ​ന്നു വി​​ശാ​​ല​​മാ​​യ ഏ​​ല​​ത്തോ​​ട്ടം. ഏ​​ലം റാ​​ണി​​യെ തൊ​​ട്ട​​റി​​യാ​​ൻ സ​​ഞ്ചാ​​രി​​ക​​ളു​​ടെ തി​​ര​​ക്കാ​​ണ്. പ്ര​​മു​​ഖ വ്യാ​​പാ​​രി​​യും പ്ലാ​​ന്‍റ​​റു​​മാ​​യ കു​​മ​​ളി വെ​​ട്ടൂ​​ണി​​ക്ക​​ൽ സ​​ണ്ണി​​യു​​ടെ ഭാ​​വ​​ന​​യി​​ൽ വി​​രി​​ഞ്ഞ​​താ​​ണ് പാ​​ർ​​ക്ക്. പേ​​ര​​ക്കു​​ട്ടി​​യു​​ടെ പേ​​രാ​​ണ് സ​​ണ്ണി പാ​​ർ​​ക്കി​​നു ന​ൽ​കി​യ​​ത്. സ​​ണ്ണി​​യാ​​ണ് പാ​​ർ​​ക്കി​​ന്‍റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ. അ​​ട്ട​​പ്പ​​ള്ളം ക​​ള​​പ്പു​​ര​​യ്ക്ക​​ൽ സ​​ജി മേ​​ൽ​​നോ​​ട്ട​​വു​​മാ​​യി സ​​ദാ​​സ​​മ​​യ​​വും പാ​​ർ​​ക്കി​​ലു​​ണ്ട്. ആ​​ധു​​നി​​ക റ​​സ്റ്റ​​റ​​ന്‍റും ഇ​​വി​​ടെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. കു​മ​ളി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ക​യാ​ണ് റോ​​സ് പാ​​ർ​​ക്ക്.

ജനറൽ

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം മത്തങ്ങ പായസത്തിന് ആവശ്യമായ ചേരുവകൾ   3.1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും 4.നെയ്യ് 50 ഗ്രാം 5.തേങ്ങാ കൊത്ത് 3 ടീസ്പൂൺ 6.അണ്ടിപ്പരിപ്പ് ,മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… നന്നായി പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക. അല്പം കൂടി നെയ്യ് ചേർത്ത് ഇളക്കുക . ഈ സമയം ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. 2 മിനിറ്റ് നന്നായി ഇളക്കുക ശേഷം രണ്ടാം പാല് ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക. ശേഷം ഒന്നാം പാല് ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിചേർക്കുക. ശേഷം വറുത്ത് വച്ചവയും ചേർക്കുക. കൊതിയൂറും മത്തങ്ങ പായസം തയ്യാറായി….