ഈരാറ്റുപേട്ട ; വന്യജീവിയാക്രമണം തടയുന്നതിന് ഫല പ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി പൈകട ആരംഭിച്ച നിരാഹാര സമരം അഞ്ചുദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ' വന്യജീവിയാക്രമണത്തിനെതിരെയുള്ള ദേശീയ ഫോറം പ്രസിഡൻ്റ് ശിവാജി ഖേദ്ക്കർ പറഞ്ഞു.
ഈരാറ്റുപേട്ട വ്യാപാർഭവനിൽ നടന്ന കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ ജോൺ ജോസഫ് വന്യജീവി പ്രശ്നം നയങ്ങളും സമീപനവും എന്ന വിഷയം അവതരിപ്പിച്ചു.
കർണാടക ഫാർമേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ആർ നന്ദകുമാർ, രാജസ്ഥാൻ കിസാൻ യൂണിയൻ നേതാവ് ജഗദീശ് കുമാർ, കാവേരി ഡെൽറ്റ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിമൽനാഥ്, ഇൻഫാംജില്ലാ പ്രസിഡൻ്റ് പ്രൊഫ. കെ.കെ ജോസ് , അഡ്വ. ബിനോയി തോമസ്, വിളയോടി വേണുഗോപാൽ, പാലാ മുൻസിപ്പൽ ചെയർമാൻ ദിയ ബിനു പുളിക്കക്കണ്ടം, കർഷക വേദി വൈസ് പ്രസിഡൻ്റ് ടോമിച്ചൻ ഐക്കര, ഏകത പരിഷത് പ്രതിനിധി അജിത് രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ സ്വാഗതവും വി.എം അബ്ദുള്ളാ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ടൗൺ ചുറ്റി പ്രകടനത്തിനു ശേഷം സത്യഗ്രഹ പന്തലിൽ ചേർന്ന പൊതുയോഗം ഇൻഫാം ദേശീയ ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ നിന്നെത്തിയ കർഷക നേതാവ് ശിവാജി ഖേദ്കർ, രാജസ്ഥാൻ കിസാൻ യൂണിയൻ പ്രസിഡൻ്റ് ജഗദീശ്കുമാർ, അഡ്വ. ജോൺ ജോസഫ്, റോജർ ഇടയോടിയിൽ , സജി മൂലേച്ചാലിൽ തങ്കച്ചൻ വി സിബ് വി എം അബ്ദുള്ളാ ഖാൻ, വി.ഡി ജോസ്, ഷാജി തുണ്ടത്തിൽ, ജോഷി താന്നിൽ, എ.എം.എ ഖാദർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി.പി നാസ്സർ ദേശീയ നേതാക്കളെ ഷാൾ അണിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് സത്യാഗ്രഹമനുഷ്ഠിക്കുന്ന സണ്ണി പൈകടയെ ഷാളണിയിച്ചു. നിരാഹാരം ആറുദിവസങ്ങൾ പിന്നിടുമ്പോൾ റജി വാളിപ്ലാക്കൽ 24 മണിക്കൂർ ഐക്യദാർഢു ഉപവാസം ആരംഭിച്ചു.







