വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഭീകരകവാദത്തെ തുടച്ച് നീക്കണം: എസ് ജെ എം

ഈരാറ്റുപേട്ട : രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകരവാദത്തെ തുടച്ച് നീക്കണമെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോട്ടയം റയിഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഒന്നും അറിയാത്ത ഗ്രാമവാസികളുടെ കണ്ണുനീരായി മാറും. യുദ്ധങ്ങൾ കൊണ്ട് വിജയിച്ച ഒരു രാജ്യവും നിലവിൽ ഇല്ല. നിരപരാധികളായ ആയിരങ്ങളുടെ ചോര ചാലുകൾ ഒഴുക്കാനും ലക്ഷക്കണക്കിന് ആളുകളെ വിധവകളാക്കാനും അനാഥകളാക്കാനും മാത്രമെ ഏതൊരു യുദ്ധത്തിനും ആകു.ഇത് മനസ്സിലാക്കാൻ നമ്മുടെ ഭരണാധികൾക്ക് കഴിയണമെന്നും മനുഷ്യകുലത്തിൻ്റെ നൻമയെ ലക്ഷ്യമാക്കി യുദ്ധത്തിനെതിരെ പോരാടാൻ നമുക്കാകണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട സഈദിയ്യ മദ്റസയിൽ ചേർന്ന എസ് ജെ എം വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് താഹാ മുസ്‌ലിയാർ തേക്കും പറമ്പിൽ അദ്യക്ഷത വഹിച്ചു. എസ് ജെ എം സതേൺ കേരള ജനറൽ കൺവീനർ വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. റയിഞ്ച് സെക്രട്ടറി അജ്നാസ് സഖാഫി വാർഷിക കണക്കും പരീക്ഷ ബോർഡ് സെക്രട്ടറി അബ്ദുറഹ്‌മാൻ സഖാഫി 2022 – 2025 വർഷത്തെ പരീക്ഷ കണക്കും അവതരിപ്പിച്ചു. എസ് ജെ എം സംസ്ഥാന സമിതി അംഗം അജ്മൽസഖാഫി വണ്ണപ്പുറം 2025 – 2028 വർഷത്തെ റയിഞ്ച് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായ് സുലൈമാൻ സഅദി ഏന്തയാർ (പ്രസിഡൻ്റ് ) അബ്ദുറഹ്‌മാൻ ഈരാറ്റുപേട്ടസഖാഫി (ജനറൽ സെക്രട്ടറി) മുഹമ്മദ് ത്വാഹാ മുസ്‌ലിയാർ തേക്കും പറമ്പിൽ (ട്രഷറർ) വൈ: പ്രസിഡൻ്റ്മാർ വി എച്ച് അബ്ദുറഷീദ് മുസ്ലിയാർ (ഐറ്റി & പരീക്ഷ) മുഹമ്മദലി ജൗഹർ അൽ ഹസനി (മാഗസിൻ )അബ്ദുസലാം ബാഖവി(മിഷ്നറി&വെൽഫെയർ) സെക്രട്ടറിമാർ അജ്നാസ് സഖാഫി (ഐറ്റി & പരീക്ഷ) അഫ്ളൽ മദനി (മാഗസിൻ) നൗഫൽ ഫാളിലി ( മിഷനറി & വെൽഫെയർ) സംസ്ഥാന കൗൺസിലർ ആയി ലിയാഖത്ത് സഖാഫി മുണ്ടക്കയം എന്നിവരെ തിരഞ്ഞെടുത്തു.

പ്രാദേശികം

പ്രതിഷേധങ്ങളുടെ ഐക്യമാണ് രാജ്യത്തിന്റ ശക്തി എസ്.ഡി.പി ഐ

ഈരാറ്റുപേട്ട- RSS നിയത്രിത കേന്ദ്ര സർക്കാറിന്റ ജനവിരുദ്ധ മുസ്ലീം വിരുദ്ധ ഫാസിസ്റ്റ് അജണ്ടയെ പരാജയപ്പെടുത്താൻ ഓരോ പൗരനും മുന്നോട്ട് വരേണ്ടതുണ്ട്. വഖഫ് ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ബിൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയെ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വിത്യാസങ്ങൾ മറന്ന് ഒറ്റകെട്ടായി പ്രതിരോധിക്കണം എന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻറ് സി.പി. ലത്തീഫ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റ് ജനദ്രോഹ നയങ്ങൾ , ഭരണ പരാജയം, കോർപ്പറേറ്റ് മുതലാളിമാരുടെ വായ്പകൾ എഴുതി തള്ളൽ, കർഷക വിരുദ്ധ നയങൾ വർഗീയ - വിഭജന രാഷ്ട്രിയം, തുടങ്ങിയവയ്ക്കെതിരേ ശബ്ദമുയർത്തിന്റ പേരിൽ കേന്ദ സർക്കാർ എസ്. : ഡി.പി.ഐ - യെ വേട്ടയാടുകയാണ്. വഖഫ് ഭേദഗതി ബില്ലിനെതിരേ ദേശിയ തലത്തിൽ എസ് ഡി പി ഐ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളുടെ ജനപങ്കാളിത്തം കൊണ്ട് ഭയചകിതരായ കേന്ദ്ര സർക്കാർ പാർട്ടിയെ ലക്ഷ്യമാക്കി അന്വേഷണ ഏജസിസികളെ ദുരുപയോഗം ചെയ്ത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. എസം.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കണവെൻഷ ൻ സി.പി. ലത്തിഫ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ സഫീർ കുരു വ നാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് വിഷയവതരണം നടത്തി. ജി ല്ലാ സെക്രട്ടറി കെ.എസ് ആരിഫ്, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ കമ്മിറ്റി അംഗങളായ സി.എച്ച് ഹസീബ് , എന്നിവർ സംസാരിച്ചു. സുബൈർ വെളളാപള്ളി ൽ സ്വാഗതവും, ജെലീൽകെ.കെ. പി നന്ദിയും പറഞ്ഞു.

പ്രാദേശികം

എൽ.എസ്.എസ് പരീക്ഷയിൽ ഗവ. മുസ്‌ലിം എൽ.പി സ്കൂളിന് ഉജ്വല വിജയം

ഈരാറ്റുപേട്ട:  2025 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ് പരീക്ഷ എഴുതിയ ഗവ. മുസ്‌ലിം എൽ.പി. സ്കൂളിലെ 12 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഫാത്തിമ എം.എൻ സ്വലാഹുദ്ധിൻ ഫൈസി, നെസ്മ ഫാത്തിമ, നഹാൻ അഹ്മദ്, ഫാദിൽ മേത്തർ, സെറ ഫാത്തിമ, ഫാത്തിമത്തു സഹ്റ, ആയിശ അൽസബ, സൻഫ മെഹ്റിൻ, ഹംന മറിയം, സ്വാബിഹ മറിയം, ഫായിസ് മുഹമ്മദ് തുടങ്ങിയവരാണ് . ഗവ. മുസ്‍ലിം എൽ.പി. സ്കൂളിൽനിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയത്. ഉന്നത വിജയം നേടിയ വിജയികളെ പി.റ്റി.എ. പ്രസിഡണ്ട് ഹുസൈൻ, സ്കൂൾ ഹെഡ് മാസ്റ്റർ മാത്യു കെ ജോസഫ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ, പി. റ്റി.എ, എം പി.റ്റി.എ. അംഗങ്ങൾ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ അഭിനന്ദിച്ചു.  

പ്രാദേശികം

11 വിദ്യാർത്ഥികൾക്ക് യു.എസ്.എസ് സ്കോളർഷിപ്പ്

ഈരാറ്റുപേട്ട.ഈ വർഷം  ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 11  വിദ്യാർത്ഥിനികൾക്ക് യുഎസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി. സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥിനികളെ മാനേജ്മെൻറും പി.ടി.എ.യും അഭിനന്ദിച്ചു

പ്രാദേശികം

ദാറുൽ ഖുർആൻ ഹിഫ്ള് കോളേജ് സനദ് ദാനവും ഖുർആൻ സമ്മേളനവും

പൂഞ്ഞാർ:ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിൻ്റെ സനദ് ദാനവും ഖുർആൻ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്നു.സ്ഥാപനത്തിൽ നിന്നും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ പത്ത് വിദ്യാർത്ഥികൾ സനദ് ഏറ്റുവാങ്ങി.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.        കെ.എ അൻസാരിയുടെ  അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൾ കെ. എം അക്ബർ സ്വലാഹി റിപ്പോർട്ട് അവതരിപ്പിച്ചു.സലിം കരുനാഗപ്പള്ളി, പി.ഇ.ഇർഷാദ്, കെ.എ ഹാരിസ് സ്വലാഹി, അജ്മി അബ്ദുൽ ഖാദർ, കെ.പി. ഷെഫീഖ്,വി.എ.നജീബ്, വി.എം അജ്നാസ്, ആസ്മി അൻസാരി,അബ്ദുൽ റഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്

അരുവിത്തുറ :എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ മുന്നേറ്റം.ബികോം കോ-ഓ പ്പറേഷൻ വിഭാഗത്തിൽ കോളേജിലെ ഗീതു സിജു ഒന്നാം റാങ്ക് നേടിയപ്പോൾ ബി എസ്സ് സി ഫുഡ് സയൻസ് ആൻഡ്  ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആദിത്യാ എം ബി യും ബി എ ജേർണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷും ഒന്നാം റാങ്കുകൾ നേടി. .ബി എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ജെയിൻ ജോസ് രണ്ടാം റാങ്കും ജിമിയാ ജോസ് മൂന്നാം റാങ്ക് നേടി.ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡൽനാ സണ്ണി മൂന്നാം റാങ്കും നന്ദന ഉണ്ണി നാലാം റാങ്ക് നേടി.ബി എ ഇംഗ്ലീഷ് വിഭാഗത്തിൽ നിമ്മി സാജു മൂന്നാം റാങ്കും അമല ജോർജ് എട്ടാം റാങ്ക് നേടി.ഫുഡ് സയൻസ് വിഭാഗത്തിൽ ശ്രേയ ഷാജി ആറാം റാങ്കും നേടി. 2023 ൽ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന നാക്ക് റീ അക്രഡിറ്റേഷനിൽ ഏ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ നേടിയ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഈ വർഷം ജോലി നേടിയത്. മികച്ച പഠനനിലവാരവും തൊഴിലും ഉറപ്പാക്കുന്ന അരുവിത്തുറ കോളേജിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ   പ്രൊഫ ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ് കോഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു

പ്രാദേശികം

ഉന്നതവിജയം നേടിയവരെ മുസ്ലിംലീഗ് ആദരിച്ചു

ഈരാറ്റുപേട്ട- എസ്.എസ്.എൽ.സിപരീക്ഷയിൽ ഉന്നതവിജയം നേടിയ നഗരസഭാ മൂന്നാം വാർഡിലെ പ്രതിഭകളെ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി വസതികളിലെത്തി ആദരിച്ചു. മുഹമ്മദ് യാസിൻ,ആമിനു അഷ്റഫ്,ആദിയ റഷീദ്,ഐഹ സുമൻ ഫാത്തിമ, മിൻഹാ ഫാത്തിമാ,മുഹമ്മദ് ഫയാസ് എന്നിവർക്ക് മെഡലുകൾ നൽകി.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ മാഹിൻ, നഗരസഭാ കൗൺസിലർ സുനിത ഇസ്മായിൽ, ഭാരവാഹികളായ മജീദ് പി.ഐ, നാസർ പാലയം പറമ്പിൽ ,സനീർ ചോക്കാട്ടിൽ , റാഷിദ് പി.പി, ഫൈസൽ കെ.ഇ, റഷീദ് പി.പി,അമീൻ. സി.എസ്നേതൃത്വം നൽകി.  

പ്രാദേശികം

ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു

ഈരാറ്റുപേട്ട നഗരസഭ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് ഡിസേബിൾ ആയിട്ടുള്ളവർക്ക് 5 സ്കൂട്ടറുകൾ വിതരണ ഉൽഘാടനം   ഗുണഫോക്താക്കൾക് നൽകി കൊണ്ട് ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ കാദർ നിർവഹിക്കുന്നു. വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ,അഡ്വ മുഹമ്മദ് ഇല്യാസ്,നാസർ വെള്ളൂപറമ്പിൽ ,അബ്സാർ മുരിക്കോലിൽ ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി വിപിൻ കുമാർ,സൂപ്രണ്ട് നാൻസി വർഗീസ് ,പ്ലാൻ ക്ലർക്ക് ലതാ വി.കെ എന്നിവർ പങ്കെടുത്തു.