വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കേന്ദ്ര ആയുഷ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യോഗസംഗം എന്ന പരിശീലന പരിപാടിയിൽ എസ് പി സി കേഡറ്റ്‌സും പങ്കെടുത്തു. തുടർന്ന്ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും നടന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷമീന ഫാസിൽ നേതൃത്വം നൽകി. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. സി പി ഒ റമീസ് പി എസ് പരിപാടിക്ക് നേതൃത്വം വഹിച്ചു.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ യോഗ ദിനാചരണം

തിടനാട്: ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ യോഗ ദിനത്തോട് അനുബന്ധിച്ച് കോളേജിൽ യോഗ ഡേ അവയർനസും യോഗ പരിശീലന പരിപാടിയും നടത്തി. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്. വി.എംന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യോഗ മർമ്മ തെറാപ്പിസ്റ്റ് ആന്റോ ആൻറണി ഉദ്ഘാടനം ചെയ്തു ക്ലാസുകൾ നയിച്ചു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി.യു, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി റെജി മനോജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷഫ്ന സക്കീർ, ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസയർപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് നന്ദി പറഞ്ഞു.    

പ്രാദേശികം

നമ്മുടെ വിദ്യാഭ്യസ മേഖല പെൺകുട്ടികൾകൈയടക്കി കഴിഞ്ഞു. അന്റോ ആന്റണി.എം.പി.

ഈരാറ്റുപേട്ട: സിവിൽ സർവീസിലും മെഡിക്കൽ എൻജിനിയറിങ്ങിലുമെല്ലാം റാങ്ക് ലിസ്റ്റ് പുറത്ത് വരുമ്പോൾ തൊണ്ണുറ് ശതമാനവും പെൺകുട്ടികളാണ് കരസ്ഥമാക്കുന്നത്. ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഈ മേഖലയിൽ ആൺകുട്ടികളുടെ പിന്നോട്ട് പോക്ക് നിരാശയുണ്ടാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും അന്റോ ആന്റണി എം.പി ചൂണ്ടിക്കാട്ടി. നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നഗരസഭയിലെ ഏഴ്, പതിനഞ്ച് വാർഡുകളിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂപറമ്പിൽ, അനസ് നാസർ, കെ.ഇ.എ. ഖാദർ എന്നിവർ സംസാരിച്ചു ​​​​​​

പ്രാദേശികം

വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

ഈരാറ്റുപേട്ട മുസ്ലിം  ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡൻ്റ്സ് വെൽനെസ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒഴിവു സമയം ഉല്ലാസ പ്രദമമാക്കുന്നതിനുമായി മാനേജ്മെന്റ്  വിദ്യാർത്ഥികൾക്കായി 25 സൈക്കിളുകൾ  വിതരണം ചെയ്തു. സ്‌കൂൾ  മാനേജർ എം. കെ. അൻസാരി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‌ത് ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എം കെ ഫരീദ്, ഹെഡ്‌മിസ് ട്രസ് ലീനഎം.പി, അദ്ധ്യാപകരായ ഷെമീന കെ.എ,മാഫിൻ സി.എച്ച് , ജ്യോതി . പി. നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പ്രാദേശികം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻ്റ്  ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാഘോഷം പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്യോഗ ട്രെയിനറും അധ്യാപികയുമായ റിന്റ ട്രീസ ടോം വിദ്യാർഥികൾക്ക് ക്ലാസ് നൽകുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തു.

പ്രാദേശികം

ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് വീണ്ടും അവർ ഒത്തുകൂടി..

ഈരാറ്റുപേട്ട : ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് മധുരമായ സ്മരണകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളജ് 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചിലെ പഴയ സഹപാഠികൾ ഒരിക്കൽ കൂടി ഒത്ത് കൂടി.മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ട് വരൂ..എന്ന ഗാനം ഉച്ചത്തിൽ ഏറ്റ്പാടി.പഴയ ക്ലാസ് റൂമിനെ ഓർമ്മിപ്പിച്ച് അദ്ധ്യാപകരായ പി. എം.മാത്യു,എഡ്‌സൽ ജോസഫ് എന്നിവർ ക്ലാസെടുത്തപ്പോൾ ' വിദ്യാർത്ഥികൾ നിശബ്ദരായി '.ഒത്ത് കൂടലിൻ്റെ ഓർമ്മക്കായി നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർ കോളജ് ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സഹപാഠി സംഗമത്തിൻ്റെ മൂന്നാമത് വാർഷികവും വിവിധ കലാപരിപാടികളും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.അരുവിത്തുറ പള്ളി മുൻ വികാരി ഫാ.അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളജ് ബർസാർ ഫാ.ബിജു,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി, പ്രഫ.പി. എം.മാത്യു, പ്രഫ.എഡ്സൽ ജോസഫ്,സഹപാഠി ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ്,ബാബു പുറപ്പുന്താനം എന്നിവർ പ്രസംഗിച്ചു.ഡോക്ടറേറ്റ് നേടിയ ജോസ്‌ന ജെയിംസിനെ എം എൽ എ മെമൻ്റോ നൽകി ആദരിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

അക്ഷര വെളിച്ചം സാഹിത്യ പ്രശ്നോത്തരി ജൂൺ 21 ശനിയാഴ്ച.

ഈരാറ്റുപേട്ട: വായന വാരാചരണത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന  അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി യുടെ ജില്ലാതല മത്സരം ജൂൺ 21 ശനിയാഴ്ച 10 മണിയ്ക്ക് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂളിൽ വച്ചു നടക്കുമെന്നു സംഘാടകർ അറിയിച്ചു. നറുക്കെടുപ്പിലൂടെ കുടുംബസമേതം ഒരു സിങ്കപ്പൂർ യാത്ര! -------------------------------------------- KSFE ഭരണങ്ങാനം ബ്രാഞ്ചിൽ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. ----------------------------------------------- 10,000 X 60 മാസം = 6 ലക്ഷം. രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ7750 രൂപ അടവ്. ----------------------------------------------- ✨✨എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി? 🌟🌟 പ്രതിമാസം 4 പേർക്ക് ചിട്ടിപ്പണം ലഭിക്കുന്നു. 👑👑ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 95% (5.70 ലക്ഷം) പണം ലഭിക്കുന്നു. 🌾🌾ലേലത്തിലൂടെ 3 പേർക്ക് 3.90 ലക്ഷം രൂപ വീതം ലഭിക്കുന്നു. 🌱🌱ചിട്ടിപ്പണം നിക്ഷേപിച്ചാൽ 3517/-* രൂപ മാത്രം മാസത്തവണ. 🧚🧚ചിട്ടിത്തുക നിക്ഷേപമാക്കിയാൽ 9% നിരക്കിൽ പ്രതിമാസം 4233/-* രൂപവരെ ലഭിക്കുന്നു. 🌈🌈ചിട്ടി ലഭിക്കാത്തവർക്ക് 3* ലക്ഷം വരെ ലോൺ സൗകര്യം. 💃💃ദിവസപിരിവ് സംഖ്യ 310 - 400 വരെ. 🪄🪄സൗജന്യ ഡോർ കളക്ഷൻ സൗകര്യം. 🙏🙏എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും കെഎസ്എഫ്ഇ പവർ ആപ്. കെഎസ്എഫ്ഇ ഭരണങ്ങാനം ചിട്ടികൾ ഏറ്റവും ലാഭകരം ഏറ്റവും സുരക്ഷിതം. 👑👑സമ്പാദ്യത്തിലൂടെ സമ്പന്നനാകാം 💐💐നിങ്ങളുടെ ഇഷ്ട നമ്പറുകൾ ഉടൻ ഉറപ്പുവരുത്തൂ.... 🌿🙏🌿KSFE ഭരണങ്ങാനം 🪀W/App 7593897328 📞Mob 9496005328  

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദമാകുന്നു

ഈരാറ്റുപേട്ട: വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദത്തിലേക്ക്. നഗരത്തിൽ അരുവിത്തുറ പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിനു മുന്നിലെ റവന്യു വകുപ്പിന് കീഴിലുള്ള സ്ഥലത്ത് വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കമാണ് വിവാദമാകുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയുണ്ടായി ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പകരമായാണ് പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നത്. എന്നാൽ സ്ഥിരമായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന വീതി കുറഞ്ഞ സ്ഥലത്ത് വളവിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിയുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്. കൂടാതെ വില്ലേജ് ഓഫീസിലേക്ക് വരുന്ന പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന അൽപം സ്ഥലത്താണ് ബസ് സ്റ്റോപ്പ് പണിയാനുള്ള നീക്കം നടത്തുന്നത്. ഈ സ്ഥലം കൂടി വിട്ടു നൽകിയാൽ വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനം എവിടെ വാഹനം നിർത്തിയിടുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇവിടെനിന്ന് നൂറു മീറ്റർ മാത്രം മാറി ഇരു വശത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും ബസ് സ്റ്റോപ്പും നിലവിലുണ്ടെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.