വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഹരിത കേരളം മിഷന്റെ ദേവഹരിതം പദ്ധതിക്ക് തുടക്കമായി

പൂഞ്ഞാർ: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തില്‍തുടക്കമായി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം.   ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തില്‍ ദേവ ഹരിതം പദ്ധതി നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷന്‍ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം തുടങ്ങിയ സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് കൂടാതെ ചെമ്പരത്തി ഉപയോഗിച്ച് ജൈവവേലിയും നിര്‍മിക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍, എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജയശ്രീ, ഹെഡ്മിസ്ട്രസ് എ.ആര്‍. അനുജ വര്‍മ, പ്രോഫ. സുധാ വര്‍മ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം രമേഷ് ബി. വെട്ടിമറ്റം, എബി ഇമ്മാനുവല്‍ (ഭൂമിക), ട്രീ ടാഗ് നോഡല്‍ ഓഫീസര്‍ ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വിഷ്ണു പ്രസാദ്, എ.ടി.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രാദേശികം

യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ കോളേജിൽ നവാഗത ദിനാഘോഷം

അരുവിത്തുറ : യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നാവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു ഏ .സി കോർഡിനേർ ഡോ സുമേഷ് ജോർജ് പ്രോഗ്രാം കോഡിനേറ്റർ ഡോ.നിനുമോൾ സെബാസ്റ്റ്യൻ, ഡോ തോമസ് പുളിയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവ്വമാണ് കലാലയം ഏറ്റെടുത്തത്.

പ്രാദേശികം

സംരംഭക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അരുവിത്തുറ കോളേജിൽ സംരംഭക വികസന ക്ലബ്ബ്.

അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി,പോഗ്രാം കോഡിനേറ്റർമാരായ ബിനിൽ ജോസഫ് ,ജിയോ ജോസ് ,അനൂ കെ ജോസ് തുടങ്ങിയവർ സംസാരിച്ചു.നിരന്തര ആശയ സംവാദങ്ങളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സംരംഭകത്വ വികസന ക്ലബ്ബു കൊണ്ട് ലക്ഷ്യമിടുന്നത്.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : ആദിവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിൻ്റെ സമൃദ്ധിയുമായി പ്രശസ്ത നാടൻ പാട്ട് കലാകാരനും, ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിൻ്റെയും രാഷ്ട്രിയം വിദ്യാർത്ഥികൾക്ക് നേർക്കാഴ്ച്ചയായി മാറുകയായിരുന്നു. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ്റെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു. സിനിമ നിർമ്മിക്കാൻ അധസ്ഥിത വിഭാഗങ്ങൾക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിൻ്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം എന്നിവർ സംസാരിച്ചു.

പ്രാദേശികം

തീക്കോയിലും തലനാട്ടിലും ഓരോ വീടുകൾക്ക് കെട്ടുകൾ ഇടിഞ്ഞുവീണ് നാശനഷ്ടം

ഇന്നലെ മീനച്ചിൽ താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട്, അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റർ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്റർ അധികം മഴയുണ്ടായി.തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിൻ്റെ ഒരു ഭിത്തി തകർന്നു. സംഭവ സമയത്ത് വീട്ടിൽ ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.തലനാട് മേലെടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്‌ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം, ഇസ്തിരിപ്പെട്ടി, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ.്എം.പി.എസ്., ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പി.സി.ബി. ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീന്‍,നഗരസഭഗംങ്ങളായ നാസര്‍ വെള്ളൂപറമ്പില്‍, അഡ്വ.മുഹമ്മദ് ഇലിയാസ്, അനസ് പാറയില്‍, സജീര്‍ ഇസ്മായില്‍, സുഹാന ജിയാസ്, ഹബീബ് കപ്പിത്താന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ അന്‍ഷാദിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് ക്ലാസും പരിശീലനവും നല്‍കി.

പ്രാദേശികം

മോഷണക്കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്‌ത്‌ മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ വീട്ടിൽ ടാർസൺ എന്ന് വിളിക്കുന്ന മനീഷ് എം എം, ഭാര്യ ജോസ്‌ വി എ എന്നിവരെയാണ് ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. .കഴിഞ്ഞ 29 ആം തിയതി വാഴുർ ചെങ്കല്ലേൽ പളളി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥൻ ഭാര്യുയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും മോഷണം ചെയ്ത കേസിലും,28 ആം തീയതി ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്‌ടാക്കൾ വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിലും ആണ് അറസ്റ്.   എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നും ആണ് പ്രതികളെ അറസ്റ്റുചെയ്‌തത്‌. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രാദേശികം

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു.

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട നഗരത്തിൽ സീനിയർ കേഡറ്റുകൾ എസ് പി സി തീം ഡാൻസ് അവതരിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ആശംസ പ്രസംഗം നിർവഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി എസ് റമീസ്, ഷമീന ഫാസിൽ ഡ്രിൽ ഇൻസ്ട്രക്ടർ ജോബി സെബാസ്റ്റ്യൻ അധ്യാപകരായ മുക്താർ നജീബ്, മാഹിൻ സി എച്ച്, അൻസാർ അലി, ഷീനി അവിനാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.