വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ഗതാഗതകുരുക്ക് -അടിയന്തിര നടപടി സ്വീകരിക്കണം – ബി ജെ പി

ഈരാറ്റുപേട്ട. പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം ഈരാറ്റുപേട്ട നഗരത്തിനെ ആകെ ഗതാഗതാ കുരിക്കിൽ ആക്കിയെന്നും ബസ് സ്റ്റാൻഡ് ഭാഗത്തു കൂടി കാൽനട യാത്രകർക്ക് പോലും സഞ്ചരിക്കാനാവാത്ത സാഹചര്യമാണെന്നും ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ആരോപിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയം കാത്തു കിടക്കേണ്ടി വരുന്ന സാഹചര്യം പ്രെതിഷേധാർഹം ആണെന്നും മുൻസിപ്പാലിറ്റി,പോലീസ് അധികൃതർ ഉടനടി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക് നേതൃത്വം നൽകാനും ബിജെപി ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റി തീരുമാനിച്ചു . മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാജി അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ രാജേഷ് പാറക്കൽ,സുമേഷ് ബാബു,സാജു വി കെ,ജോയ്സ് വേണാടൻ,തുടങ്ങിയവർ പ്രസംഗിച്ചു

പ്രാദേശികം

കർഷക അവാർഡ് നേടിയ ഇമാമിനെ ആദരിച്ചു

ഈരാറ്റുപേട്ട - തലനാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ഈരാറ്റുപേട്ട നൗഫൽ ബാക്കവിയെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. ഈരാറ്റുപേട്ട റഹ്മത്ത് ജുമാ മസ്ജിദിലെ ചീഫ് ഇമാമും തലനാട് സ്വദേശിയുമായ നൗഫൽ ബാഖവി പാട്ടത്തിന് എടുത്ത ഭൂമിയിലും സ്വന്തം ഭൂമിയിലും വാഴ ,കപ്പ .ചേന ,ചേമ്പ് എന്നിവ സമ്മിശ്രമായി കൃഷി ചെയ്ത് വിജയിപ്പിച്ചാണ് തലനാട് പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള കൃഷിവകുപ്പ് നൽകുന്ന 2025ലെ അവാർഡിന് അർഹനായത്. ഈരാറ്റുപേട്ട നൈനാർ മഹല്ല് ജമാഅത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പ്രസിഡണ്ട് അബ്ദുൾ നാസർ മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ഹജ്ജ് കമ്മിറ്റി മെമ്പറുമായ ഹാജി മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ സെക്രട്ടറി പാറത്തോട് നാസർ മൗലവി, ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ചീഫ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി , ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് പ്രസിഡണ്ട് അബ്ദുസ്സലാം മൗലവി ബാഖവി, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി,ഡി  കെ  എൽ എം  മേഖലാ സെക്രട്ടറി ഹാഷിം മന്നാനി ,ഷാനവാസ് ഖാൻ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് -ഈരാറ്റുപേട്ട ചാപ്റ്റർ രൂപീകരണം

ഈരാറ്റുപേട്ട ; കുടുംബം കുട്ടിയുടെ അവകാശം എന്ന വേറിട്ട ശീർഷകത്തിൽ കേരളാടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കേരളയുടെ ഈരാറ്റുപേട്ട ചാപ്റ്റർ രൂപീകരണം പുത്തൻപള്ളി മിനി ഹാളിൽ വെച്ച് നടന്നു. കിംസ് ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സംസ്ഥാന ചെയർമാൻ സഫറലി ഇസ്മാഈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഷിർ നദ്‌വി  സ്വാഗതം പറഞ്ഞു . ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോക്ടർ അബ്ദുൽ അഹദ് മദനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി താജുദ്ദീൻ സ്വലാഹി ആമുഖഭാഷണം നിർവഹിച്ചു. പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി, മുനിസിപ്പൽ കൗൺസിലർ നാസർ വെള്ളൂപറമ്പിൽ, ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ സലീം തോട്ടുങ്ങൽ,k v v e s ഈരാറ്റുപേട്ട പ്രസിഡന്റ് എ എം എ ഖാദർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ചാപ്റ്റർ രൂപീകരണ തെരഞ്ഞെടുപ്പ് ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി ഇ ഐ  മുജീബ് നിയന്ത്രിച്ചു. മുഖ്യ രക്ഷാധികാരികളായി ഡോക്ടർ എം എ മുഹമ്മദ്, അബ്ദുൽ ഖാദർ അജ്മി എന്നിവരെയും രക്ഷാധികാരികളായി കെ എ റഷീദ് മറ്റക്കൊമ്പനാൽ,  പി എച്ച് ജാഫർ പുതുപ്പറമ്പിൽ, കൊച്ചുമുഹമ്മദ് പൊന്തനാൽ,  വഹാബ്  പേരകത്തുശേരി, മജീദ് വട്ടക്കയം എന്നിവരെയും ചെയർമാനായി ഹാഷിർ നദ്‌വിയെയും വൈസ് ചെയർമാൻമാരായി എ എം എ ഖാദർ, നാസർ വെള്ളുപ്പറമ്പിൽ, നവാസ് ഉപ്പാപ്പ വീട്ടിൽ എന്നിവരെയും ജനറൽ സെക്രട്ടറിയായി സത്താർ വെള്ളുപ്പറമ്പിലിനേയും ജോയിൻ സെക്രട്ടറിമാരായി അബ്ദുൽ ഖാദർ മറ്റക്കൊമ്പനാൽ, പരിക്കൊച്ച് വെള്ളൂപറമ്പിൽ(മോനി), സിറാജ് കണ്ടത്തിൽ എന്നിവരെയും ട്രഷററായി കൊച്ചുമുഹമ്മദ് മറ്റകൊമ്പനാലിനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സത്താർ വെള്ളൂ പറമ്പിൽ നന്ദി പറഞ്ഞു.

പ്രാദേശികം

ഭരണഘടനാ പൈതൃകം വിളിച്ചോതി അരുവിത്തുറ കോളജിൽ സ്വാതന്ത്ര്യ തരംഗം ഫോട്ടോ എക്സിബിഷൻ.

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷങ്ങളോട് അനുബന്ധിച്ച് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെയും ഇക്കണോമിക്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്.  എക്സിബിഷന്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു.  ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ്, സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ  സംബന്ധിച്ചു.

പ്രാദേശികം

ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രതിഷേധം

അരുവിത്തുറ: സെന്റ ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അറിയിച്ചു. ന്റെ പ്രതിഷേധം

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല .

അരുവിത്തുറ : അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ  ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ  ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്പെട്ട അദ്ധ്യാപകർക്കായി  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് മെമ്പർ ബിനോയി. സി. ജോർജ്, എലിസബത്ത് തോമസ്, പി. പി. എം.നൗഷാദ്,സുനിൽ കെ. എസ് എന്നിവർ സംസാരിച്ചു. പ്രമുഖ പരിശിലകൻ  ജോർജ് കരുണക്കൽ ക്ലാസുകൾ നയിച്ചു.സെമിനാറിൽ 50 അധ്യാപകർ പങ്കെടുത്തു.

പ്രാദേശികം

കോട്ടയം ജില്ല അഷറഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മേഖലയിൽ മണ്ഡല രൂപീകരണവും സൗഹൃദ സംഗമവും നടന്നു

ഈരാറ്റുപേട്ട ; കോട്ടയം ജില്ല അഷറഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മേഖലയിൽ മണ്ഡല രൂപീകരണവും സൗഹൃദ സംഗമവും നടക്കുകയുണ്ടായി സംഗമത്തിൽ നെയ്നാർ പള്ളിക്കത്തീബ് അഷ്റഫ് കൗസരി ഉദ്ഘാടനം ചെയ്യുകയും ഷറഫ് നദ്‌വി ഖിറാഅത്ത് ഓതുകയും അധ്യക്ഷനായി കോട്ടയം ജില്ലാ പ്രസിഡൻറ് അഷ്റഫ് പായിപ്പാട് സന്ദേശം നൽകിയും തുടർന്ന് നടന്ന പൊതു യോഗത്തിൽ സെക്രട്ടറി അഷറഫ് ഏന്തയാർ ജില്ലാ ട്രഷറർ അഷറഫ് കൊച്ചു വീട്ടിൽ തുടങ്ങിയവർ സംസാരിക്കുകയും മണ്ഡല രൂപീകരണം നടത്തുകയും ചെയ്തു സാമൂഹ്യ പ്രവർത്തകർ അഷ്റഫ് കൂട്ടിയെ ആദരിക്കുകയും ചെയ്തു.

പ്രാദേശികം

നിവേദനം നൽകി

ഈരാറ്റുപേട്ട.പ്രൈവറ്റ് ബസ്റ്റാൻ്റ് ഭാഗത്ത ഗതാഗത തടസ്സം നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്. പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, പുതിയ ബസ്റ്റാൻ്റ് പണി അനിശ്ചിതമായി നീളുന്നതിലും, നിലവിലുള്ള താൽക്കാലിക സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്നതിലും പ്രതിഷേധിച്ചു കൊണ്ടും, എത്രയും പെട്ടന്ന് പുതിയ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ പണി ആരംഭിക്കണമെന്നും, നിലവിലുള്ള ബസ്റ്റാൻ്റ് ഗ്രൗണ്ട് പൂർണ്ണമായും ലെവൽ ചെയ്ത് ബസ്സുകൾ റോഡിലിട്ടു തിരിക്കുന്ന സാഹചര്യം ഒഴിവാക്കി ബസ്സുകൾ ഗ്രൗണ്ടിലൂടെ കയറിയിറങ്ങി പോകുന്നതിനുള്ള സൗകര്യം എത്രയും പെട്ടന്ന് ചെയ്യേണ്ടതാണെന്നും കാണിച്ചാണ് ഈരാറ്റുപേട നഗരസഭാ ചെയർപെഴ്സനും , നഗരസഭാ സെക്രട്ടറിക്കും ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട.(ഫെയ്സ് ) നിവേദനം നൽകിയത്. നഗരസഭാ ഭരണ, പ്രതിപക്ഷകക്ഷികൾ ഈ വിഷയത്തിൽ കാണിക്കുന്ന നിരുത്തരവാദ സമീപനങ്ങൾ തുടരുന്ന പക്ഷം നിക്ഷ്പക്ഷരായ ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഫെയ്സ് നേതൃത്വം അധികാരികളെ അറിയിച്ചു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.പി.എം. നൗഷാദ്, ജലീൽ കണ്ടത്തിൽ എന്നിവരാണ് നിവേദനം നൽകിയത്