വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നാട്ടുകാരത്തിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ , തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് കല്ലങ്ങാടിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജി ജോർജ് കല്ലങ്ങാട്ട്, സുരേഷ് കാലായിൽ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളായ ടി മുരളീധരൻ, ശ്രീകാന്ത് എം.എസ്, ഹരിലാൽ എം.എസ്, മനോജ് ടി. ജി , സുധീഷ് ചെമ്പൻകുളം, ദീപം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ ,സെക്രട്ടറി ജെയ്സ് സെബാസ്റ്റ്യൻ പുതിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

കെഎസ്ആർടിസി ബസ്സുകൾ കഴുകി വൃത്തിയാക്കി എ ഐ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട ; ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുചീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത്  ഫോഴ്സിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുന്ന പരിപാടി AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ രതീഷ്,എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐടിയുസി KSTEU സെക്രട്ടറി ബിനോയ് ജോസഫ്,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ ഇ, വിഷ്ണു മേലുകാവ്, ഫാത്തിമ, ഇ പി ആരിഫ് തുടങ്ങിയവർ സംസാരിച്ചു. ഷമൽ അബ്ദുൽ, നിസാം വയലങ്ങാട്ട്, മുബാറക്ക് വി കബീസ്, നഹാസ് നാസർ, സഹിൽ,വിനീഷ് മറ്റക്കാട്, ഉനൈസ് പൊന്തനാൽ,എബിൻ പയസ്സ്, R രഞ്ജിത്ത്, ജോസ്നി ബാബു, രാജേഷ് കെ എസ്, റിയാസ് ഇ ഐ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

സിജി മിഷൻ വൺ ടൈം രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ്‌ ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  Mission One year, One Lakh- One Time Registration  ക്യാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അംഗം അഡ്വ.അബേഷ് അലോഷ്യസ് നിർവ്വഹിച്ചു.  വരുന്ന ഒരു വർഷത്തിനുള്ളിൽ പി.എസ്.സി,യു. പി.എസ്.സി,ആർ.ആർ.ബി ഉൾപ്പടെയുള്ള ജോലികൾക്കു ള്ള മത്സര പരിക്ഷകളുടെ ആദ്യ പടിയായി ഒരു ലക്ഷം പേരെ വൺടൈം രെജിസ്ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സംസ്ഥാന ക്യാമ്പയിന്റെ ജില്ലാതല  പ്രവർത്തനങ്ങൾ ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി ബന്ധപ്പെട്ട് ആരംഭിച്ചു. ഭരണങ്ങാനം ഓശാനാമൗണ്ടിൽ നടന്ന പ്രോഗ്രാമിന് എച്ച്.ആർ.ഡയറക്ടർ നിഷാ.എം.എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.എം.നൗഷാദ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജിദ്.എ.കരീം പ്രോഗ്രാം വിശദീകരിച്ചു.CEE ഡയറക്ടർ ഡോ. ജയഫറലി ആലിച്ചേത്ത്,  ജില്ലാ TNC  കോ -ഓർഡിനേറ്റർ അൻഷാദ് അതിരമ്പുഴ, എച്ച്.ആർ.കോ -ഓർഡിനേറ്റർ അമീൻ മുഹമ്മദ്‌, സിജി റിസോഴ്സ് പേഴ്സൺ ഷെറഫ്. പി. ഹംസ, ജില്ലാ കരിയർ  കോ-ഓർഡിനേറ്റർ തസ്‌നി മായീൻ,സിജി വിമെൻസ് കളക്ടീവ് കോട്ടയം ജില്ലാ സെക്രട്ടറി റസീനാ ജാഫർ, ഗ്രാമദീപം ജില്ലാ കോ -ഓർഡിനേറ്റർ  തസ്‌നീം. കെ.  മുഹമ്മദ്‌   കോട്ടയം ജില്ലാ കോബിറ്റൻസി  കോ -ഓർഡിനേറ്റർ നസീറ. എൻ എന്നിവർ സംസാരിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിലെ ആർട്ട് ഹൗസിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി അലീന ആകാശമിഠായി നിർവഹിച്ചു

അരുവിത്തുറ : അരുവിത്തുറ കോളേജിൽ വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ആരംഭിച്ച അർട്സ് ഹൗസിൻ്റെ ഉദ്ഘാടനവും പെഗാസ് പേപ്പേഴ്സ് ജേണലിന്റെ പ്രകാശന കർമ്മവും കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവ് അലീന ആകാശ മിഠായി നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്സ് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും വേദിയിൽ നടന്നു.

പ്രാദേശികം

ഇരപ്പാംകുഴി-കടുക്കപറമ്പ് പാലവും അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: തടവനാൽ ഡിവിഷന്റെ ചിരകാലാഭിലാഷമായിരുന്ന ഇരപ്പാംകുഴി തോടിന് കുറുകേയുള്ള പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കടുക്കാപറമ്പിനേയും ഇരപ്പാംകുഴിയേയും ബന്ധിപ്പിച്ചിരുന്ന ചെറിയ ഇടവഴി വികസിപ്പിച്ച് വാഹന ഗതാഗത സൌകര്യമുള്ള റോഡും പാലവും നിർമിക്കുകയെന്നത് പ്രദേശത്തുകാരുടെ ദീർഘകാലമായ ആവശ്യമായിരുന്നു. 10 ലക്ഷം രൂപ എം.എൽ.എ ഫണ്ടും മൂന്നര ലക്ഷം രൂപ മുനിസിപ്പൽ ഫണ്ടും ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.  വാർഡ് കൌൺസിലർ പി.ആർ. ഫൈസൽ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, സി.പി.എം ഏരിയാ സെക്രട്ടറി ഷിജു, എൽ.ഡി.എഫ് കൺവീനർ നൗഫൽഖാൻ, കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ് പുളിക്കത്താഴെ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അൻസാരി പ്ലാമൂട്ടിൽ, ഹയാത്തുദ്ദീൻ മദ്രസ മാനേജർ നൗഷാദ് കിണറ്റുംമൂട്ടിൽ എന്നിവർ സംസാരിച്ചു. സ്ഥലം വിട്ടു നൽകിയ നൌഷാദ് കിണറ്റുംമൂട്ടിൽ, വാർഡ് കൌൺസിലർ പി.ആർ. ഫൈസൽ, ബഷീർ പാറയിൽ, കോൺട്രാക്ടർ സുലൈമാൻ എന്നിവരെ മൊമന്റോ നൽകി എം.എൽ.എ ആദരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉനൈസ് തൈപ്പറമ്പിൽ സ്വാഗതവും അനസ് കടുക്കപറമ്പിൽ നന്ദിയും പറഞ്ഞു.

പ്രാദേശികം

കർഷക രക്ഷയ്ക്ക് എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -സ്റ്റീഫൻ ജോർജ്

പൂഞ്ഞാർ :കർഷക രക്ഷയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം Dr സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎകേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം... പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും ഇതോടൊപ്പം നടത്തി.... മണ്ഡലം കമ്മിറ്റി ഓഫീസ് അഡ്വ.. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു..പതാക ഉയർത്തൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് നിർവഹിച്ചു...... മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു.... കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, സണ്ണി വടക്കേ മുളഞ്ഞാൽ, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം ജോസ് കാനാട്ട്, , തോമസ് കട്ടക്കൽ, സാജു പുല്ലാട്ട്,ജോഷി മൂഴിയാങ്കൽ,പഞ്ചായത്ത് മെമ്പർ റെജി ഷാജി, റോയ് വിളക്കുന്നേൽ, സണ്ണി വാവലാങ്കൽ, ജേക്കബ്, സാബു പൂണ്ടികുളം, ജോസ് കോലോത്ത്, ജെയിംസ് മാറാമറ്റം,ജോസ് കോട്ടയിൽ, ബെന്നി കുളത്തിനാൽ , അഡ്വ. അലൻ വാണിയപുര,ജോസ് വടകര, മോനച്ചൻ പുത്തൻപുര, ജസ്റ്റിൻ കുന്നുംപുറം,, തോമസ് കു ന്നിക്കൽ മാത്തച്ചൻ കോക്കാട്ട്, ബേബിച്ചൻ വാണിയപുര., ജോസഫ് എടയൊടിയിൽ, ജോണി തടത്തിൽ, സണ്ണി മടി ക്യാങ്കൽ, വക്കച്ചൻ തട്ടാം പറമ്പിൽ , സിബി വരവുകാലായിൽ, ജോണി മുണ്ടാട്ട്, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജോമി മുടങ്ങാശ്ശേരിയിൽ , ജോബി പടന്ന മാക്കൽ, ജോയ് വാണിയപുര, സാൻജോ കയ്യാണിയിൽ, വിൻസന്റ് കളപ്പുര, ജയ്സൺ പഴം പുരക്കകൽ, അജു ലൂക്കോസ്, ജോർജുകുട്ടി കുറ്റ്യനി,ബെന്നി വടക്കേൽ, എമ്മാനുവൽ കുഴിവേലിപ്പറമ്പിൽ, ടോമി ചെറുകര, തുടങ്ങിയവർ പ്രസംഗിച്ചു...

പ്രാദേശികം

ഹൃദയാരോഗ്യ ബോധവൽക്കരണത്തിനായി ഈരാറ്റുപേട്ടയിൽ മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈൻ എജുക്കേഷണൽ സെന്റർ, സൺറൈസ് ഹോസ്പിറ്റലുമായി ചേർന്ന് ഈരാറ്റുപേട്ടയിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു.  മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നഗരസഭാ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തോൺ നഗരം ചുറ്റി സൺറൈസ് ഹോസ്പിറ്റൽ അങ്കണത്തിൽ സമാപിച്ചു.  ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനകൾ, വിവിധ ക്ലബുകൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ മാരത്തോണിൽ പങ്കെടുത്തു. സൺറൈസ് ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്ന സമാപന പരിപാടിയിൽ ആശുപത്രി സി.ഇ.ഒ പ്രകാശ് മാത്യു, എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്, ഡിവൈൻ എജുക്കേഷൻ സെന്റർ ഡയറക്ടർ അൻസർ ഫാറൂഖി, ഡിവൈൻ ഖുർആൻ അക്കാദമി ചീഫ് ഇൻസ്ട്രക്ടർ അഫ്സൽ വാസിദ് മൗലവി, പ്രോഗ്രാം കോ ഓർഡിനേറ്റർ അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.    

പ്രാദേശികം

പൂർവ്വ വിദ്യാർത്ഥികൾ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിന് വാട്ടർ കൂളർ സമർപ്പിച്ചു

ഈരാറ്റുപേട്ട: ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിന്റെ 2002 - 2005 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് വാട്ടർ കൂളർ സമർപ്പിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ, സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് വിബിൻ സാർ ഔപചാരികമായി വാട്ടർ കൂളർ ഏറ്റുവാങ്ങി. നസിബ് വട്ടക്കയം, അജീബ് ഖാൻ, മുഫീദ് എന്നിവർ ഫണ്ട് സമഹാരണത്തിന് നേതൃത്വം നൽകി. റോബർട്ട്, മുബീൻ, നസീർ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ മുൻ വിദ്യാലയത്തോട് കാണിക്കുന്ന സ്നേഹത്തിനും കരുത്തലിനും സ്കൂൾ സ്റ്റാഫ് അംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു. കൂടുതൽ വിപുലമായ രീതിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കേണ്ട ആവശ്യകതയും ചർച്ചയിൽ പ്രതിപാദിക്കപ്പെട്ടു.