വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിപക്ഷ ബഹളം; കഴിഞ്ഞ കൗൺസിലിൻ്റെ മിനിറ്റ്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ ഫെബ്രുവരി 1 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന വിവാദ കൗൺസിലിൻ്റെ മിനിട്ട്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. എൻ ഐ എ കസ്റ്റഡിയിലുള്ള SDPl അംഗം EP അൻസാരിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി ആവശ്യപ്പെട്ടതാണ് കൗൺസിലിൽ ഇന്നുണ്ടായ ബഹളത്തിൻ്റെ കാരണം. കോപ്പി കിട്ടിയതിന് ശേഷം മാത്രമേ അജണ്ടകളിലേക്ക് കടക്കാൻ അനുവദിക്കു എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാൽ, സാങ്കേതിക പിഴവുകളാലാണ് മിനിട്ട്സിൻ്റ കോപ്പിവൈകുന്നതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. നഗരസഭയിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന യു ഡി എഫ് - SDPI ബന്ധത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ നിലപാട് വിശദീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ മാർ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓമന ഗോപാലൻ; തലപ്പുലം ഡിവിഷനിൽ നിന്നുള്ള ശ്രീ കല അടുത്ത പ്രസിഡൻ്റാകും

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന്  ഓമന ഗോപാലൻ രാജി സമർപ്പിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് ഓമന ഗോപാലൻ രാജി വച്ചത്. ഈരാറ്റുപേട്ട BDO ക്ക് രാജി കത്ത് കൈമാറി. ഈ ടേമിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു ഓമനാ ഗോപാലൻ. നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയംഗങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ വർഷം 100 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായതായി ഓമനാ ഗോപലൻ പറഞ്ഞു. മാനസിക വെല്ല വിളി നേരിടുന്നവർക്ക് വീടിനോട് ചേർന്ന് പുതിയ മുറി നിർമ്മിക്കുവാനും, 40 വിട് കളുടെ മെയിന്റനൻസ് നടത്തുവാനും ഇക്കാലയളവിൽ കഴിഞ്ഞു.  കോൺഗ്രസ് പ്രതിനിധിയും  തലപ്പലം ഡിവിഷനംഗവുമായ ശ്രീകലയാണ് അടുത്ത പ്രസിഡണ്ട് . 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ 8 UDF അംഗങ്ങളും, 5 LDF അംഗങ്ങളു മാണുള്ളത്  

പ്രാദേശികം

ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്.

ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്.  വിദ്യാർത്ഥികളുടെ അക്കാദമിക്കും വ്യക്തിപരവുമായ വിവരങ്ങൾ രക്ഷിതാക്കൾക്കും , അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ആപ്പിൽ ലഭ്യമാകും. വിവിധ പരീക്ഷകളിലെ മാർക്കുകൾ , ഹാജർനില, ഫീ പെയ്മെൻറ് സൗകര്യം, അറിയിപ്പുകൾ , പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, തുടങ്ങിയ നിരവധി വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ് . ഈരാറ്റുപേട്ട സ്വദേശി റാഷിദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഹൈവ് സൊലൂഷൻസ് അണ്   മൊബൈൽ അപ്പ് കോളജിന് സൗജന്യമായി നൽകിയത്. എംഇ.എസ് സംസ്ഥാനജനറൽസെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മെബൈൽ ആപ്പ് പുറത്തിറക്കി. എം ഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റമാരായ എം വഹാബ് (ഐപി. എസ്) , റ്റി എം സക്കീർ ഹുസൈൻ  , എം ഇ എസ് സ്വാശ്രയകോളജ് കമ്മിറ്റി  ചെയർമാൻ ഡോ.റഹീം ഫസൽ, കൺസ്ട്രക്ഷൻകമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽസലാം , കോളജ്അഡ്ഹോക്ക്കമ്മിറ്റി അംഗങ്ങളായ ഡോ.മുഹമ്മദ്അസ്‌ലം, സലീംഅറക്കൽപ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് എന്നിവർ സന്നിഹിതതായിരുന്നു.

പ്രാദേശികം

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും ഈരാറ്റുപേട്ട എമെർജ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബി ജെ പി ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ആർ. സുനിൽകുമാർ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ഇഞ്ചയിൽ, മഞ്ജു സജീവ്, രമേശൻ പി എസ്, കെ എം ജാഫർ, മേഘ മേരി ജോൺ, രഞ്ജിത്ത് പി ജി, ഹാഷിം ലബ്ബ, ജുബിൻ കോശി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

LDF സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോൺ ഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നേത്രത്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ബഡ്ജറ്റ് കത്തിക്കല്ലും

LDF സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോൺ ഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നേത്രത്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ബഡ്ജറ്റ് കത്തിക്കല്ലും പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് Ad മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയതു DCC മെമ്പർ PHനൗഷാദ്  യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിയാസ് CC M  സെക്രട്ടറി SM കബീർ   ഖാദർ വടയാർ സജിമോൻ തൈതോട്ടം നൗഷാദ് വട്ടകയം   നാസർ ഇസ്മായിൽ പറമ്പിൽ നിസാം മുദ്ദീൻ അഷറഫ് റാഷിദ് കൊല്ലംപറമ്പിൽ കൊച്ചു വീട്ടിൽ  ഹലിൽ പുളി തൊട്ടിൽ  ഷിഹാബ് വടയാർ  യൂനസ്   അഫ്സൽ മുനീർ , ബിലാൽ , സക്കീർ ,ഇ ൻ ഷാ സലാം   , അബ്ബാസ്  നിഷാദ് കിണറ്റു മൂട്ടിൽ , മാഹീൻ വലിയ വീട്ടിൽ , മാഹീൻ KP  ,തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

മാലിന്യ സംസ്കരണ രംഗത്ത് മികവിന്‍റെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക്

ഈരാറ്റുപേട്ട .കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അന്താരാഷ്ടട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്ത് മികവിന്‍റെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക് ലഭിച്ചു. നഗരസഭഹരിതകര്‍മസേനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായാണ്  ഈരാറ്റുപേട്ട നഗരസഭക്ക്  ഈ  അവാര്‍ഡ് ലഭിച്ചത്.തദ്ദേശ സ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായം-നിയമം-കയർ വകുപ്പ് മന്ത്രിപി. രാജീവ് എന്നിവരിൽ നിന്നും ഹരിത കർമ്മസേന അംഗങ്ങളായ നിമ്മി ബിനോയി,സീന അഷ്റഫ്,അമ്പിളി ജയകുമാര്‍,സുഷമ വാസു,ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ്മുന്‍സിപ്പല്‍സെക്രട്ടറി സുമയ്യ ബീവി എസ് ,ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ , എന്‍.യുഎല്‍.എം സിറ്റിമിഷന്‍ മാനേജര്‍ ബോബി ജേക്കബ്  ,നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ആഷിക്ക് ,നൗഷാദ് തുടങ്ങിയവർ  ചേർന്ന്പുരസ്‌കാരം ഏറ്റുവാങ്ങി.  

പ്രാദേശികം

ഈരാറ്റുപേട്ടയുടെ മരുമകൾ പാലക്കാടിൻ്റെ ജില്ലാ കളക്ടർ

ഈരാറ്റുപേട്ട: പാലക്കാട് ജില്ലാ കളക്ടറായി ഡോ. എസ് ചിത്ര ഐ.എ.എസ്.നിയമിതയായി.    ഡോ.ചിത്ര ഐ.എ എസ്  ഈരാറ്റുപേട്ട മറ്റക്കാട് കാഞ്ഞിരക്കാട് റിട്ട: അധ്യാപകൻ പീതാംബരന്റെയും നളിനിയുടെയുടെയും ഏകമകൻഡോ.അരുണിന്റെ ഭാര്യയാണ്. അരുൺ തിരുവനന്തപുരം കരകുളം ഗവ.ആശുപത്രിയിലെ ഡോക്ടറാണ്.ഹരിപ്പാട് നങ്ങിയാർകുളങ്ങര സൗപർണ്ണികയിൽ ശിവപ്രസാദിൻ്റെയും പരേതയായ ലീനയുടെയും മകളാണ് ചിത്ര.ഡോ ചിത്ര 2014 ൽ ഐ.എ.എസ് പാസ്സായികൊല്ലം അസിസ്റ്റൻറ് കളക്ടർ  ഐ.റ്റി മിഷൻ ഡയറക്ടർ, ലേബർ കമ്മീഷണർ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എം.ഡി, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

പ്രാദേശികം

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി. പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു,  ഭൂമിശാസ്ത്രം അധ്യാപിക  ഷെറിൻ സി. ദാസ്, പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പ്രകൃതിദുരന്തങ്ങൾ അടിക്കടി നാശം വിതയ്ക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതലമുറയ്ക്ക്  കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെമുണ്ടക്കയം  മുരിക്കുംവയൽ  സർക്കാർ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.  മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന നോൺ റെക്കോർഡിങ് മഴ മാപിനി, കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ അനിമോ മീറ്റർ, ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, ഒരു പ്രദേശത്തിന്റെ കുറഞ്ഞ താപനിലയും കൂടിയ താപനിലയും അളക്കാൻ ഉപയോഗിക്കുന്ന സിക്സ് മാക്സിമം ആന്റി മിനിമം തെർമോമീറ്റർ, ഇവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സ്റ്റീഫൻ സൺസ്‌ക്രീൻ, എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ ദിവസവും കാലാവസ്ഥ പരിശോധിച്ച് രേഖപ്പെടുത്തുകയും അറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്.