വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ്സ് മത്സരം

പൂഞ്ഞാർ..ഗൈഡൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന സ്പെക്ട്രം ഇൻറർ സ്കൂൾ ക്വിസ്സ് മത്സരം ഒക്ടോബർ 26 ന് നടക്കും.യു.പി,എച്ച്.എസ് കുട്ടികൾക്ക് പങ്കെടുക്കാം പങ്കെടുക്കാൻ താല്പര്യമുള്ളവർ 9961023367,9961310166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രാദേശികം

ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ ബഹുനില മന്ദിരം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ ആദ്യത്തെ സ്കൂളായി 1912 ൽ സ്ഥാപിതമായ ഗവ.ഹൈസ്കൂൾ അറിവിൻ്റെ പൊൻ വെളിച്ചം പകർന്ന് നൽകി തലയെടുപ്പോടെ മുന്നേറുകയാണ്.നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ ഈ വിദ്യാലയ മുത്തശ്ശിക്ക് പുതിയ ബഹുനില മന്ദിരം കൂടി ലഭിക്കുന്നത് നാടിനാകെ ആഘോഷമാണ്.ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പേരാണ് ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ചത്. 1997 ൽ ഗവണ്മെൻ്റ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം സ്കൂളും വിജയത്തിൻ്റെ പടവുകൾ കയറി.ഹൈ ടെക് ക്ലാസ് മുറികൾ,നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ലാംഗ്വേജ് ലാബ്,ടോയ്‌ലറ്റ് സമുച്ചയം തുടങ്ങി സമഗ്രമായ വികസനത്തിൻ്റെ പാതയിലാണ് സ്കൂൾ.കഴിഞ്ഞ 12 വർഷം തുടർച്ചയായി എസ് എസ് എൽ സി ക്ക് നൂറ് ശതമാനമാണ് വിജയം.കലാ കായിക രംഗത്തും മികച്ച നേട്ടങ്ങളാണ് ഈ സ്കൂളിനുള്ളത്. കിഫ്ബി ഫണ്ടുപയോഗിച്ച് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ  നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ പ്രഗൽഭരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള  വിപുലമായ പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

പ്രാദേശികം

വയോജനദിനത്തിൽ കരുണയിലെ അന്തേവാസികൾക്കൊപ്പം ആടിയും പാടിയും ഈരാറ്റുപേട്ട എം ഇ എസ് കോളജ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട :മുതിർന്ന പൗരന്മാർ യുവതലമുറക്ക് ഒരു കാലത്ത് തണലായിനിന്നവരാണ്. മക്കൾക്കും മക്കളുടെ മക്കൾക്കും കരുതലുംതാങ്ങുമായി നിന്നവരെ ചേർത്തു നിർത്തേണ്ടതാണ് എന്ന സന്ദേശവുമായി ലോക വയോജന ദിനത്തിൽ ഈരാറ്റുപേട്ട എംഇ എസ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാർ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. മക്കൾ മാതാപിതാക്കളെ പരിചരിക്കാതെ ഉത്തരവാദിത്തത്തിൽ നിന്നൊഴുവാകുന്ന ഇക്കാലത്ത് മുതിർന്ന പൗരന്മാർ ഏറ്റവും കരുതലും സ്നേഹവും അർഹിക്കുന്നവരാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനാണ് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കരുണയിലെ അന്തേവാസികൾക്ക് ഉച്ചയൂണ് നൽകിയും, അവരോടൊപ്പം പാട്ടുപാടിയും, കഥ പറഞ്ഞും, നൃത്തം അവതരിപ്പിച്ചും വയോജന ദിനം അവർ അർത്ഥവത്താക്കി. അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു.കരുണ ട്രസ്റ്റ് ചെയർമാൻ എൻ .എ .എം ഹാറൂൺ ഉദ്ഘാടനം ചെയ്തു. രോഗ്രാം ഓഫീസർമാരായ ഫഹ്‌മി സുഹാന, റസിയ യൂസഫ്, വോളണ്ടിയർ സെക്രട്ടറി ഉമർ മുഖ്താർ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സെന്റ് ജോർജ് കോളേജിൽ സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.  ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും.  സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ മുഹമ്മദ്  മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്വീകരണത്തിന്  ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ നന്ദി പറഞ്ഞ് സംസാരിച്ചു. പ്രതികരണ ശേഷിയുള്ള ഒരു യുവതലമുറയെ കാമ്പസുകളിൽ വാർത്തെടുക്കുകയെന്ന ദൗത്യമാണ് ഫ്രറ്റേണിറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാഥാംഗങ്ങളെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂണിറ്റ്  സെക്രട്ടറി സഫാ ആനിഷ് നന്ദി പറഞ്ഞു.

പ്രാദേശികം

തലപ്പുലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

'നാഷണൽ ആയുഷ് മിഷൻ (  ഹോമിയോപ്പതി ) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വയോജനങ്ങൾക്ക് സൗജന്യ രക്തപരിശോധന, രോഗനിർണ്ണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും  

പ്രാദേശികം

ഒറ്റ തെരഞ്ഞടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും സെമിനാർ

ഈരാറ്റുപേട്ട - മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സെമിനാർ ഇന്ന് തിങ്കൾ വൈകിട്ട് 6.30 ന് ഈരാറ്റുപേട്ട  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എണ്ണം പറഞ്ഞ മഹാന്മാരിൽ പ്രമുഖനായ സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഒറ്റത്തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വർത്തമാന കാല വിഷയത്തിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ചിന്തകനും യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷെരിഫ് സാഗർ കോഴിക്കോട് സംസാരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സെമിനാർ ഉൽഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.വി.പി. നാസർ അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി അമീർ ചേനപ്പാടി സ്വാഗതം പറയും. മുസ്ലിം ലീഗ് യൂത്ത് ലീഗ് പോഷക സംഘടനാ ജില്ലാ - മണ്ഡലം - മുനിസിപ്പൽ തല നേതാക്കൾ , മറ്റ് സാമൂഹിക നേതാക്കൾ സംസാരിക്കും. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 14 ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രൗണ്ഡമായ ഈ പരിപാടിയിൽ ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി. പി .നാസർ ജന.സെക്രട്ടറി അമീർ ചേനപ്പാടി അറിയിച്ചു.

പ്രാദേശികം

ഡിവൈൻ എജുക്കേഷണൽ സെന്റർ ഡിവൈൻ മിനി മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. നടയ്ക്കൽ ഹുദാ ജംഗ്ഷനിൽനിന്ന് ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു ടി.ആർ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തണിൽ ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളിലും സന്നദ്ധ സംഘടനകളിലും വിവിധ ക്ലബ്ബുകളും അംഗങ്ങളായ നിരവധി പേർ പ്രായഭേദമെന്യേ പങ്കാളികളായി.  പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മുട്ടം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ വിപുരാജ് ഹൃദയദിന സന്ദേശം നൽകി.  അബ്ദുൽ ഗഫൂർ (ടീം നന്മക്കൂട്ടം), ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), അബ്ദുല്ല ഖാൻ (വാക്കേഴ്സ് ക്ലബ്ബ്), വൈറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രധിനിധി അഡ്വ. രഘുനാഥൻ നായർ, പാലാ പൗരവലിയെ പ്രതിനിധീകരിച്ച് സ്‌കറിയ, ഫോട്ടോഗ്രാഫിക് അസോസിയേഷൻ പ്രതിനിധി ബഷീർ മേത്തൻസ്, വി.എ. ജാഫർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  

പ്രാദേശികം

പി.വി അൻവറിന്റെ ആരോപണങ്ങളിൽ വസ്തുത പുറത്ത് കൊണ്ട് വരണം: കെ.എൻ.എം.

ഈരാറ്റുപേട്ട: പി. വി. അൻവർ എം.എൽ.എ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കോട്ടയം ജില്ലാ കെ.എൻ.എം സമ്പൂർണ്ണ കൺവെൻഷൻ ആവിശ്യപ്പെട്ടു. പ്രസിഡണ്ട് പി. എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ മുണ്ടക്കയം, ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ, സെക്രട്ടറി അക്ബർ സ്വലാഹി, പി.എ. ഇർഷാദ് എന്നിവർ പ്രസംഗിച്ചു