വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടാ ഉപതിരഞ്ഞെടുപ്പ്;എൽ.ഡി.എഫ് - യു.ഡി.ഫ്. വിചിത്രസഖ്യമെന്ന് എസ് ഡി.പി.ഐ

ഈരാറ്റുപേട്ട:ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷൻ ഉപതിരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് എൽഡിഎഫ് യു.ഡി.എഫ് വിചിത്ര സംഖ്യം മൂലമാണ് എന്ന് എസ്ഡിപിഐ ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എസ്ഡിപിഐ ക്ക് ലഭിച്ചത് 114 ആയിരുന്നു എങ്കിൽ ഈ ഉപതിരെഞ്ഞെടുപ്പിൽ 258 വോട്ട് ആയി വർദ്ധിച്ചത് പാർട്ടിക്ക് ജനങ്ങളിൽ സ്വാധീനം വർദ്ധിച്ചത് മൂലമാണ്. കഴിഞ്ഞ ഇലക്ഷനിൽ 170 വോട്ട് നേടിയ എൽ ഡി എഫ് ന് ഇത്തവണ ലഭിച്ചത് 69 വോട്ട് മാത്രമാണ്. പരാജയ ഭീതി മൂലം യു.ഡി.എഫ്. എൽ.ഡി.എഫിൻ്റ് 100 ലധികം വോട്ട് വാങ്ങിച്ചാണ് വിജയിച്ചത് എന്നും. എസ്.ഡി.പി.ഐ. ജന സേവന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം ,സെക്രട്ടറിയാസിർ കാരയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു    

പ്രാദേശികം

കരുണയിൽ പി.കെ. അബ്ദുസലാം അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കരുണ പാലിയറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പി.കെ. അബ്ദുസലാം (പി.കെ) അനുസ്മരണം സംഘടിപ്പിച്ചു.കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അവിനാഷ് മൂസ, പാലിയേറ്റിവ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം വാഴക്കാട്, പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, പി.കെയുടെ മകൻ ഫൈസൽ, നാസർ കല്ലാർ, നജീബ് തലനാട്, നജീബ് എരുമേലി എന്നിവർ സംസാരിച്ചു.കരുണ മനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി നാസർ ബിലാൽ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതെരഞ്ഞടുപ്പ് യു.ഡി.എഫിലെ റുബിന നാസറിന് ഉജ്ജല വിജയം

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി വാർഡിൽ  ചൊവ്വാഴ്ചനടന്ന ഉപതെരഞ്ഞെടുപ്പിൽ യു .ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ റൂബിന നാസർ (യഹിന മോൾ) വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.100 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റൂബിന നാസർ വിജയിച്ചത്. റൂബിനനാസറിന് 358 വോട്ട് ലഭിച്ചു'എസ്.ഡി.പി.ഐയുടെ തസ്നീം അനസ് വെട്ടിക്കലിനെയാണ് തോൽപ്പിച്ചത്. തസ്നീമിന് 258 വോട്ട് ലഭിച്ചു. എൽ .ഡി .എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ യു.ഡി.എഫിലെ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 229 വോട്ടാണ് ലഭിച്ചത്. 2020 ൽ എൽ' ഡി എഫിന് 170 വോട്ട് ഇവിടെ ലഭിച്ചിരുന്നു.എസ് ഡി പി ഐയ്ക്ക് 114 വോട്ടും ലഭിക്കുകയും ചെയ്തിരുന്നു.റുബിന നാസർ മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ.വി.പി.നാസറിൻ്റെ ഭാര്യയാണ്.

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് നടത്തി

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ല ക്യാമ്പ് നടത്തി.നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള ആനിമേഷനും കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കി.ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സബ്ജില്ലകളിൽ നിന്നും 180 കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകൾ ആയി ക്യാമ്പുകൾ ക്രമീകരിച്ചിരിന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.ക്യാമ്പ്   7 -12 -2024 ശനിയാഴ്ച രാവിലെ 9. 30  എ എമ്മിന് ഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരാണ്  ക്യാമ്പിന് നേത്യത്വം നൽകിയത് .8 -12 -2024 ഞായറാഴ്ച വൈകുന്നേരം 4 .30  ന് ക്യാമ്പിന്റെ സമാപന യോഗത്തിൽ കൈറ്റ് മാസ്റ്റർ കെ എസ് ഷെരീഫ്

പ്രാദേശികം

കുഴിവേലിയിൽ കനത്ത പോളിംഗ് 88% പോളിംഗ് രേഖപ്പെടുത്തി

ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . 88% ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ഭരണാധികാരി അറിയിച്ചു. വോട്ട് എണ്ണൽ നാളെ രാവിലെ പത്ത് മണിക്ക് . നഗരസഭ കോൺഫ്രൻസ് ഹാളിൽ വെച്ച് നടത്തും.

പ്രാദേശികം

തേക്ക് മരങ്ങൾ ലേലം ചെയ്യുന്നു.

തലനാട് ഗവ.എൽ പി സ്കൂൾ വളപ്പിൽ നിൽക്കുന്ന തേക്ക് മരങ്ങൾ 23.12.2024 തിങ്കളാഴ്ച രാവില 11 മണിക്ക് ലേലം ചെയ്യുന്നു. സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റാൻ തല്പരരായവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് 9656540402 എന്ന നമ്പരിൽ ബന്ധപ്പെടുക.

പ്രാദേശികം

കേരള ഹജ്ജ് കമ്മിറ്റി മെമ്പർ ആയി നൈനാർ പള്ളി പ്രസിഡൻ്റ് പി.ഇ. മുഹമ്മദ് സക്കീർ

ഈരാറ്റുപേട്ട: സംസ്ഥാന ഹജജ് കമ്മിറ്റി അംഗമായി ഈരാറ്റുപേട്ട നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ.മുഹമ്മദ് സക്കീറിനെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ഈരാറ്റുപേട്ട സ്വദേശിയായ പി.ഇ. മുഹമ്മദ് സക്കീർ.   

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതിരഞ്ഞടുപ്പ് നാളെ

ഈരാറ്റുപേട്ട.നഗരസഭ കുഴിവേലി വാർഡിലെ ഉപതിരഞ്ഞടുപ്പ് നാളെ യു.ഡി എഫിലെ അൻ സൽനാ പരിക്കുട്ടിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഇതെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞടുപ്പ് വേണ്ടി വന്നത് .2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയിരുന്നു. യു .ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറും(യഹിന മോൾ) എൽ.ഡി.എഫിലെ ഷൈല റഫീഖും തമ്മിലാണ് പ്രധാന മൽസരം. എസ്.ഡി.പി.ഐ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നടയ്ക്കൽ ഫൗസിയ അറബി കോളേജിലാണ് പോളിംഗ് ബൂത്ത് സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് , ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. വോട്ടെണ്ണൽ 11 ന് ബുധനാഴ്ച രാവിലെ നഗരസഭാ ഹാളിൽ 10 ന് നടത്തും.