വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ജിയോ പ്രവർത്തനം സ്തംഭിച്ചു, സേവനങ്ങളിൽ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി. ഡൗണ്‍ഡിറ്റക്റ്ററില്‍ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ മാത്രമാണിത്. ജിയോ സേവനങ്ങളിലെ തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ജിയോയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. കേരളത്തില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി എക്‌സില്‍ നിരവധി കാണാം. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.

ജനറൽ

കോവിഡ് വ്യാപനം രൂക്ഷം, പുതിയ വകഭേദം എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി (XFG)യും വ്യാപിക്കുകയാണ്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

ജനറൽ

കൊവിഡ് വര്‍ധിക്കുന്നു; പനിയുള്ളവര്‍ക്ക് കൊവിഡ് രോഗബാധയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

ജനറൽ

വമ്പൻ കുതിപ്പ്, സ്വർണവില വീണ്ടും 73,000 കടന്നു!

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ് ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

ജനറൽ

*വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഐ എം വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി.ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

ജനറൽ

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റി

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. നായകന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജുമാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് .നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്. എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റ് ചെയ്ത ഭാഗം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എഡിറ്റ് ചെയ്ത ഭാഗത്തില്‍ വില്ലന്റെ പേരിന് മാറ്റമുണ്ട്. സിനിമയിലെ ചില സ്ഥലത്തിന്റെ പേരിലും, അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡുകളും വെട്ടി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രം റീ എഡിറ്റ് ചെയ്‌തെങ്കിലും ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. സിനിമയുടെ പേരിലുയര്‍ന്ന വിവാദങ്ങളില്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം പൃഥ്വീരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്ത് മുരളീ ഗോപിയുടെ മൗനം ശ്രദ്ധേയമാണ്.

ജനറൽ

െക്കോർഡ് തകർത്ത് സ്വർണവില; പവന് 68,080 രൂപ, കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 68,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8510 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8425 രൂപയും പവന് 67,400 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം? സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ജനറൽ

എന്റെ പൊന്നേ... എന്തൊരു പോക്കാ ഇത്...; സ്വർണ വില വീണ്ടും റെക്കോർഡിൽ...പവന് 66720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. അടുത്ത ഏതാനും നാളുകൾ വലിയ ചലനമില്ലാതെ സ്വർണ വില തുടർന്നു. എന്നാൽ, മാർച്ച് 18ന് വില 66,000 തൊട്ടതോടെ സ്വർണവില താഴുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മാർച്ച് 21 വരെ 66,000ത്തിൽ തന്നെ സ്വർണ വില തുടർന്നു. പിന്നാലെ 22ന് വില 65,000ത്തിലേക്ക് താഴുകയായിരുന്നു. അതിന് ശേഷം ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തുന്നത് ഇന്നാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വില അടുത്ത കാലങ്ങളിൽ കുറയാൻ സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളും ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളുമടക്കം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണ വില വരും ദിവസങ്ങളിൽ വീണ്ടും ഉയരാൻ ആണ് സാധ്യത.